‘അവര്‍ വിവാഹം ചെയ്യാന്‍ പാടില്ലായിരുന്നു’ ! ‘ഇനിയും തെറ്റ് തിരുത്താനുള്ള അവസരം ഉണ്ട്’ സാബു മോൻ സംസാരിക്കുന്നു !!
ഇന്ന് അനേകം ആരാധകരുള്ള താര ജോഡിയാണ് പേർളിയും ശ്രീനിഷും. ബിഗ് ബോസ്സിൽ തുടങ്ങിയ പ്രണയം അന്ന് പക്ഷെ പലരും കരുതിയിരുന്നത് അതൊരു ഗെയിമിന്റെ ഭാഗമായിരിക്കും ഷോ കഴിയുമ്പോൾ അവരുടെ പ്രണയവും ഇല്ലാതാകും എന്നായിരുന്നു ആരാധകരും അന്ന് അവരുടെ കൂടെ മത്സരിച്ച മത്സരാർഥികളും കരുതിയിരുന്നത്, അന്നും ഷിയാസ് കരീം മാത്രമാണ് അവരെ സപ്പോർട്ട് ചെയ്‌തത്..
ഇവരുടെ ബിഗ് ബോസ് ഷോ മാത്രമായിരുന്നു 100 ദിവസം തികച്ചത്, സാബുമോൻ ആയിരുന്നു ഷോയിലെ വിജയ് സെക്കൻഡ് റണ്ണറപ്പ് പേർളി മാണിയും ആയിരുന്നു. സീസൺ വണ്ണിലെ മത്സരാർത്ഥികൾക്ക് അതികം സൈബർ ബുള്ളിങ്ങ് നേരിടേണ്ടി വന്നിരുന്നില്ല. ഷോ നടക്കുന്ന സമയത്ത് താരങ്ങളുടെ പ്രണയം ഹൗസിന് അകത്തും പുറത്തും വലിയ ചര്‍ച്ചാ വിഷയമായിരുന്നു..മത്സരത്തില്‍ നില്‍ക്കാന്‍ വേണ്ടിയാണ് പ്രണയം അഭിനയിക്കുകയാണോ എന്നുള്ള സംശയം സഹമത്സരാര്‍ഥികള്‍വരെ അന്ന് പ്രകടിപ്പിച്ചിരുന്നു. മോഹന്‍ലാലും ഇതിനെ കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നു…
എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഷോയിൽ നിന്നും പുറത്തിറങ്ങിയ ഇവർ ആദ്യം ചെയ്‌തത് തങ്ങളുടെ മാതാപിതാക്കളുടെ അനുവാദം വാങ്ങി വിവാഹിതരാകുകയായിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇവർക്ക് ലക്ഷകണക്കിന് ആരാധകരുണ്ട്. ഇപ്പോൾ ഇവർക്ക് ഒരു മകളും ഉണ്ട് നിള. കുട്ടി നിളക്കും ഇന്ന് നിരവധി ആരാധകരുണ്ട്. ഇപ്പോൾ വര്‍ഷങ്ങള്‍ക്ക് ശേഷം പേളി ശ്രീനീഷ് പ്രണയം വീണ്ടും ചര്‍ച്ചാ വിഷയമാകുകയാണ്. ക്ലബ്ഹൗസില്‍ ബിഗ് ബോസ് താരങ്ങള്‍ പങ്കെടുത്ത ഒരു ചര്‍ച്ചയ്ക്കിടെയാണ് പേളി-ശ്രീനീ പ്രണയം വീണ്ടും ചര്‍ച്ചയായത്.
ശ്രീനിഷിന്റെയും പേർളിയുടെയും പ്രണയത്തെ വിമര്‍ശിച്ചതില്‍ കുറ്റബോധം തോന്നുന്നുണ്ടോയെന്നായിരുന്നോ എന്ന് ഒരാരാധകൻ ബഷീറിനോട് ചോദിക്കുകയായിരുന്നു. ആയപ്പോഴാണ് താരങ്ങൾ തങ്ങളുടെ തുറന്ന് പറച്ചിൽ നടത്തിയത്, സത്യത്തിൽ ഞങ്ങൾ കരുതിയിരുന്നത് അവർ വെറുതെ ഷോയിൽ ഉള്ള ഒരു പ്രണയ ആയിരിക്കും അത് കഴിയുമ്പോൾ അതും തീരും എന്ന് പക്ഷെ പുറത്തെത്തിയപ്പോഴാണ് അവരെത്രമാത്രം സീരിയസായിരുന്നുവെന്ന് മനസ്സിലാക്കിയത് . കല്യാണം കഴിച്ച് കുഞ്ഞൊക്കെയായി കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമാണെന്നായിരുന്നു ബഷീര്‍ പറഞ്ഞു.
ഉടനെ തന്നെ സാബുവും ഇതിനുള്ള മറുപടിയുമായി രംഗത്തെത്തി, തെറ്റിദ്ധരിച്ചല്ലോ എന്നൊരു വിഷമം ഞങ്ങള്‍ക്കുണ്ടെന്നായിരുന്നു. പക്ഷെ താനിപ്പോഴും പറയും അത് തെറ്റാണെന്ന്. തെറ്റ് തിരുത്തണമെങ്കില്‍ തിരുത്താം. കൊച്ചിനെ ഞാന്‍ നോക്കിക്കോളാമെന്ന് ഏറ്റിട്ടുണ്ട്. പേളിക്ക് കൊടുക്കാന്‍ വേണ്ടി ഒരു ബുക്ക് വാങ്ങിച്ച് വെച്ചിട്ടുണ്ട്. ലോക് ഡൗണ്‍ കാരണം അങ്ങോട്ട് പോവാനാവുന്നില്ല. കുഞ്ഞിനെ കാണാനും പറ്റുന്നില്ല. അവര്‍ വിവാഹം ചെയ്യാന്‍ പാടില്ലായിരുന്നു, ഇത് റെക്കോര്‍ഡ് ചെയ്ത് പേളിക്ക് അയച്ച് കൊടുക്കും എന്നും താന്‍ ഈ ട്രോളുന്നതൊക്കെ അവര്‍ ആ സെന്‍സിലേ എടുക്കൂയെന്ന ധൈര്യം തനിക്കുണ്ടെന്നും സാബു പറയുന്നു. ലോക് ഡൗണില്‍ കുഞ്ഞ് ജനിച്ചത് തീരെ ശരിയായില്ല എന്നും ഏറെ രസകരമായി അദ്ദേഹം പറയുന്നു…..
Leave a Reply