
ഇവരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത് ഈ നടനാണ് ! ഏറ്റവും പിന്നിൽ ജയറാം ! ലിസ്റ്റ് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ !
ഇപ്പോൾ എവിടെയും സംസാരം ഏറ്റവും പുതിയ മണിരത്നം ചിത്രമായ പൊന്നിയൻ സെൽവനാണ്. വളരെ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുന്ന ചിത്രത്തൽ വമ്പൻ താരനിരയാണ് അണിനിരന്നത്. പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിന്‍ സെല്വന് പറഞ്ഞു വെയ്ക്കുന്നത്. ചിത്രം ഇതിഹാസ സാഹിത്യകാരന് കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേപേരിലുള്ള പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്.
താരസമ്പന്നമായ ചിത്രത്തിന്റെ ഏറ്റവും വലിയ അതുതന്നെയാണ്, ഐശ്വര്യറായി ബച്ചന്, ചിയാന്‍ വിക്രം, കാര്‍ത്തി, ജയം രവി, തൃഷ, ജയറാം, ഐശ്വര്യ ലക്ഷ്മി, നാസര്‍, സത്യരാജ്, പാര്ത്ഥിപന്, ശരത് കുമാര്‍, ലാല്‍, റഹ്മാന്, പ്രഭു, അദിതി റാവു ഹൈദരി തുടങ്ങി വലിയൊരു താരനിര തന്നെ ഈ പീരീഡ് ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സ്, മദ്രാസ് ടാല്‍കീസ് എന്നിവര്‍ സംയുക്തമായി നിര്‍മ്മിക്കുന്ന പൊന്നിയിന്‍ സെല്വന് തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് റിലീസിനെത്തിയിരിക്കുന്നത്.

ബോക്സ് ഓഫീസ് കളക്ഷനിൽ റെക്കോർഡ് നേടിക്കൊണ്ടിരിക്കുന്ന ചിത്രത്തിലെ താരങ്ങളുടെ പ്രതിഫലത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. കണക്കുകൾ ഇങ്ങനെ, സിനിമയിൽ വിക്രമാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത്. 12 കോടി രൂപയാണ് വിക്രമിന് ലഭിച്ച പ്രതിഫലം. തൊട്ടുപിന്നിൽ ഐശ്വര്യ റായ് ആണ്. 10 കോടിയായിരുന്നു ഐശ്വര്യയുടെ പ്രതിഫലം. ജയം രവിക്ക് എട്ട് കോടിയും കാർത്തിക്ക് 5 കോടി രൂപയും തൃഷയ്ക്ക് 2.5 കോടിയുമാണ് പ്രതിഫലമായി ലഭിച്ചത്. ശേഷം ചിത്തത്തിലെ മറ്റൊരു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത ഐശ്വര്യ ലക്ഷ്മി, പ്രഭു, പ്രകാശ് രാജ് എന്നിവർക്ക് ഒന്നര കോടിയാണ് പ്രതിഫലമായി ലഭിച്ചത്. അതുപോലെ നമ്മുടെ ദുൽഖറിന്റെ നായികയായി കുറുപ്പ് സിനിമയിൽ തിളങ്ങിയ നടി ശോഭിതയ്ക്കും ജയറാമിനും ഒരു കോടി രൂപയാണ് പ്രതിഫലം ലഭിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Leave a Reply