
ആ സിനിമയുടെ സെറ്റിൽ വെച്ച് സിദ്ധിഖിൽ നിന്നും മോശം അനുഭവം ഉണ്ടായി ! നടനെതിരെ രൂക്ഷ വിമർശനവുമായി മാലാ പാര്‍വതി !
മലയാള സിനിമ രംഗത്ത് ഇപ്പോൾ മാറ്റങ്ങളുടെ ചൂട് പിടിച്ചിരിക്കുകയാണ്. പലരും പലതും തുറന്ന് പറയുമ്പോൾ മറ്റു ചിലർ സിനിമ മേഖലയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്. അടുത്തിടെയായി ഏറെ വിവാദത്തിൽ പെട്ട നടനായിരുന്നു സിദ്ധിഖ്. അദ്ദേഹത്തിനെതിരെ ഇതിനുമുമ്പും രേവതി സമ്പത്ത് എന്ന നടി മീ ടു ആരോപണം നടത്തിയിരുന്നു. ഇപ്പോഴിതാ നടനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മാല പാര്‍വ്വതി എത്തിയിരിക്കുന്നത്.. ‘ഹാപ്പി സര്‍ദാര്‍’ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് തനിക്ക് സിദ്ദിഖില്‍ നിന്നും സങ്കടപ്പെടുത്തുന്ന അനുഭവം ഉണ്ടായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ‘റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കവേയാണ് അവര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്.
2019 ൽ കാളിദാസ് ജയറാം നായകനായി എത്തിയ ചിത്രം ‘ഹാപ്പി സർദാർ’ എന്ന ചിത്രത്തിൽ അഭിനയിക്കവേ സിനിമയുടെ സെറ്റില്‍ വെച്ച് സിദ്ദിഖില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹത്തിന്റെ ചില നിലപാടുകള്‍ കാരണം ഞാന്‍ കുറച്ച് സങ്കടപ്പെട്ടിട്ടുണ്ട്. അവരൊക്കെയുള്ളപ്പോള്‍ എനിക്ക് അമ്മ എന്ന താര സംഘടനയിൽ നിന്നും വലിയ പ്രതീക്ഷയില്ല’ എന്നും നടി വ്യക്തമാക്കി. ഇതിനെ കുറിച്ച് താൻ അന്നും പ്രതികരിച്ചിരുന്നു എന്നും പക്ഷെ യാതൊരു ഫലവും ഉണ്ടായിരുന്നില്ല എന്നും പാർവതി പറയുന്നു.

കൂടാതെ ഇപ്പോൾ ഹേമ കമ്മറ്റി റിപ്പോർട്ട് ചർച്ച ചെയ്തിരുന്നു, അതിൽ അമ്മ സംഘടനയെ പ്രതിനിതീകരിച്ച് നടൻ സിദ്ധിക്കും ചർച്ചയിൽ പങ്കെടുത്തിരുന്നു. റിപ്പോർട്ടിനെ കുറിച്ച് സിദ്ധിഖ് പറയുന്നത് ഇങ്ങനെ, തൊണ്ണൂറു ശതമാനം നിര്‍ദേശങ്ങളും സ്വാഗതം ചെയ്തു. പത്ത് ശതമാനം നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യാത്തത്, അത് പ്രായോഗികമായി നടപ്പാക്കുന്നതില്‍ ചില ബുദ്ധിമുട്ടുകളുള്ളതിനാലാണ്. അത് സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. വിജയകരമായ ചര്‍ച്ചയായിരുന്നു. ഹേമ കമ്മിഷന്റെ കണ്ടെത്തലുകള്‍ വളരെ നല്ലതാണ്. അതെല്ലാം നടപ്പില്‍വരുത്തണമെന്നും സൗഹൃദപരമായ അന്തരീക്ഷം സിനിമാ മേഖലയില്‍ ഉണ്ടാകണമെന്നും അമ്മയെ പ്രതിനിധീകരിച്ച് ഞങ്ങള്‍ ആവശ്യപ്പെടുന്നു എന്നും സിദ്ധിഖ് പറയുന്നു.
അതേസമയം ഏറെ ചർച്ചാ വിഷയമായ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍നടപടികളില്‍ സാംസ്കാരിക വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പുറത്തുവന്നു. സോഷ്യല്‍ മീഡിയയിലൂടെയുള്ള ഓഡിഷന് നിയന്ത്രണം ഏര്‍പ്പെടുത്തും, ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാരെ നിയമിക്കരുത്, ജോലി സ്ഥലത്ത് മദ്യവും ലഹരിമരുന്നും പാടില്ല, സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കണം, സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കരുത്, സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത താമസ, യാത്ര സൗകര്യങ്ങള്‍ ഒരുക്കരുത്, സിനിമ ജോലികളില്‍ വ്യക്തമായ കരാര്‍ വ്യവസ്ഥ നിര്‍ബന്ധമാക്കും, സ്ത്രീകളോട് അശ്ലീല ചുവയോടെയുള്ള പെരുമാറ്റം അരുത് തുടങ്ങിയവയാണ് കരട് നിര്‍ദേശങ്ങള്‍.
Leave a Reply