നമ്മുടെ ഇന്ത്യ, നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം ! ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് പ്രതിഷേധം അറിയിച്ച് താരങ്ങൾ ! കുറിപ്പ് വൈറൽ !
ഇന്ന് ലോകം മുഴുവൻ ചർച്ച അയോധ്യയിലെ രാമാ ക്ഷേത്ര ഉത്‌ഘാടനം തന്നെ ആയിരുന്നു, പറഞ്ഞ മുഹൂർത്തത്തിൽ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖ്യ കാർമ്മികത്വത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് ഗംഭീരമായി നടന്നു. ചടങ്ങിന് സാക്ഷ്യം വഹിച്ച് ഇന്ത്യ സിനിമയുടെ സൂപ്പർ സ്റ്റാറുകൾ അവിടെ സാനിധ്യം അറിയിച്ചിരുന്നു. അമിതാഭ് ബച്ചൻ, രജനികാന്ത്, അഭിഷേക് ബച്ചൻ, അനുപം ഖേർ, വിവേക് ഒബ്‌റോയ്, രൺബീർ കപൂർ, വൈകി കൗശൽ, ജാക്കി ഷ്‌റോഫ്, ആയുഷ്മാൻ ഖുറാന, പവൻ കല്യാൺ, ഷെഫാലി ഷാ, ജാക്കി ഷ്‌റോഫ്, മാധുരി ദീക്ഷിത്, ഭർത്താവ് ശ്രീറാം മാധവ് നൈനെ, ആലിയ ഭട്ട്, കത്രീന കൈഫ് തുടങ്ങിയ വമ്പൻ താരനിരയാണ് എത്തിച്ചേർന്നിരുന്നത്.
എന്നാൽ ഇപ്പോഴിതാ ചടങ്ങ് നടന്ന അതേസമയത്ത് തങ്ങളുടെ പ്രതിഷേധം എന്നപോലെ ചില താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകളും ഏറെ ശ്രദ്ധ നേടുന്നു. നമ്മുടെ ഇന്ത്യ’ എന്നെഴുതി കൂപ്പുകൈകളുടെ ഇമോജികൊപ്പം ഇന്ത്യൻ ഭരണഘടനയുടെ ആമുഖം പങ്കുവെച്ചുകൊണ്ടായിരുന്നു പാർവതി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. ഇതേ ചിത്രം പങ്കുവെച്ച് ‘ഇന്ത്യ, പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്’ എന്നു ആഷിഖ് അബുവും ‘നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന് റിമയും ചിത്രത്തിനൊപ്പം കുറിച്ചു. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാമും ഇൻസ്റ്റഗ്രാമിൽ ഇതേ പോസ്റ്റ് പങ്കിട്ടു. താരങ്ങളുടെ പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും ധാരാളം പേർ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നുണ്ട്.
അതേസമയം നടൻ അർജുൻ സർജ്ജ പറഞ്ഞ വാക്കുകൾ ഇങ്ങനെ, ജനുവരി 22 എന്നത് ഭാരതത്തിന്റെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന ഒരു ദിവസമായിരിക്കും.നമ്മുടെ നേ,താക്കളുടെ മാത്രമല്ല ഓരോ സാധാരണക്കാരന്റെയും പോരാട്ടത്തിന്റെ മഹത്വത്തിനാണ് നാം സാക്ഷ്യം വഹിക്കാൻ പോകുന്നത്. 500 വർഷങ്ങളുടെ പോരാട്ടം. സ്വാതന്ത്ര്യത്തിനുമുമ്ബ്, ബ്രിട്ടീഷ് ഭരണത്തിന്റെ കീഴില്‍, സ്വാതന്ത്ര്യത്തിന് ശേഷം ഇങ്ങനെ ഒരു കാലഘട്ടത്തിലും ഈ ദൈവീക ലക്ഷ്യത്തിന് വേണ്ടിയുള്ള പോരാട്ടം ഭാരതീയർ അവസാനിപ്പിച്ചിട്ടില്ല എന്നും അദ്ദേഹം പങ്കുവെച്ച വിഡിയോയിൽ പറയുന്നു.
നടൻ ചിരഞ്ജീവി പറയുന്നത് ഇങ്ങനെ, ചരിത്രം സൃഷ്ടിക്കുന്നു, എക്കാലത്തേയും ചരിത്രം. ഇത് ശരിക്കും ഒരു വല്ലാത്ത വികാരമാണ്. അയോധ്യയില്‍ രാംലല്ലയുടെ പ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള ഈ ക്ഷണം ദൈവിക അവസരമായി ഞാൻ കരുതുന്നു. അഞ്ഞൂറ് വർഷത്തിലേറെയായി ഇന്ത്യക്കാരുടെ തലമുറകളുടെ വേദനാജനകമായ കാത്തിരിപ്പ് സഫലമാകുകയാണ്. അഞ്ജനാദേവിയുടെ പുത്രനായ ആ ദിവ്യമായ ‘ചിരഞ്ജീവി’ ഭഗവാൻ ഹനുമാൻ തന്നെ ഈ ഭൂമിയിലെ അഞ്ജനാദേവിയുടെ പുത്രനായ ചിരഞ്ജീവിക്ക് ഈ അമൂല്യമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള ഈ സമ്മാനം നല്‍കിയതായി എനിക്ക് തോന്നുന്നു. ശരിക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭൂതി, എന്നും അദ്ദേഹം പറയുന്നു.
Leave a Reply