
എന്റെ വല്യേട്ടനാണ് സുരേഷ് ഗോപി ! സാരിയൊക്കെ ഉടുത്ത്, തലയിൽ തുളസി കതിർ ഒക്കെ ചൂടുന്ന ഒരു പെൺകുട്ടിയെ ആണ് ഇഷ്ടം എന്ന് അദ്ദേഹം ആദ്യമായി പറയുന്നത് എന്നോടാണ് ! പാർവതി പറയുന്നു !!
നമ്മൾ ഒരുപാട് സ്നേഹിക്കുന്ന നടൻ, മനുഷ്യസ്നേഹി, പൊതുപ്രവർത്തകൻ എന്നിങ്ങനെ വിശേഷണങ്ങൾ ഒരുപാടാണ് അദ്ദേഹത്തിന്. സഹ പ്രവർത്തകർ ഒരുപോലെ പറയുന്നു ഇതുപോലെ നല്ലൊരു മനുഷ്യൻ വേറെ കാണില്ല എന്ന്. അത്തരത്തിൽ ഇപ്പോൾ നടി പാർവതി പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. പാർവതി പറഞ്ഞത് എന്റെ വല്യേട്ടനാണ് ബാബു ചേട്ടൻ അങ്ങനെയാണ് ഞങ്ങൾ വിളിക്കുന്നത്. താൻ സിനിമയിൽ അഭിനയിക്കുന്ന സമയത്ത് തന്നെ ഞങ്ങൾ സഹോരങ്ങൾക്കിടയിൽ വല്യേട്ടൻ കളിച്ചിരുന്ന വ്യക്തിയാണ് സുരേഷ് ഗോപിയെന്നും പാർവതി പറയുന്നു.
ഏത് കാര്യത്തിനും നമുക്ക് ആശ്രയിക്കാൻ പറ്റിയ ഒരാളാണ്. എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കിൽ ഞാൻ ജയറാമിന്റെ കാര്യമൊക്കെ ബാബു ചേട്ടനോട് പറയും. എന്നെ ആ കാര്യത്തിലൊക്കെ ഒരുപാട് പിന്തുണച്ചിട്ടുണ്ട്. അതുപോലെ വേണ്ടാത്ത കാര്യങ്ങളൊക്കെ വരുമ്പോൾ നീ അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യണം എന്നൊക്കെ പറഞ്ഞ് ശെരിയായ രീതിയിൽ നമ്മളെ ഉപദേശിക്കും. അദ്ദേഹത്തിന് എങ്ങനെയുള്ള കുട്ടിയെയാണ് വിവാഹം കഴിക്കാൻ ആഗ്രഹം എന്നൊക്കെ എന്റെ മനസ്സിൽ ഒരു ഐഡിയ ഉണ്ടായിരുന്നു. ഞാൻ ഒരു സിസ്റ്ററായിട്ട് നിന്നിട്ട് ബാബു ചേട്ടന് പെണ്ണ് നോക്കിയ അനുഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ടെന്നും പാർവതി പറയുന്നു.

അതുപോലെ പാർവതിയെ കുറിച്ച് സുരേഷ് ഗോപി പറയുന്നത് ഇങ്ങനെയാണ്, ഞങ്ങൾക്ക് അവൾ അശ്വതിയാണ്, അവൾ എന്റെ എന്റെ ഹൃദയത്തിൽ ഒരു ദത്ത് സഹോദരിയായി കയറിക്കൂടുകയായിരുന്നു. ഭാവിയിലെ വധുവിന്റെ കൺസപ്റ്റ് എന്താണ് എന്ന് അശ്വതി ചോദിച്ചപ്പോൾ ഞാൻ അതിനെക്കുറിച്ച് ആദ്യം മനസ്സ് തുറന്നത് എന്റെ പ്രിയപ്പെട്ട പെങ്ങളോടായിരുന്നുവെന്നും സുരേഷ് ഗോപി പറയുന്നു. നമ്മൾ ഈ ഗുരുവായൂർ അമ്പലത്തിൽ ഒക്കെ പോകുമ്പോൾ അവിടെ വെച്ച് കാണാറുള്ള പോലത്തെ ഒരു കുട്ടിമതി. അതായത് നല്ല എണ്ണ തേച്ചൊക്കെ കുളിക്കുന്ന, സാരിയൊക്കെ ഉടുക്കുന്ന , തലയിൽ തുളസി കതിർ ചൂടുന്ന ഒരു പെൺകുട്ടിയായിരിക്കണം എന്റെ മനസ്സിലുള്ളതെന്ന് ഞാൻ ആദ്യം പറയുന്നതും അശ്വതിയോടാണ്.
പക്ഷെ അന്നൊന്നും രാധികയെ എനിക്ക് അറിയില്ല, എന്റെ മനസിലെ സങ്കൽപ്പം പറഞ്ഞു അത്രയേ ഉള്ളു. അങ്ങനെ രാധികയുടെ ആലോചന വന്നപ്പോൾ എനിക്ക് മുന്നേ പോയി രാധികയെ കണ്ടതും എനിക്ക് ചേരുന്ന അന്ന് പറഞ്ഞപോലത്തെ കുട്ടി തന്നെയാണെന്നും പറഞ്ഞത് എന്റെ പെങ്ങൾ തന്നെയാണെന്നും സുരേഷ് ഗോപി പറയുന്നു. ഞങ്ങളുടെ വിവാഹത്തിന് മുമ്പ് തന്നെ രാധികയും അശ്വതിയുമായിട്ട് നല്ല ബന്ധമായിരുന്നു. അവർ അങ്ങോട്ടുമിങ്ങോട്ടും നല്ല നാത്തൂൻ സ്നേഹം കാത്ത് സൂക്ഷിച്ചിരുന്നുവെന്നും സുരേഷ് ഗോപി വളരെ സന്തോഷത്തോടെ പറയുന്നു. മറ്റെന്തിലും ഉപരി കുടുംബത്തിന് വളരെ പ്രാധാന്യം കൊടുക്കുന്ന ആളാണ് സുരേഷ് ഗോപി.
Leave a Reply