
ഒരു തരി സ്വർണം അണിയാതെ പേർളി മാണിയുടെ സഹോദരി റേച്ചൽ മാണിയുടെ വിവാഹം ; വിവാഹത്തിലും താരമായി പേർളിയുടെ മകൾ നില !!
മലയാള കുടുംബ പ്രേക്ഷകർ ഒരുപാട് ഇഷ്ടപെടുന്ന താര ജോഡികളാണ് പേർളി മാണിയും ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദും. അവതാരകയും നടിയുമായ പെർലിക്ക് ഇന്ന് ആരാധകർ ഏറെയാണ്. ഇപ്പോൾ തനറെ ജീവിതത്തിലെ വളരെ വലിയൊരു വിശേഷം പാക്കുവെച്ചിരിക്കുകയാണ് താരം. തനറെ സഹോദരിയും മോഡലും ഫാഷൻ ഡിസൈറുമായ റേച്ചല്‍ മാണിയുടെ വിവാഹം കഴിഞ്ഞിരിക്കുകയാണ്.
തനറെ പ്രിയ സഹോദരിക്ക് ആശംസകൾ നേർന്നുകൊണ്ട് ഇപ്പോൾ പേർളി പങ്കുവെച്ച തനറെ കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. എന്റെ കുഞ്ഞ് അനുജത്തി റേച്ചല്‍ മാണി ഇപ്പോള്‍ നീ മിസിസ് റൂബെന്‍ ബിജി ആയിരിക്കുന്നു. നിങ്ങളുടെ രണ്ടുപേരുടെ കണ്ണുകളിലും ഞാന്‍ കണ്ട തിളക്കം എന്നെന്നേക്കുമായി നിലനില്‍ക്കട്ടെ. നിങ്ങളുടെ ബന്ധം സ്‌നേഹത്തിലും വിവേകത്തിലും ഐക്യത്തിലും സന്തോഷത്തോടെയും മുന്നോട്ട് പോകട്ടെ. രണ്ടുപേര്‍ക്കും ജീവിതകാലം മുഴുവന്‍ സന്തോഷം നേരുന്നു. ഞാന്‍ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു. ഞാനും ശ്രീനിയും എപ്പോഴും നിങ്ങള്‍ക്കൊപ്പം ഉണ്ടായിരിക്കും, ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ,’ എന്നാണ് പേർളി കുറിച്ചിരിക്കുന്നത്.
എന്നാൽ ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്, റേച്ചലിന്റെ വിവാഹ ഒരുക്കുങ്ങളാണ്. ഇപ്പോൾ അടുത്തിടെ നടന്ന താര വിവാഹങ്ങൾ വധു പൊന്നിൽ കുളിച്ച് നിന്നപ്പോൾ അവർക്കെല്ലാം ഒരു മാതൃകയായുകയാണ് ഇപ്പോൾ റേച്ചൽ. കാരണം ഒരു തരി പൊന്നുപോലും ധരിക്കാതെയാണ് റേച്ചൽ വിവാഹ വധുവായി അണിഞ്ഞൊരുങ്ങിയത്. വളരെ സിംപിൾ ലുക്കിലാണ് അവാര്ഡ് ഈവിവഹം നടന്നത്. കൂടാതെ വിവാഹ സൽക്കാര ചടങ്ങുകളിലും വളരെ ലളിതമായ രീതിയാണ് റേച്ചലും കുടുംബവും എത്തിയിരുന്നത്..

ഈ കാരണത്താൽ ഇവർക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ, ഇതൊരു മാതൃകയാണ്, ഈ സാഹചര്യത്തിൽ വളരെ അനുയോജ്യമായ തീരുമാനം, എന്നുതുടങ്ങി നിരവധിപേരാണ് ഈ താര കുടുംബത്തെ പ്രശംസിക്കുന്നത്. കൂടാതെ വിവാഹത്തിൽ മറ്റാരേക്കാളും തിളങ്ങിയത് പേർളിയുടെ കുഞ്ഞ് മകൾ നില യാണ്. കുഞ്ഞിച്ചിരികളും കുശ്രുതികളുമായി കുട്ടി താരം ഏവരുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു.
പേർളി ഗർഭിണി ആയിരുന്ന സമയത്താണ് ഇവരുടെ വിവാഹ നിശ്ചയം നടന്നത്, തനറെ ആദ്യത്തെ മകൾ റേച്ചൽ ആണെന്ന് പേർളി പലപ്പോഴും പറഞ്ഞിരിന്നു, റേച്ചൽ നില വാവയെ എടുത്തുനിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് എന്റെ മക്കൾ എന്നാണ് പേർളി പറഞ്ഞിരുന്നത്, വിവാഹത്തിന്റെ കാര്യം വളരെ രഹസ്യമാക്കി വെച്ചിരുന്നു, പേർളിയും റേച്ചലും ബ്യുട്ടി പാർലറിൽ പോകുന്ന വിഡിയോ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. പക്ഷെ അത് വിവാഹത്തിൻെറ ഒരുക്കം ആയിരുന്നു എന്ന് ഇരുവര് പറഞ്ഞിരുന്നില്ല…
റേച്ചലിന്റെ ഭർത്താവ് റൂബെന്‍ ബിജി ഒരു ഫോട്ടോ ഗ്രാഫർ കൂടിയാണ്, ആൺ മക്കളില്ലാത്ത ഞങ്ങളുടെ പപ്പക്ക് ഇപ്പോൾ രണ്ട് മക്കളെ കിട്ടിയിരിക്കുന്നു, ഒരുപാട് സന്തോഷം തരുന്ന നിമിഷം, എന്നും ഇത് ഇങ്ങനെ നിൽക്കട്ടെ, ഒരു കുടുംബം തുടങ്ങിയ വാക്കുകൾ കുറിച്ചുകൊണ്ട് ഇവരുടെ കുടുംബ ഫോട്ടോയും പേർളി പങ്കുവെച്ചിരുന്നു…
Leave a Reply