
‘പിറന്നാൾ ആശംസകൾ മുത്തേ’, ഐശ്വര്യക്കൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വെച്ച് ഉപ്പും മുളകിലെ മുടിയൻ !!
ഉപ്പും മുളകും എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ ആളാണ് ഋഷി. പക്ഷെ മുടിയൻ എന്ന പേരിലാണ് താരം കൂടുതൽ ജനശ്രദ്ധ നേടിയത്. വളരെ ലളിതമായ കഥാ ആവിഷ്‌കാരം കൊണ്ടും അതിലെ കഥാപാത്രങ്ങളുടെ അഭിനയ മികവുകൊണ്ടും വളരെ പെട്ടന്ന് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച പരമ്പരയാണ് ഉപ്പും മുളകും. അതിൽ വിഷ്ണു എന്ന കഥാപത്രമായാണ് ഋഷി എത്തിയിരുന്നത്.
പ്രേത്യേക രീതിയിലുള്ള ഋഷിയുടെ ഹെയർ സ്റ്റൈൽ കൊണ്ടാണ് താരത്തെ മുടിയൻ എന്ന പേരിൽ അറിയപ്പെടുന്നത്. ഒരു അഭിനേതാവ് എന്നതിലുപരി ഋഷി വളരെ കഴിവുള്ള ഒരു ഡാൻസർ കൂടിയാണ്. സമൂഹ ,മാധ്യമങ്ങളിൽ പങ്കുവെക്കുന്ന വിഡിയോകൾ വളരെ പെട്ടന്നാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. ഇപ്പോൾ അത്തരത്തിൽ ഋഷി പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്.
തന്റെ അടുത്ത സുഹൃത്തായ ഐശ്വര്യയ്ക്ക് ജന്മദിന ആശംസകൾ അറിയിച്ചുകൊണ്ട് താരം പങ്കുവെച്ച ചിത്രവും അതിന്റെ അടികുറിപ്പുമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘പിറന്നാൾ ആശംസകൾ മുത്തേ’, എന്നു കുറിച്ചുകൊണ്ട് ഐശ്വര്യക്കൊപ്പമുള്ള ഒരു മനോഹര ചിത്രവും ഋഷി പങ്കുവെച്ചിട്ടുണ്ട്. ഇതിനുമുമ്പും ഐഷ്വര്യക്ക് ഒപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു.. നിരവധിപേരാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്..

ഉപ്പും മുളകിലെ ബാലുവിന്റേയും നീലുവിന്റേയും മൂത്തമകനായാണ് ഋഷി എസ് കുമാറെത്തിയത്. ഇതിലെ തന്നെ ഇവരുടെ മകളായി എത്തിയ ശിവാനിയുമായുള്ള ഋഷിയുടെ ഡാൻസ് വിഡിയോകളും ചിത്രങ്ങളും ഏറെ വൈറലായിരുന്നു, യൂ ട്യൂബ് വീഡിയോകളിലൂടെ സ്ഥിരം വ്‌ളോഗർ ആയും മുടിയൻ പ്രേക്ഷകരുടെ മനസ്സിലേക്ക് കയറി കൂടാറുണ്ട്. മുടിയനൊപ്പം വീഡിയോകളിൽ യൂ ട്യൂബ് വീഡിയോകളിൽ ശിവാനിയും നിര സാന്നിധ്യമായിരുന്നു.
ഋഷിയെ പോലെത്തന്നെ അതിമനോഹരമായ ഡാൻസറാണ് ശിവാനിയും എന്ന് തെളിച്ചിരുന്നു. ഇവർ ഒരുമിച്ചുള്ള വിഡിയോകൾ വളരെ പെട്ടന്നാണ് ഹിറ്റായി മാറുന്നത്. എന്നാൽ ഒരു സമയത്ത് ഇരുവരെയും ചേർത്തിറക്കിയ ഗോസ്സിപ്പുകൾ പ്രചരിച്ചിരുന്നു. ഇതിനെതിരെ വളരെ ശക്തമായ ഭാഷയിൽ ഋഷി പ്രതികരിച്ചിരുന്നു. അതിൽ ഋഷിയുടെ ഈ ഡ്രസ്സ് ചേഞ്ചും ബാത്ത് റൂം കമന്റ്സും ഒഴിവാക്കണം. അത് എന്റെ കൊച്ചനുജത്തിയാണ്. ആർക്കാണെങ്കിലും ആ ലോജിക്ക് മനസിലാക്കാവുന്നതേ ഉള്ളൂ. ദയവായി ബഹുമാനിക്കാൻ പഠിക്കൂ. നിങ്ങളുടെ സ്നേഹത്തിനു നന്ദി. വീഡിയോ ആസ്വദിക്കൂ എന്നാണ് അന്ന് ഋഷി അത്തരക്കാർക്കുള്ള മറുപടിയായി നൽകിയിരുന്നത്.. ഇപ്പോൾ ഉപ്പും മുളകും നിർത്തിവെച്ചിരിക്കുകയാണ്, പകരം ചക്കപ്പഴം എന്ന പരമ്പരയാണ് സംപ്രേക്ഷണം ചെയ്യുന്നത്..
Leave a Reply