ചില ആർട്ടിസ്റ്റുകൾ തടിച്ചുകൊഴുത്താൽ ചിലപ്പോൾ ചാനലിന് മുകളിലേക്ക് വളരും ! മുടിയൻ വിഷയത്തിൽ ശ്രീകണ്ഠൻ നായർ !

ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ പരിപാടിയായിരുന്നു ഉപ്പും മുളകും. അതിലെ മുടിയൻ എന്ന കഥാപാത്രം അവതരിപ്പിച്ചിരുന്ന ഋഷി എസ്  കുമാർ എന്ന നടൻ ഇതിനോടകം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി കഴിഞ്ഞിരുന്നു.  എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി പരിപാടിയിൽ ഋഷി ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ഇതിന്റെ കാരണം പറഞ്ഞുകൊണ്ട് ഋഷി സമൂഹ മാധ്യമങ്ങളിൽ എത്തിയിരുന്നു.

അതിൽ ഋഷിയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. ഡയറക്ടറുമായുള്ള കുറച്ച് പേഴ്‌സണല്‍ ഇഷ്യൂസ് കൊണ്ടാണ് ഞാന്‍ മാറി നിന്നത്,  എന്നാല്‍ ഇപ്പോഴിതാ എന്നെ അതില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കാന്‍ കഥയിൽ മുടിയന്‍ ബാംഗ്ലൂര്‍ ഡ്ര,ഗ് കേ,സി,ല്‍ കുടുങ്ങി എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയാണ് അവരിപ്പോള്‍. ആ എപ്പിസോഡിന്റെ ഷൂട്ടിംഗ് കഴിഞ്ഞു. രണ്ട് ദിവസത്തിനുള്ളില്‍ അപ്പ് ആകുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ഇതിന്റെ സംവിധായകൻ എന്നെ ഒരുപാട് ടോർച്ചർ ചെയ്തിട്ടുണ്ട്, ഇതിന്റെ എല്ലാം പിന്നിൽ അയാളാണ് എന്നും തുടങ്ങുന്ന ഗുരുതര ആരോപങ്ങങ്ങൾ ഉന്നയിച്ച ശേഷം ഋഷി കരയുകയായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് ചാനൽ അധികാരി ശ്രീകണ്ഠൻ നായർ പങ്കിട്ട ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്. ഉപ്പും മുളകിലും ഒരു വിഷയവുമില്ല. ഞാൻ കഴിഞ്ഞദിവസവും ലൊക്കേഷനിൽ പോയതാണ്. നിങ്ങൾ ഈ ടെലിവിഷനിലൂടെയും, സോഷ്യൽ മീഡിയയിലൂടെയും അറിയുന്നതൊന്നുമല്ല യാഥാർഥ്യം.

ഇതിന്റെ പിന്നിൽ ഒരുപാട് കാര്യങ്ങളുണ്ട്. സത്യം എന്താണെന്ന് നിങ്ങൾക്ക് അറിയില്ല, ഈ ആർട്ടിസ്റ്റുകൾ പെട്ടെന്ന് അങ്ങ് തടിച്ചു കൊഴുക്കുന്നതിനെക്കുറിച്ച്. അത് കൊഴുത്താല് അത് താങ്ങാൻ പറ്റുന്നതിനും അപ്പുറം ആയിരിക്കും. ആർട്ടിസ്റ്റുകൾ തടിച്ചുകൊഴുത്താൽ ചിലപ്പോൾ ചാനലിന് മുകളിലേക്ക് വളരും. ചാനലിന് മുകളിലേക്ക് വളർന്നാൽ അത് വെട്ടിവീഴ്ത്താതെ തരമില്ല എന്നുള്ളതാണ്. അത് പ്രേക്ഷകർ മനസിലാക്കും എന്ന് വിശ്വസിക്കുന്നു. ഒരുപാട് സുഹൃത്തുക്കൾ ഇതിനെകുറിച്ച് ചോദിക്കുന്നുണ്ട്. അതാണ് പ്രതികരിച്ചതെന്നും, ഇനിയും ചോദ്യങ്ങൾ വന്നാൽ പല സത്യങ്ങളും ഞാൻ വിളിച്ചുപറയുമെന്നും  അദ്ദേഹം  പറയുന്നു.

അതുമാത്രമല്ല നമ്മൾ വളരെ പ്രശസ്തനായ ഒരാളെ കൊണ്ട് ഷൂട്ട് ചെയ്യാൻ പോയാൽ നമ്മൾ ആ മൂഡ് ഒക്കെ സഹിക്കേണ്ടി വരും. പക്ഷേ 24 മണിക്കൂറും മൂഡ് താങ്ങി നടക്കാൻ നമുക്ക് കഴിയാതെ വരുംഎന്നും ശ്രീകണ്ഠൻ നായർ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *