സൂപ്പർ സ്റ്റാർസിനെ കൊണ്ട് ഇവിടെ ആർക്കാണ് ഗുണം ! താരാരാധന മൂത്ത് ഭ്രാന്തായി ആൾക്കാര് ഇടുന്നതാണോ ഈ പേര് ! എനിക്കറിയില്ല ! എന്നെ സംബന്ധിച്ച് ഇവർ മാത്രമാണ് സൂപ്പർ സ്റ്റാർ ! പാർവ്വതി തിരുവോത്ത് !

മലയാള സിനിമ രംഗത്ത് തുടങ്ങി ഇന്ന് ഇന്ത്യൻ സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ നടിയാണ് പാർവതി തിരുവോത്ത്. ഇന്റർനാഷണൽ പുരസ്‍കാരങ്ങൾ മുതൽ നേടിയിട്ടുള്ള പാർവതി ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ വിക്രം നായകനായി എത്തുന്ന തങ്കലാൻ എന്ന സിനിമയുടെ റിലീസിന്റെ മുന്നോടിയായുള്ള പ്രൊമോഷൻ തിരക്കുകളിലാണ്.  ഇപ്പോഴിതാ  പാർവതി കഴിഞ്ഞ ദിവസം സൂപ്പർ സ്റ്റാറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. സൂപ്പർ സ്റ്റാർഡം ആർക്കും ഒന്നും കൊടുത്തിട്ടില്ലെന്നും ഇതുകൊണ്ട് ആർക്കാണ് ​ഗുണം ഉണ്ടായിട്ടുള്ളതെന്നും പാർവതി ചോദിക്കുന്നു.

പാർവതിയുടെ വാക്കുകൾ ഇങ്ങനെ, റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. സൂപ്പർ സ്റ്റാർഡം ആർക്കും ഒന്നും കൊടുത്തിട്ടില്ല. സമയം പാഴാക്കാനുള്ള കാര്യം മാത്രമാണത്. സൂപ്പർ സ്റ്റാർ എന്നത് എന്താണ് എന്ന് പോലും മനസിലാകുന്നില്ല. അതുകൊണ്ട് ഇവിടെ ആർക്കാണ് ​ഗുണം ഉണ്ടായിട്ടുള്ളത്. സൂപ്പർ സ്റ്റാറിന്റെ അർത്ഥം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. ഇൻഫ്ലുവൻസ് ആണോ, ഇമേജ് ആണോ താരാരാധന മൂത്ത് ഭ്രാന്തായി ആൾക്കാര് ഇടുന്നതാണോ എന്നൊന്നും എനിക്കറിയില്ല. എന്നെ സൂപ്പർ ആക്ടർ എന്ന് വിളിച്ചാൽ ഞാൻ ഹാപ്പി ആണ്. ഫഹദ് ഫാസിൽ, ആസിഫ് അലി, റിമ കല്ലിങ്കൽ എന്നിവരാണ് എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലെ സൂപ്പർ ആക്ടേഴ്സ്”, എന്നാണ് പാർവതി തിരുവോത്ത് പറഞ്ഞത്.

ഇതുപോലെ ഇതിനുമുമ്പും പാർവതിയുടെ വാക്കുകൾ വലിയ ചർച്ചയായിരുന്നു, മമ്മൂട്ടിയുടെ കസബ എന്ന സിനിമയെ വിമർശിച്ച് പാർവതി പറഞ്ഞ വാക്കുകൾ വലിയ വിവാദമായി മാറിയിരുന്നു. പാർവതിയുടെ ഈ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രം​ഗത്തെത്തിയത്. “മോഹൻലാൽ,മമ്മൂട്ടി എന്നൊക്കെ പറയണമെന്നുണ്ട് പക്ഷെ ഈഗോ സമ്മതിക്കുന്നില്ല എന്ന് തുടങ്ങുന്ന വിമർശന കമന്റുകളാണ് പാർവതിക്ക് കൂടുതലും ലഭിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *