
ഇപ്പോഴും ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല, പപ്പയെ അജിത്ത് സാറിന് പരിചയപ്പെടുത്തണമെന്ന് കരുതിയാണ് അങ്ങോട്ട് ചെന്നത് ! പക്ഷെ അദ്ദേഹം എന്നെ ഞെട്ടിച്ചുകളഞ്ഞു ! അജിത്തിനെ കുറിച്ച് പേളി മാണി പറയുന്നു !
നടിയും അവതാരകയുമായ ആളാണ് പേളി മാണി, ഇതിനോടകം ഒന്ന് രണ്ടു സിനിമകളിൽ പേളി അഭിനയിച്ചിരുന്നു, കൂടാതെ നടിയുടെ കരിയറിലെ മികച്ച ഒരു വഴിത്തിരിവ് എന്ന പോലെ ഒരു ബോളിവുഡ് ചിത്രത്തിലും അഭിനയിക്കാനുള്ള ഭാഗ്യം പേളിയെ തേടി എത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ചിത്രത്തിലെ മറ്റൊരു സന്തോഷം പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് താരം. പേളിയുടെ വാക്കുകൾ, അവതാരകയാണെങ്കിലും അഭിനയം ഏറെയിഷ്ടമുള്ള കാര്യമാണ്. ഒരു സ്ക്രിപ്റ്റ് പോലും എന്നെ തേടി വന്നിട്ടില്ല. ഇന്‍ഡസ്്ട്രിയിലെ സുഹൃത്തുക്കള്‍ എനിക്ക് ഇത്ര സ്ക്രിപ്റ്റ് വന്നു എന്നൊക്കെ പറയുമ്പോള്‍ എനിക്ക് ആശ്ചര്യമാണ്. അഭിനയം ഞാനൊരു പാഷനായി കൊണ്ടുനടക്കുകയാണ്.
എന്നാൽ വളരെ അപ്രതീക്ഷിതമായി എനിക്ക് അജിത് സാറിന്റെ ചിത്രത്തിലേക്ക് എനിക്കൊരു കോൾ വരുന്നത്. ബോണി കപൂറിന്റെ പ്രൊഡക്ഷന്‍ ഹൗസില്‍ നിന്നാണ് എനിക്ക് കോള്‍ വന്നത്. ഹിന്ദി ലുഡോ ചെയ്തോണ്ടിരിക്കുന്ന സമയമാണ്. ഓഡീഷന് വേണ്ടി അവര്‍ ആവശ്യപ്പെട്ട ലുക്കിലുള്ള ഫോട്ടോയെടുത്ത് അയച്ചുകൊടുത്തു. അപ്പോള്‍ത്തന്നെ അവര്‍ ഓക്കെ പറയുകയായിരുന്നു. ശ്രീനിയും അജിത് സാറിന്റെ കട്ടഫാനാണ്. സത്യം പറഞ്ഞാല്‍ റോള്‍ എന്താണെന്ന് പോലും അന്വേഷിക്കാതെയാണ് ഈ ചിത്രത്തിന്റെ ഭാഗമായത്. വലിമൈയില്‍ അഭിനയിച്ചത് വലിയൊരു അനുഭവമായിരുന്നു. അജിത്ത് സാര്‍ എന്ന മനുഷ്യന്റെ വലിയൊരു ആരാധികയാണ് താന്‍.

എന്റെ ഫസ്റ്റ് സീൻ അജിത് സാറിനൊപ്പമായിരുന്നു, അദ്ദേഹം ഒരു സിംഹത്തെപോലെയാണ് സെറ്റിലേക്ക് ഒക്കെ നടന്ന് വരുന്നത്, എല്ലാവരോടും വളരെ നല്ല പെരുമാറ്റമാണ് അദ്ദേഹത്തോട്, നമ്മളെ പേര് വിളിച്ചാണ് അജിത് സാർ സംസാരിക്കുന്നത്. നമുക്ക് ചെയര്‍ ഇല്ലെങ്കില്‍ അദ്ദേഹം ഇരിക്കില്ല. എല്ലാവര്ക്കും സീറ്റില്ലെങ്കില്‍ അദ്ദേഹം ഇരിക്കാതെ നമ്മളെ ഇരുത്തും. ഷോട്ടിനിടയില്‍ കാരവാനില്‍ പോയി ഇരിക്കുന്നതൊന്നും കണ്ടിട്ടില്ല. നമ്മളിലൊരാളായാണ് അദ്ദേഹത്തെ കാണുമ്പോള്‍ തോന്നുന്നത്. അഭിനയിക്കുമ്പോൾ നമുക്ക് എന്തെങ്കിലും തെറ്റിയാൽ അദ്ദേഹം നമ്മളെ സമാധാനിപ്പിച്ച് കൂളാക്കാനേ നോക്കുകയുള്ളൂ. സ്ത്രീകളോട് വളരെ അധികം ബഹുമാനം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.
എന്റെ ഷൂട്ടിംഗ് തീരുന്ന ദിവസം പപ്പ അവിടേക്ക് വന്നിരുന്നു. പപ്പയെ അജിത്ത് സാറിന് ഒന്ന് പരിചയപ്പെടുത്തണമെന്ന് താന്‍ കരുതിയിരുന്നു. രണ്ടു മിനിറ്റ് സംസാരമാണ് താന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഞാൻ അദ്ദേഹത്തിന് പപ്പയെ പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹം പപ്പയെ കൂട്ടി കാരവാനില്‍ പോയി. തങ്ങള്‍ അവിടെ ഇരുന്ന് കുറേ കാര്യങ്ങള്‍ സംസാരിക്കുകയും കോഫി കുടിക്കുകയും എല്ലാം ചെയ്തു. അദ്ദേഹം മറ്റുള്ള മനുഷ്യര്‍ക്ക് നല്കുന്ന പ്രാധാന്യം താന്‍ അന്ന് മനസിലാക്കി എന്നാണ് പേളി പറയുന്നത്.
Leave a Reply