മറ്റൊരു വാഹനത്തെ മറി കടന്നെത്തിയ ലോറി പക്രു സഞ്ചരിച്ചിരുന്ന കാറില്‍ ഇ,ടി,ക്കുകയായിരുന്നു ! സംഭവം ഇങ്ങനെ ! !

മലയാള സിനിമയുടെ അഭിമാന താരമാണ് നടൻ ഗിന്നസ് പക്രു. അജയ കുമാർ എന്നാണ് അദ്ദേഹത്തിന്റെ യഥാർഥ പേര്. പൊക്കകുറവാണ് എന്റെ പൊക്കം എന്ന് പറയുക മാത്രമല്ല അദ്ദേഹം അത് തെളിയിക്കുകയും ചെയ്തു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. പക്രുവിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. തിരുവല്ല ബൈപ്പാസില്‍ മഴുവങ്ങാടുചിറയ്ക്ക് സമീപത്തെ പാലത്തില്‍ വെച്ച് നടന്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. എന്നാൽ ഏറ്റവും സന്തോഷമുള്ള വാർത്ത  അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പക്രുവിന്റെ കാർ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി എതിര്‍ദിശയില്‍ നിന്നും വന്ന കാറിന്റെ വശത്ത് ഇടിക്കുകയായിരുന്നു.

അദ്ദേഹം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്നു. ഈ അപകടത്തെ തുടർന്ന് അദ്ദേഹം മറ്റൊരു കാറില്‍ കൊച്ചിയിലേക്ക് മടങ്ങി. ലോറിയുടെ വേഗത അമിതമല്ലാതിരുന്നത് കൊണ്ട് വലിയ ഒരു അപകടം ഒഴിവായി എന്നാണ് സംഭവത്തെ കുറിച്ച് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവത്തിൽ തിരുവല്ല പൊ,ലീ,സ് കേസെടുത്തു. അദ്ദേഹം പലപ്പോഴും തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഏറെ ശ്രദ്ധ നേടാറുണ്ട്, അത്തരത്തിൽ ഒരു അച്ഛൻ ആകാൻ പോകുന്നു എന്ന വാർത്ത തന്റെ ജീവിത്തത്തിൽ ഇണ്ടാക്കിയ സന്തോഷത്തെ കുറിച്ച് അദ്ദേഹ എപ്പോഴും പറയാറുണ്ട്.

ഞാൻ വിവാഹിതനാകാൻ പോകുന്നു എന്ന വാർത്ത വന്നപ്പോൾ മുതൽ ഞാനും കുടുബവും ഒരുപാട് പരിഹാസങ്ങളും അപമാനങ്ങളും നേരിട്ടിരുന്നു, ഈ ദാമ്പത്യ ജീവിതം അധികനാൾ മുന്നോട്ട് പോകില്ല എന്നും പലരും പറഞ്ഞിരുന്നു, അവരുടെ എല്ലാം മുന്നിൽ സന്തോഷത്തോടെ അവർ ജീവിച്ചു കാണിച്ചു കൊടുത്തത്, 14 വർഷങ്ങളാണ്. എന്നാൽ ഇപ്പോൾ അദ്ദേഹം തന്റെ യുട്യൂബ് ചാനലിൽ കൂടി പറഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയതും ഓർക്കാൻ ഇഷ്ടപെടാത്തതുമായ ഒരു സംഭവമായിരുന്നു. അദ്ദേഹത്തിന് ഇപ്പോൾ ഒരു മകളാണ് ഉള്ളത്, ദീപ്ത കീർത്തി. അച്ഛനെ പോലെ മിടുക്കിയാണ് മകളും.

ആദ്യത്തെ കുഞ്ഞ് മരിച്ചുപോയതും ഏറെ വിഷമത്തോടെ അദ്ദേഹം ഓർക്കാറുണ്ട്. ആദ്യത്തെ മകൾ ജനിച്ച് പതിനഞ്ച് ദിസവം കഴിഞ്ഞപ്പോൾ ആ കുഞ്ഞ് ഞങ്ങളെ വിട്ട് യാത്രയായി. ആ സമയത്ത് മാനസികമായി ഏറെ തകർന്നിരുന്നു എന്നും, ഞങ്ങളുടെ വേദന കണ്ടിട്ടാകും ഈശ്വരൻ വീണ്ടും ഒരു പൊന്നു മകളെ തന്ന് അനുഗ്രഹിച്ചത് എന്നും അദ്ദേഹം പറഞ്ഞിരുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *