
അച്ഛൻ പോയതിന് ശേഷം ഞങ്ങൾക്ക് താങ്ങായി നിന്നത് സുരേഷ് അങ്കിളാണ് ! ഞങ്ങളുടെ അമ്മക്ക് അദ്ദേഹം സഹോദരനായിരുന്നു ! പത്മരാജ് രതീഷ് പറയുന്നു !
മായാലേ സിനിമയിൽ ഒരു സമയത്ത് സൂപ്പർ സ്റ്റാറായി നിന്ന നടനായിരുന്നു രതീഷ്. രതീഷിന്റെ മകൻ പത്മരാജ് ഇപ്പോൾ സിനിമ രംഗത്ത് സജീവമാണ്, ഇപ്പോഴിതാ ചെറിയ ഒരിടവേളക്ക് ശേഷം പദ്മരാജ് ഡി എൻ എ എന്ന സിനിമയിൽ കൂടി തിരികെ എത്തുകയാണ്, ഇപ്പോഴിതാ സുരേഷ് ഗോപി തങ്ങളുടെ കുടുംബവുമായുള്ള അടുപ്പത്തെ കുറിച്ച് പറയുകയാണ് പദ്മരാജ്. വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ രതീഷും സുരേഷ് ഗോപിയും ഒന്നിച്ചഭിനയിച്ചിട്ടുള്ളൂ. എന്നിരുന്നാലും അവർ തമ്മിലെ ബന്ധം ഏറെ ദൃഢവും ആഴത്തിലുള്ളതുമായിരുന്നു.
തന്റെ രണ്ടു സഹോദരിമാരുടെ വിവാഹം, അച്ഛന്റെ മരണ ശേഷം ഞങ്ങളുടെ പഠനം ജീവിതം എല്ലാം ഒരു ഗോഡ് ഫാദറിനെ പോലെ മുന്നിൽ നിന്ന് ചെയ്ത തന്നത് സുരേഷ് ഗോപി എങ്കിലും സുരേഷ് കുമാർ അങ്കിളുമാണ്. അച്ഛന്റെ മരണശേഷം സുരേഷ് കുമാർ അങ്കിളും സുരേഷ് ഗോപി അങ്കിളും അവരുടെ കുടുംബവുമാണ് തങ്ങളെ താങ്ങി നിർത്തിയത് അവരാണ്. പത്മരാജ് സുരേഷ് ഗോപിയുടെ കുടുംബത്തെ വിശേഷിപ്പിക്കുന്നത്. ‘എന്റെ അമ്മയ്ക്കും സുരേഷ് ഗോപി അങ്കിൾ സഹോദരനായിരുന്നു. രാധിക ആന്റിയും അമ്മയും വളരെ അടുപ്പത്തിലായിരുന്നു. ഞങ്ങൾ നാട്ടിൽ വരുമ്പോൾ സുരേഷ് കുമാർ അങ്കിൾ, സുരേഷ് ഗോപി അങ്കിൾ എന്നിവരുടെ വീട്ടിൽ പോകുമായിരുന്നു.

അദ്ദേഹം ഇലക്ഷനിൽ ജയിച്ചപ്പോൾ ഞാൻ ഇവിടെ ഇല്ലായിരുന്നു, പക്ഷെ സന്തോഷം അറിയിച്ചുകൊണ്ട് ഞാൻ മെസേജ് ചെയ്തിരുന്നു. അദ്ദേഹം ഈ വിജയം അർഹിക്കുന്നു, എന്റെ ആദ്യ സിനിമ കിട്ടിയപ്പോൾ ഞാൻ ഇവരുടെ രണ്ടുപേരുടെയും അടുത്ത് ചെന്ന് അനുഗ്രഹം വാങ്ങിയാണ് തുടങ്ങിയത് എന്നും പദ്മരാജ് പറയുന്നു.
വളരെ അപ്രതീക്ഷിതമായി നടൻ രതീഷ് മ,രി,ക്കു,മ്പോ,ൾ ആ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയിരുന്നു ആ നാല് മക്കളും അമ്മയും അടങ്ങുന്ന നടന്റെ കടുംബം. പണം തിരിച്ചു നല്കാത്തതുകൊണ്ട് തേനിയിൽ ഒരു ഗൗണ്ടർ ഈ കുടുംബത്തെ തടഞ്ഞ് വെക്കുകയും ഇത് അറിഞ്ഞ സുരേഷ് ഗോപി അവിടെ എത്തി മുഴുവൻ തുകയും നൽകി അവരെ രക്ഷിക്കുകയും, ശേഷം ആ കുടുംബത്തിന് തിരുവനന്തപുരത്ത് താമസ സൗകര്യം ശെരിയാക്കുകയും, പെൺകുട്ടികളുടെ വിവാഹം ഉൾപ്പടെ ഇല്ല മുന്നിൽ നിന്ന് ഒരു അച്ഛന്റെ സ്ഥാനത്താണ് സുരേഷ് ഗോപി സംപ്രക്ഷിച്ചത്.
Leave a Reply