ഇത് പറയാൻ ഏറ്റവും കൂടുതലാണ് യോഗ്യതയുള്ളവർ നിങ്ങൾ മാത്രമാണ് ! എല്ലാവരും ഇത് കണ്ടു പഠിക്കണം എന്ന് ആരാധകർ ! കൈയ്യടി !

സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളാണ് പേളിയും ശ്രീനിഷും. ബിഗ് ബോസിൽ കൂടി പ്രണയം തുടങ്ങിയ താരങ്ങളാണ്, ഇരുവരും യുട്യൂബ് ചാനലും മറ്റുമായി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. ഏവരും വളറെ അസൂയയോടെ നോക്കി കാണുന്ന ഒരു ജീവിതമാണ് ഇവരുടേത്. ഇപ്പോഴിതാ ഇന്ന് പ്രണയ ദിനത്തിൽ പ്രണയിക്കുന്നവർക്കും വിവാ​ഹിതരായവർക്കുമെല്ലാം തങ്ങളുടെ ദാമ്പത്യ ജീവിതം മനോഹരമായി കൊണ്ടുപോകാൻ വേണ്ട കുറച്ച് ടിപ്സാണ് ഇരുവരും പുതിയ വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഞങ്ങളുടെതായി മാത്രം കുറച്ച് സമയം ഞങ്ങൾ ​ഗോവയിൽ ഇത്തവണ ചിലവഴിച്ചു എന്നാണ് ഇരുവരും പറയുന്നത്. നിലുവിനെ കൂട്ടിയില്ല, അവൾ ഒരുപാട് കരഞ്ഞു, ഞങ്ങൾക്കും അത് ഒരുപാട് വിഷമമായി. ഇത്തവണ പ്രണയദിനത്തിൽ നല്ലൊരു വിവാഹ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പത്ത് ടിപ്സാണ് ഞങ്ങൾ നിങ്ങൾക്ക് തരാൻ പോകുന്നത് എന്നും ഇരുവരും പറയുന്നു.

ഒന്നാമതായി പരസ്പരം നല്ല കമ്യൂണിക്കേഷൻ വേണം. ഏതൊരു ചെറിയ കാര്യമായികൊട്ടെ രണ്ടുപേരും പരസ്പരം അഭിനന്ദിക്കണം. പേളി ആർആർആർ ടീമിനെ ഇന്റർവ്യു ചെയ്യുന്നതിന്റെ തലേദിവസം നിലുവിനെ ഫീഡ് ചെയ്തുകൊണ്ടാണ് അവരോട് ചോദിക്കാനുള്ള ചോദ്യങ്ങൾ എഴുതിയത്. അന്ന് പേളിയെ കുറിച്ച് എനിക്ക് അഭിമാനം തോന്നി.അത് ഞാൻ അവളോട് പറയുകയും ചെയ്തു എന്ന് ശ്രീനി പറഞ്ഞു. ഞങ്ങളുടെ യുട്യൂബ് ചാനിൽ അപ്ലോഡ് ചെയ്യുന്ന എല്ലാ വീഡിയോകൾക്ക് പിന്നിലും ശ്രീനിയുടെ ഹാർഡ് വർക്ക് എടുത്ത് പറയേണ്ട ഒന്നാണ്. ശ്രീനി ഇല്ലെങ്കിൽ ഒന്നും ഇത്രയും ഈസിയായി നടക്കില്ല എന്ന് പേളിയും പറയുന്നു.

അതുപോലെ നിങ്ങളുടെ പങ്കാളിക്കുള്ള കുറവ് നിങ്ങൾ മൂന്നാമത് ഒരാളോട് പറയരുത്. എന്ന് കരുതി നിങ്ങൾക്ക് മാനസികമായി സഹിക്കാൻ കഴിയാത്ത തീർച്ചയായും നിങ്ങൾ തുറന്ന് പറയണം, അതല്ലാതെ അങ്ങനെ ചെയ്യരുത്. നിങ്ങൾ പരസ്പരം പറഞ്ഞ് തീർക്കണം. ഇത് ഞങ്ങൾ കല്യാണത്തിന് മുമ്പ് എടുത്ത ചില തീരുമാനങ്ങളാണ്. ഞങ്ങൾ അത് വിവാഹത്തിന് മുമ്പ് പരസ്പരം പ്രോമിസ് ചെയ്ത കാര്യമാണ്. ഒരു വഴക്കും ഞങ്ങൾ നീട്ടി കൊണ്ടുപോകാറില്ല. ഫിസിക്കൽ അബ്യൂസൊക്ക റിലേഷനിൽ ഉണ്ടായാൽ മൂന്നാമത് ഒരാളോട് നിങ്ങൾ കാര്യങ്ങൾ സംസാരിക്കണം.

നമ്മൾ പരസ്പരം കൊടുക്കുന്ന പ്രോമിസുകൾ പാലിക്കണം. പരസ്പരമുള്ള ഒരു വിശ്വാസമുണ്ട്, അത് മുറിവേൽക്കാതെ രണ്ടുപേരും നോക്കണം. ദേഷ്യത്തോടെ പാട്നറിനോട് സംസാരിക്കരുത്. ദേഷ്യം മാറി ശാന്തമായ ശേഷം സംസാരിക്കുക. അപ്പോൾ പറഞ്ഞത് കേൾക്കുന്നയാൾക്ക് മനസിലാകും.’ ‘പിന്നെ ക്ഷമിക്കാനും സോറി പറയാനും തയ്യാറാവുക. ഒരിക്കൽ ക്ഷമിച്ച കാര്യം പിന്നെ ഒരു വഴക്കുണ്ടാകുമ്പോൾ വീണ്ടും വലിച്ചിട്ട് പറയരുത്. പാട്നറിനൊപ്പം ഇരിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോ​ഗിക്കാതിരിക്കുക. പാട്നറിന് വേണ്ടിയും ടൈം നീക്കി വെക്കുക എന്നും ഇരുവരും പറയുമ്പോൾ. ഇവർക്ക് കൈയ്യടിക്കുകയാണ് എല്ലാവരും. ഇങ്ങനെ ഒരു ഉപദേശം മറ്റുള്ളവർക്ക് കൊടുക്കാൻ ഏറ്റവും യോഗ്യരാവരാണ് നിങ്ങൾ എന്നാണ് കമന്റുകൾ…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *