‘നില കുട്ടി രണ്ട് മതങ്ങളും അറിഞ്ഞ് വളരട്ടെ’ ! നിലയുടെ മാമോദീസ ചടങ്ങിൽ പങ്കെടുത്ത് ശ്രീനിയുടെ കുടുംബവും ! മാതൃക എന്ന് ആരാധകരും !
ഒരുപാട് ആരാധകരുള്ള താരങ്ങളാണ് പേർളിയും ശ്രീനിഷും. ബിഗ് ബോസിൽ തുടങ്ങിയ പ്രണയം പിന്നീട് വിവാഹത്തിൽ എത്തിയതും, തുടർന്നുള്ള ഇവരുടെ ഓരോ വിശേഷങ്ങളും ആരാധകരിൽ ഒരുപാട് ആവേശം കൊള്ളിച്ചിരുന്നു, അവതാരകയും നടിയും തുടങ്ങി എല്ലാ മേഖലകളിലും പേർളി തനറെ സാനിധ്യം അറിയിച്ചിരുന്നു. ഇരുവർക്കും ഇന്ന് ഫാൻസ് പേജുകളും ഏറെ സജീവമാണ്. അടുത്തിടെയാണ് ഇവരുടെ ജീവിതത്തിലേക്ക് ആ കുഞ്ഞ് സന്തോഷം വന്നെത്തിയത്. നില ബേബി. കഴിഞ്ഞ ദിവസം നിലയുടെ മാമോദീസ ചടങ്ങു നടന്നിരുന്നു. അതിന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് ആരാധകർക്കിടയിൽ വൈറലായി മാറിയത്.
പേർളിയും ശ്രീനിഷും വ്യത്യസ്ത മതവിഭാഗത്തിലുള്ളവരാണ്. ഇതുകാരണം തങ്ങളുടെ വിവാഹത്തിന് വീട്ടുകാർ സമ്മതിക്കുമോ എന്ന ആശങ്കയായിരുന്നു തുടക്കത്തില്‍ ഇവരെ അലട്ടിയിരുന്നത്. പക്ഷെ മകളുടെ ഇഷ്ടത്തിന് പൂര്‍ണ്ണപിന്തുണ അറിയിക്കുകയായിരുന്നു മാതാപിതാക്കള്‍. ക്രിസ്ത്യന്‍ ഹിന്ദു രീതിയിലായാണ് ഇവരുടെ വിവാഹം നടത്തിയത്. ഇവരുടെ ഒന്നുചേരൽ പോലെ അത് രണ്ടു കുടുംബങ്ങളുടെ ഒത്തുചേരൽ കൂടിയായിരുന്നു. ശേഷം ഇവർക്ക് നില ജനിച്ചപ്പോഴുള്ള ചടങ്ങുകളും ഇപ്പോൾ അതെ ഒത്തൊരുമയോടെയാണ് ഇവർ നടത്തുന്നതും. കുഞ്ഞ് ജനിച്ച ശേഷം ശ്രീനിഷിന്റെ മതാചാരപ്രകാരം നൂല് കേട്ട് ചടങ്ങ് വളരെ ഗംഭീരമായി ഇവർ നടത്തിയിരുന്നു. ഇരു വീട്ടുകാരും ഒരുമിച്ചാണ് എല്ലാ ചടങ്ങുകളും നടത്തുന്നത്.
ശേഷം ഇപ്പോൾ പേർളിയുടെ മതാചാര പ്രകാരമുള്ള മാമോദീസ ചടങ്ങ് നടത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു നിലയുടെ മാമോദീസ ചടങ്ങ് നടത്തിയത്. ഈ ചടങ്ങിൽ പങ്കെടുക്കാൻ ചെന്നൈയിലായിരുന്ന ശ്രീനിയുടെ കുടുംബവും എത്തുകയും. കൊച്ചുമകളെ താലോലിക്കുന്ന മാതാപിതാക്കളുടെ വീഡിയോയും ചിത്രങ്ങളും പേളിയും ശ്രീനിയും പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങൾ നിമിഷന നേരംകൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. കൂടാതെ കുഞ്ഞതിഥിയായ നിലയ്ക്ക് പുതിയ പേര് കൂടി ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍. നില കാതറിന്‍ ശ്രിനിഷ് എന്നാണ് പള്ളിയിലെ പേര്. എന്നാൽ തങ്ങൾക്ക് കുഞ്ഞ് ജനിക്കുന്നതിന് മുന്‍പ് തന്നെ തീരുമാനിച്ചിരുന്ന പേരയിലൂരിന് നില എന്നും, പേരിന്റെ അർഥം ചന്ദ്രന്‍ എന്നാണെന്നും ഇവർ പറഞ്ഞിരുന്നു.
പുതു തലമുറയിലെ കുഞ്ഞ് നില ക്രിസ്ത്യന്‍ മതത്തിലേയും ഹിന്ദു മതത്തിലേയും കാര്യങ്ങള്‍ അറിഞ്ഞ് വളരട്ടെ എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. പേളി മാണിയും ശ്രിനിഷും പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴ നിരവധി പേരാണ് കമന്റുകള്‍ ചെയ്തിട്ടുള്ളത്. എത്ര വിശാലമായ മനസ്സാണ് അവരുടേത്. ഈ ഒത്തൊരുമയും സ്നേഹവും എന്നും നിലനിൽക്കട്ടെ എന്നും. രണ്ട് രീതികളും അവര്‍ പിന്തുടരുന്നുണ്ട്. സ്നേഹമാണ് എല്ലമെന്നും, ഏറ്റവും വലിയ കാര്യം അതാണ്. നാം പാലിക്കേണ്ടതും അതാണ്. എന്നും നന്മകള്‍ ഉണ്ടാവട്ടെയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
Leave a Reply