‘ഈ അശ്ലീലം വായിക്കേണ്ടി വന്നതില്‍ ലജ്ജിക്കുന്നു’ ! പ്രായമേറിവരുന്നു എനിക്ക്, കാശ് അങ്ങോട്ട്‌ കൊടുക്കാം എന്ന് ഓഫര്‍ വെച്ചാല്‍ പോലും ആരും ചെയ്യുമെന്ന് തോന്നുന്നില്ല ! സംഗീതയുടെ പോസ്റ്റ് വിവാദമാകുന്നു !

മലയാള സിനിമയിൽ ഉപരി ഇന്ന് തെന്നിത്യൻ സിനിമ ലോകം മുഴുവൻ അടക്കിവാഴുന്ന താര റാണിയാണ് നടി ഭാവന, ആ പേരിൽ ഉപരി ഇന്ന് നടി അറിയപ്പെടുന്നത് അതിജീവിത എന്ന പേരിലാണ്, അപ്രതീക്ഷിതമായി തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന മോശം സംഭവത്തെ വളരെ പ്രയാസപ്പെട്ടാണ് ഭാവന അതിജീവിച്ചത്, അഞ്ചു വർഷങ്ങൾക്ക് ശേഷം താൻ കടന്ന് വന്ന കനൽ വഴികളെ കുറിച്ച് ഭാവന തുറന്ന് പറഞ്ഞത് ഏറെ ഹൃദയ വേദനയോടെയാണ് ആരാധകർ കേട്ടത്. ശേഷം ഇനി താൻ ഒളിഞ്ഞോ മറഞ്ഞോ ഇരിക്കേണ്ട ആളല്ല, കാരണം ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല, ഞാൻ ഒരിക്കലും ഒരു ഇരയല്ലാ, അതിജീവിതയാണ് എന്ന് പറഞ്ഞുകൊണ്ട് ഏവരുടെയും മുന്നിലേക്ക് വന്ന ഭാവനയെ ഇരുകയ്യും നീട്ടിയാണ് ലോകമെങ്ങും സ്വീകരിച്ചത്.

അതിന്റെ തെളിവാണ് ഇന്നലെ നടന്ന  26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ വിശിഷ്ട അധിദിയായി ഭാവന എത്തിയതും അവരെ നിറഞ്ഞ സദസ് എഴുനേറ്റ് നിന്ന് കരഘോഷത്തോടെ വരവേറ്റത്, ആ വീഡിയോ ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാണ്, അതിജീവിതയെ ഏവരും  പിന്തുണക്കുന്നു, എന്നുള്ളതിന്റെ തെളിവാണ് ഇതെന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്. എന്നാൽ ഇപ്പോൾ ഇതിനെ പരിഹസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അഭിഭാഷക സംഗീത ലക്ഷ്മണ, അവർ ഫേസ്ബുക്കിൽ പങ്കുവെച്ച വാക്കുകൾ ഇന്ന് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുകയാണ്. നിരവധി പ്രമുഖർ ഇതിനെ വിമർശിച്ച് രംഗത്ത് വന്നു കഴിഞ്ഞു.

സംഗീത ലക്ഷ്മൺ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ, വന്നു വന്നു റേപ്പ് ചെയ്യപ്പെട്ടാലെ ഈ നാട്ടില്‍ സ്ത്രീക്ക് വിലമതിപ്പുള്ളൂ എന്നു കൂടി ആക്കി വെക്കരുത്. പ്രായമേറിവരുന്നു എനിക്ക്. കാശ് അങ്ങോട്ട്‌ കൊടുക്കാം എന്ന് ഓഫര്‍ വെച്ചാല്‍ പോലും ആരെങ്കിലും പീ,ഡി,പ്പിച്ചു തരും എന്നതിന് സ്കോപ്പ് ഇല്ല. ആ അങ്കലാപ്പ് കൊണ്ടുണ്ടായ വിഷമം കൊണ്ടു പറഞ്ഞതാണേ….. എസ്ക്യൂസ്‌ മി യേയ്.. എന്നാണ്, കൂടാതെ അവർ മറ്റൊരു കുറിപ്പ് സംവിധയകാൻ രഞ്ജിത്തിനെതിരെയും പങ്കുവെച്ചിരുന്നു. ദിലീപിനെ ജ,യി,ലിൽ കാണാന്‍ പോയ ആള്‍ക്ക് അന്നറിയില്ലായിരുന്നോ അതിജീവത റേ,പ്പ് ചെയ്യപ്പെട്ടിരുന്നത് എന്നാണ് അവര്‍ ചോദിച്ചിരുന്നു.

സംഗീതക്ക് എതിരെ ഇപ്പോൾ നടി മാല പാർവതി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ. ഭാവന ചലച്ചിത്ര അക്കാദമിയുടെ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേദിയിൽ വന്നത് ഒരു ചരിത്ര മുഹൂർത്തമാണ്. പീഡിപ്പിക്കപ്പെട്ടാൽ അത് പെണ്ണിനല്ല കളങ്കം എന്ന് കേരളം, ഒരുമിച്ച് നിന്ന് ഉറക്കെ പ്രഖ്യാപിച്ച നിമിഷം ദിവസം. ആ നല്ല നിമിഷത്തിൽ ഈ അശ്ലീലം വായിക്കേണ്ടി വന്നതിൽ ലജ്ജിക്കുന്നു. പ്രതിഷേധിക്കുന്നു. എന്നായിരുന്നു സംഗീത ലക്ഷ്മണിന്റെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് മാല പാർവതി കുറിച്ചത്.

കൂടാതെ നിരവധി പേര് സംഗീതയെ വിമർശിച്ച് രംഗത്ത് എത്തുന്നുണ്ട്, ഭാവനയെ വരവേൽക്കുന്ന ആ വീഡിയോ കണ്ടപ്പോൾ ഞങ്ങളുടെ കണ്ണ് നിറഞ്ഞു, രോമാഞ്ചം ഉണ്ടായി, ആ ചേർത്ത് നിർത്തലാണ് എല്ലാ സ്ത്രീകളും അർഹിക്കുന്നത് എന്ന് തുടങ്ങുന്ന ഒരുപാട് കമന്റുകളാണ് ഇപ്പോൾ ഇതിന് ലഭിക്കുന്നത്,  ലയാളത്തിന്‍റെ പ്രിയപ്പെട്ട അഭിനേത്രി ഭാവന ഈ ചടങ്ങിനെ ധന്യമാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്.  ‘പോരാട്ടത്തിന്‍റെ മറ്റൊരു പെണ്‍ പ്രതീകമായ ഭാവനയെ സ്നേഹാദരങ്ങളോട് ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു’, എന്നായിരുന്നു രഞ്ജിത്തിന്‍റെ ആ  വാക്കുകള്‍.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *