
ജനിച്ച് നാലാം മാസം മുതൽ പ്രതിഫലം വാങ്ങി അഭിനയിക്കുന്ന ഏക താരം ! പാറുകുട്ടിയുടെ പ്രതിഫലത്തിന്റെ കണക്കുകൾ ഇങ്ങനെ !
ഉപ്പും മുളകും എന്ന ജനപ്രിയ പരിപാടിയിൽ അഭിനയിച്ച എല്ലാവരും ഇന്ന് താരങ്ങളാണ്, ജനമനസുകളിൽ അവർ നേടിയെടുത്ത സ്ഥാനം ഇന്നും അതുപോലെ തുടരുന്നു. വളരെ ലളിതമായ കഥാ ആവിഷ്കാരം കൊണ്ടും അതിലെ കഥാപാത്രങ്ങളുടെ അഭിനയ മികവുകൊണ്ടും വളരെ പെട്ടന്ന് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച പരമ്പരയാണ് ഉപ്പും മുളകുംഉപ്പും മുളകിന്റെ മുഖ്യ കഥാപാത്രങ്ങളാണ് നീലിമയും ബാലുവും, തന്നെയാണ്, കൂടാതെ ഇവരുടെ അഞ്ചു മക്കളും. അതിൽ ഏറ്റവും വലിയ ആകർഷണം ഇളയ മകൾ പാറുക്കുട്ടി തന്നെയാണ്.
ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള പാറുക്കുട്ടി ഏവരുടെയും പ്രിയങ്കരിയാണ്. നാലാം മാസത്തില്‍ തുടങ്ങിയതാണ് പാറു അഭിനയ ജീവിതം. ഉപ്പും മുളകും കുടുംബത്തിലെ അഞ്ചാമത്തെ മകളായിട്ടായിരുന്നു പാറുവിന്റെ വരവ്. പാറുവിന്റെ കളിയും ചിരിയും എല്ലാം വളരെ പെട്ടന്ന് പ്രേക്ഷകര്‍ക്ക് ഇടയില്‍ വൈറലായി. ഇപ്പോള്‍ രണ്ടാം വരവില്‍ പാറു കുറച്ചുകൂടെ വളര്‍ന്നു, കുറേക്കൂടി കുറുമ്പിയായി. അതും പ്രേക്ഷകര്‍ ആസ്വദിയ്ക്കുന്നു.

എന്നാല്‍ അതിൽ ഏറെ രസകരമായ കാര്യം പാറുക്കുട്ടി തന്റെ നാലാം മാസം അഭിനയിക്കാന്‍ വന്നപ്പോള്‍ തന്നെ പാറു പ്രതിഫലം വാങ്ങിയിരുന്നു എന്ന് എത്രപേര്‍ക്ക് അറിയാം. ലോകത്ത് ഏറ്റവും പ്രായം കുറഞ്ഞ നടി പാറുവാണെന്നാണ് ശ്രീകണ്ഠന് നായര്‍ പറയുന്നത്. നാലാം വയസ്സില്‍ തന്നെ അധ്വാനിച്ച് പണം വാങ്ങി എന്ന് ശ്രീകണ്ഠന് നായര്‍ ഏറെ രസകരമായി തുറന്ന് പറയുന്നു. മിയ ജോര്‍ജ്ജ് അതിഥിയായി എത്തിയ ഫ്ളവേഴ്സ് ഒരു കോടി എന്ന ഷോയിലാണ് പാറു വാങ്ങിയ പ്രതിഫലത്തെ കുറിച്ച് ഷോയുടെ അവതാരകനും ചാനലിന്റെ എംഡിയുമായ ശ്രീകണ്ഠന് നായര്‍ പാറുക്കിട്ടി ആദ്യം വാങ്ങിയ പ്രതിഫലത്തെ കുറിച്ച് പറഞ്ഞത്. രണ്ടായിരം രൂപയായിരുന്നുവത്രെ പാറുവിന്റെ ആദ്യത്തെ പ്രതിഫലം.
ഇപ്പോഴും ഉപ്പും മുളകിൽ ഏറെ ശ്രദ്ദേയ താരം തന്നെയാണ്, അനില്‍ കുമാറിന്റെയും ഗംഗലക്ഷ്മിയുടെയും മകളാണ് പാറുക്കുട്ടിയായി എത്തുന്ന അമേയ. ചക്കി എന്നായിരുന്നു വീട്ടില്‍ വിളിച്ചിരുന്നത്. എന്നാല്‍ ഉപ്പും മുളകും വന്നതോടെ എല്ലാവരും പാറുക്കുട്ടി എന്ന് വിളിക്കാന്‍ തുടങ്ങി. അമേയ എന്ന പേര് ഓഫിഷ്യല്‍ ആയിട്ട് ഉണ്ട് എന്നേയുള്ളൂ, എല്ലാവരും വിളിക്കുന്നത് പാറുക്കുട്ടി എന്നാണെന്ന് അമ്മ ഗംഗ ലക്ഷ്മി പറയുന്നു
Leave a Reply