
പേളിയുടെ കുട്ടിക്കളിലായാണ് എനിക്ക് ഏറെ ഇഷ്ടം ! ആ ഒരു കാര്യം ഞാൻ എത്ര പറഞ്ഞാലും അവൾ അനുസരിക്കാറില്ല ! ശ്രീനിഷ് പറയുന്നു !
ഇന്ന് സിനിമ താഹാരങ്ങളെക്കാളും ഏറ്റവും കൂടുതൽ താരങ്ങൾ ഉള്ളവരാണ് ശ്രീനിഷും പേളിയും, ബിഗ് ബോസാണ് ഇവരുടെ ജീവിതം മാറ്റി മറിച്ചത്. തങ്ങളുടെ ജീവിതത്തെ കുറിച്ച് ഇപ്പോൾ ശ്രീനിഷ് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ശ്രീനിഷിന്റെ വാക്കുകളിലേക്ക്.. ഞങ്ങൾ ഞങ്ങളുടെ ലൈഫ് പ്ലാൻ ചെയ്യാറില്ല. അപ്പോ അപ്പോ തോന്നുന്നത് ചെയ്യും. പേളിയുടെ കൂടെയല്ലേ ജീവിതം. പെട്ടെന്ന് അവൾക്ക് വല്ലതും തോന്നിയാ അങ്ങ് പോകും.
നമുക്ക് ഇപ്പോൾ മൂന്നാർ, ഗോവ അങ്ങനെ ഓരോ സ്ഥലങ്ങളിൽ അപ്പോൾ അപ്പോൾ പോകാമെന്ന് പറയും ഞങ്ങൾ അങ്ങുപോകും. വിവാഹം കഴിഞ്ഞപ്പോൾ ഹണിമൂണിന് ഹിമാലയം പോവാന്നാണ് പറഞ്ഞത്. അന്ന് ഞങ്ങൾ ഒരുപാട് നടന്ന് നടന്ന് ക്ഷീണിച്ചു, പക്ഷേ നല്ല രസമായിരുന്നു. ഞാൻ ആദ്യമായാണ് പോയത്, പേളി ഒര തവണ മുമ്പ് പോയിട്ടുണ്ട്. നല്ല അടിപൊളിയായിരുന്നു. അവൾ സത്യത്തിൽ വളരെ മെച്വേഡാണ്. പിന്നെ കുട്ടിക്കളി വേണ്ട സമയത്ത് കുട്ടിക്കളി, പ്രൊഫെഷനലി അവൾ വളരെ മെച്വേഡാണ്.
എല്ലാ ജോലികളായും അറിയാം ഒരു മൾട്ടി ടാലന്റഡ് ആണ്. പിന്നെ ആകെ ഞാൻ പറഞ്ഞാൽ കേൾക്കാത്ത ഒരു കാര്യം ഈ ഓയിൽ ഫുഡ് ഐറ്റംസ് കുറെ കഴിക്കും. അതിനാൽ ഇടയ്ക്കിടയ്ക്ക് മുഖത്ത് കുരു വരും. കഴിക്കരുതെന്ന് ഞാൻ പറഞ്ഞാലും കഴിക്കും. ചിലപ്പോള്‍ അനുസരിക്കും ചിലപ്പോ കഴിക്കും. പിന്നെ ഞാൻ കഴിക്കരുതെന്ന് പറഞ്ഞില്ലെങ്കിലും എന്നെ ചീത്ത പറയും. നീയല്ലേ എന്നെ നോക്കേണ്ടതെന്നൊക്കെ പറയും ആള്. അടിപൊളിയാ, ശ്രീനിഷ് പറയുന്നു.

ഞങ്ങള്‍ക്ക് രണ്ടുപേരുടെയും ഇഷ്ട ഭക്ഷണം ചിക്കൻ ബിരിയാണിയാണ്. ഞാൻ പൊതുവെ ശാന്തമായ സ്വഭാവക്കാരനാണ്, എന്റെ ആ സ്വഭാവമാണ് പേളിക്ക് ഏറെ ഇഷ്ടം. ഇടക്കൊക്കെ നിനക്കെന്താ മനുഷ്യാ ദേഷ്യം വരാത്തതെന്ന് ചോദിക്കാറുണ്ട്. എനിക്ക് നടിയോ ആങ്കറോ ഒന്നും ആകേണ്ട, മോട്ടിവേഷണൽ സ്പീക്കറാകണം എന്ന് പേളി എപ്പോഴും പറയാറുണ്ട്. എല്ലാവരേയും സ്ട്രോങ് ആക്കണം. 35 ആകുമ്പോഴേക്കും മോട്ടിവേഷണൽ സ്പീക്കറായിക്കും പേളി. ഭയങ്കര ക്രിയേറ്റീവാണ്. മറ്റുള്ളവരെ എപ്പോഴും ഹാപ്പിയായി വെക്കാൻ അവൾക്ക് കഴിയാറുണ്ട്.
എനിക്ക് സെശ്യം വന്നാൽ 5 മിനിറ്റിന് താഴെ അത് ഉണ്ടാകാറുള്ളൂ, പക്ഷെ പേളിയാണേൽ ഞാൻ ദേഷ്യം മാറി കെട്ടിപിടിക്കണ വരെയുണ്ടാകൂ. കുട്ടാ എന്നാണ് സ്നേഹ കൂടുതൽ വരുമ്പോൾ ഞാൻ വിളിക്കാറ്, അവൾ ശ്രീനിയെന്നും. പേളി ഹൈപ്പര്‍ ആക്ടീവാണ്, ഞാൻ ശാന്തനാണ്, ഒരു മടിയൻ.എല്ലാവർക്കും അവളെ ഒരുപാട് ഇഷ്ടമാണ്, അവളുടെ ഫാൻസാണ് എന്നെ ഇഷ്ടപ്പെടുന്നത്. അതിൽ അഭിമാനം. മോളേ മോളേ എന്ന് പറഞ്ഞ് ചിലരൊക്കെ കെട്ടിപിടിക്കും. അവര്‍ ഞങ്ങള്‍ക്കുവേണ്ടി പ്രാർഥിക്കാറുണ്ട്, പൂജകൾ വരെ ചെയ്തിട്ടുണ്ട്, ഒരുപാട് ഭാഗ്യം ചെയ്താവരാണ് ഞങ്ങൾ അതാണ് ഇത്രയുംപേരുടെ സ്നേഹം ലഭിക്കുന്നത് എന്നും ശ്രീനിഷ് പറയുന്നു.
Leave a Reply