
മകൾ പിറന്നതിനു പിന്നാലെ സന്തോഷ വാർത്തയുമായി പേർളിയും ശ്രീനിഷും !! ആശംസകളുമായി താരങ്ങളും !!
ബിഗ് ബോസ്സിൽ തുടങ്ങിയ പ്രണയം അവിടെ തന്നെ ഉപേക്ഷിക്കും എന്ന് പ്രവചിച്ചവരെ നിരാശ പെടുത്തികൊണ്ട് വളരെ പെട്ടന്നാണ് ഇവർ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആയത്, നിരവധി ആരാധകരുള്ള താര ജോഡികളാണ് ശ്രീനിഷും പേർളിയും, ഇവരുടെ ഓരോ വിശേഷങ്ങളും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്, ഇവർക്ക് ഫാൻസ് പേജുകളും ധാരാളമുണ്ട്…
ഇരുവർക്കും മകൾ പിറന്നിട്ട് അധിക നാൾ ആയിരുന്നില്ല, മകളുടെ പേരിടൽ ചടങ്ങും നൂലുകെട്ട് ചടങ്ങും വളരെ വിപുലമായി നടത്തിയിരുന്നു, അതിന്റെ ചിത്രങ്ങളും വിഡിയോകളായും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു, മകളുടെ പേര് ‘നില’ എന്നായിരുന്നു, ഈ സന്തോഷ നിമിഷത്തിൽ ഇവരെ തേടി മറ്റൊരു സന്തോഷ ദിനം കൂടി വന്നെത്തിയിരുന്നു, ഇരുവരുടെയും രണ്ടാമത്തെ വിവാഹ വാർഷികമായിരുന്നു ഇന്നലെ…
ഇവർക്ക് ആശംസകളുമായി ആരാധകരും എത്തിയിരുന്നു, അതോടൊപ്പം, ഗോവിന്ദ് പദ്മ സൂര്യ, പ്രിയ മണി, സരിത ജയസൂര്യ, ദീപ്തി സതി, ശിവദ തുടങ്ങി നിരവധി താരങ്ങളും ഇവർക്കു ആശംസകളുമായി എത്തിയിരുന്നു, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നമ്മള്‍ക്ക് പരസ്പരം നല്‍കാന്‍ പറ്റുന്ന സമ്മാനം കൈമാറി കഴിഞ്ഞു. ഇന്ന് അവള്‍ നമ്മുടെ രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. എന്നാണ് പേളി സോഷ്യല്‍ മീഡിയയിൽ പങ്കുവെച്ചിരുന്ന കുറിപ്പ്. ശ്രീനിഷിനും മകള്‍ നിലയ്ക്കുമൊപ്പം എടുത്ത പുതിയ മനോഹരമായ ചിത്രത്തിനൊപ്പമായിരുന്നു പേർളിയുടെ വാക്കുകൾ കുറിച്ചിരുന്നത്…

ശ്രീനിഷും ‘ഹാപ്പി ആനിവേഴ്‌സറി ചുരുളമ്മേ,ഡാ കുട്ടാ ഞാൻ നിന്നെ സ്നേഹിക്കുന്നു, എന്റെ കുഞ്ഞ് നില കുട്ടിയ്ക്കും ഉമ്മ’ എന്നെഴുതി കുഞ്ഞിനൊപ്പമുള്ള ഫോട്ടോ ശ്രീനിഷും പങ്കുവെച്ചിട്ടുണ്ട്. ഇവരുടെ സന്തോഷത്തിൽ മലയാളികൾ ഒന്നടങ്കം പങ്കുചേർന്നിരുന്നു, സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് പേർളിയും ശ്രീനിഷും, ബിഗ് ബോസ് സീസൺ വണ്ണിന്റെ ഫസ്റ്റ് റണ്ണറപ്പ് ആയിരുന്നു പേർളി, അവതാരക എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ആളാണ് പേളി.
ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായി എത്തിയതോടെയാണ് പേർളിക്ക് ആരാധകർ കൂടിയത്, മികച്ച അവതരണവും നർമത്തിൽ ചാലിച്ചുള്ള സംസാര ശൈലിയും പേർളിയെ ആരാധകർക്കിടയിൽ ഏറെ പ്രിയങ്കരിയാക്കി മാറ്റി,ഇന്ന് പേളി ഒരു മോട്ടിവേഷൻ സ്പീക്കർ കൂടിയാണ്, തുടക്കം മുതൽ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ പേളി ഇപ്പോഴും ആരാധകരുടെ പ്രിയ താരം തന്നെയാണ്.. താരത്തിന് സ്വന്തമായി ഒരു യുട്യൂബ് ചാനൽ ഉണ്ട്, അതിൽകൂടി തന്റെ എല്ലാ വിശേഷങ്ങളും താരം ആരാധകരെ അറിയിക്കാറുണ്ട്…
Leave a Reply