
നടി കവിയൂര്‍ പൊന്നമ്മ ഗുരുതരാവസ്ഥയിൽ; പ്രാർത്ഥനയോടെ ആരാധകരും സിനിമ ലോകവും !
മലയാള സിനിമ സ്നേഹികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അഭിനേത്രിയാണ് കവിയൂർ പൊന്നമ്മ. എന്നാൽ ഇപ്പോഴിതാ കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ ആണെന്ന വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോഴുള്ളത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആരോഗ്യം വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുറച്ചേറെ നാളുകളായി അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് വടക്കൻ പറവൂര്‍ കരിമാളൂരിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു. കവിയൂര്‍ പൊന്നമ്മക്കായുള്ള പ്രാർത്ഥനയിലാണ് സഹപ്രവർത്തകരും സിനിമാലോകവും.
മലയാള സിനിമയുടെ അമ്മ എന്നാണ് പൊന്നമ്മയെ അറിയപ്പെടുന്നത്. ഏക മകളാണ് പൊന്നമ്മക്കുള്ളത്, കുടുംബമായി അമേരിക്കയിലാണ് മകൾ ഉള്ളത്. മുമ്പൊരിക്കൽ ജെബി ജങ്ഷൻ എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ മകളെ കുറിച്ച് പൊന്നമ്മ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. മകൾ അമേരിക്കയിലാണ് താമസം, ഭർത്താവും രണ്ടു മക്കളുമുണ്ട്. മരുമകൻ യൂണിവേഴ്സിറ്റിയിൽ പ്രൊഫെസ്സറാണ്. മകൾ ബിന്ദു പറയുന്നു അമ്മ എന്നെ നോക്കിയിട്ടില്ല എന്ന് ജോൺ ബ്രിട്ടാസ് ചോദിക്കുമ്പോൾ… കഷ്ടം എന്നായിരുന്നു പൊന്നമ്മയുടെ മറുപടി. ഉള്ള സമയം ഒരുപാട് നോക്കിയിട്ടുണ്ട്. പിന്നെ ഭക്ഷണം കഴിക്കണമെങ്കിൽ ഞാൻ ജോലി ചെയ്യണമാരുന്നു.

അവൾ ഒരു, കുട്ടി,യാ,യിരിക്കുമ്പോൾ ഇങ്ങനെ പറയുന്നത് മനസിലാക്കാം, പക്ഷെ ഇപ്പോഴും അവൾ അങ്ങനെ തന്നെ പറയുന്നത് വിഷമിപ്പിക്കുന്നുണ്ട്. ഇടക്ക് നോക്കാൻ ആയില്ല എന്നതൊക്കെ ഒരു സത്യം ആണല്ലോ. അന്നത്തെ എന്റെ അവസ്ഥ അതായിരുന്നു. അന്ന് എല്ലാവർക്കും ആഹാരം കഴിക്കണമെങ്കിൽ ഞാൻ ജോലിക്ക് പോയെ തീരുമായിരുന്നു, അവസ്ഥ അതായിരുന്നു, പറയാൻ പാടില്ലാത്തതാണ്, എങ്കിലും പറയാം എട്ടുമാസം വരെ പാല് കൊടുത്തിട്ടൊള്ളൂ. അന്ന് ശിക്ഷ എന്നൊരു പടത്തിൽ ഞാനും സത്യൻ മാഷും അഭിനയിച്ചുകൊണ്ടിരുന്നപ്പോൾ അതിന്റെ സംവിധായകൻ പെട്ടെന്ന് വന്നു പറഞ്ഞു, നമ്മൾക്ക് ഈ സീൻ നാളെ എടുത്താലോ എന്ന്. ഞാൻ എന്താണ് എന്ന് ചോദിച്ചിട്ടൊന്നും പറയുന്നില്ല. ഞാൻ എന്തേലും ചെയ്തത് ശരി ആയില്ലേ എന്നോർത്തുപോയി..
എന്നാൽ..ഞാൻ വന്നു സാരി മാറാൻ നോക്കുമ്പോൾ സാരി മുഴുവൻ മുലപ്പാൽ വീണു നനഞ്ഞിരിക്കുകയായിരുന്നു. രാവിലെ ഫീഡ് ചെയ്തിട്ട് വന്നതാണ്. അങ്ങനെ എന്തൊക്കെയോ ജീവിതത്തിൽ ഉണ്ടായി. കുടുംബം പുലർത്താൻ വേണ്ടിയുള്ള ഓട്ടത്തിൽ ആയിരുന്നു. ഞാൻ സ്നേഹിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞാൽ എനിക്ക് സഹിക്കാൻ ആകില്ല എന്നും ഏറെ വേദനയോടെ പൊന്നമ്മ ആ വിഡിയോയിൽ പറയുന്നുണ്ട്..
Leave a Reply