
‘പരാതികളും പരിഭവങ്ങളും ഇനി പറയില്ല’ ! നമ്മളെ നോക്കാൻ ആരേലും വേണ്ടേ, പ്രായമായെന്നു കേൾക്കാൻ എന്തിനാ അങ്ങോട്ട് പോകുന്നത് !
മലയാള സിനിമയിൽ ഒരുപിടി മികച്ച കഥാപാത്രങ്ങളിൽ കൂടി മലയാളികളുടെ പ്രിയങ്കരനായ അഭിനേതാവാണ് പൂജപ്പുര രവി. നാടക രംഗത്തുനിന്നുമാണ് അദ്ദേഹം സിനിമ ലോകത്ത് എത്തിയത്. ഇപ്പോൾ ഈ അനശ്വര കലാകാരൻ കൂടി നമ്മോട് വിടപറഞ്ഞിരിക്കുകയാണ്. പ്രധാനമായും ഹാസ്യ വേഷങ്ങളിലായിരുന്നു തിളങ്ങിയ അദ്ദേഹം എസ്.എൽ.പുരം സദാനന്ദന്റെ ഒരാൾ കൂടി കള്ളനായി എന്ന നാടകത്തിൽ ബീരാൻകുഞ്ഞ് എന്ന കഥാപാത്രത്തെ അവതരിച്ചുകൊണ്ടാണ്ടായിരുന്നു അഭിനയരംഗത്തേയ്ക്ക് കടന്നു വന്നത്. ഏകദേശം അറുന്നൂറോളം സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു.1962 ൽ പുറത്തിറങ്ങിയ വേലുത്തമ്പി ദളവ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സിനിമ.
സിനിമ മാത്രമായിരുന്നില്ല സീരിയലുകളും അദ്ദേഹം ചെയ്തിരിന്നു. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് ഇന്ന് രാവിലെ ആണ് മറയൂരിലെ മകളുടെ വീട്ടിൽ വച്ച് അദ്ദേഹം മരണമടഞ്ഞത്. 86 വയസായിരുന്നു പ്രായം. ഈ അടുത്തിടെ നൽകിയ അഭിമുഖത്തിലും അദ്ദേഹം ചില പരാതികളും സിനിമയിലെ മാറ്റങ്ങളെ കുറിച്ചുമെല്ലാം സംസാരിച്ചിരുന്നു. ഈ അടുത്തിടെയാണ് പേരിനൊപ്പമുള്ള പൂജപ്പുര ഉപേക്ഷിച്ച് മകൾക്കൊപ്പം മറയൂരിലേക്ക് പോകുകയാണ് എന്ന് പറഞ്ഞിരുന്നത്.
അദ്ദേഹത്തെ സംബന്ധിച്ച് അത് വലിയ ദുഖമുള്ള ഒരു കാര്യമായിരുന്നു. രവീന്ദ്രൻ നായർ എന്നാണ് അദ്ദേഹത്തിന്റെ യഥാർഥ പേര്.പൂജപ്പുരയോടുള്ള ഇഷ്ടം കൊണ്ട് രവീന്ദ്രൻ നായർ പൂജപ്പുര രവി ആയതാണ്. 40 വര്ഷം മുൻപ് നിർമ്മിച്ച പൂജപ്പുരയിലെ വീട് ഉപേക്ഷിച്ചു പോകാൻ അദ്ദേഹത്തിന് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. മകനും കുടുംബവും ലണ്ടനിലേക്ക് പോയി. നമ്മളെ നോക്കാൻ ആരേലും വേണ്ടേ. 82 വയസൊക്കെ കഴിഞ്ഞു. അപ്പോൾ ഇനി മോളുടെ കൂടെ മറയൂർ പോയി താമസിക്കാം എന്ന് കരുതുന്നു എന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്.

അതുപോലെ ഗപ്പി സിനിമയിലേക്ക് എന്നെ വിളിച്ചപ്പോൾ സന്തോഷം തോന്നി. എന്റെ ഒപ്പം ടോവിനോയും അഭിനയിക്കാൻ ഉണ്ടായിരുന്നു. ആ സിനിമക്ക് ശേഷം ഞാനെത്രയോ തവണ ടൊവിനോയെ വിളിച്ചു. ഒന്നിനുമല്ല സിനിമ വിശേഷങ്ങൾ ഒക്കെ അറിയാൻ ആയിരുന്നു. പക്ഷെ അവൻ എടുത്തിട്ട് പോലും ഇല്ല. കാരണം ഇവരുടെ വിചാരം നമ്മൾക്ക് പടവും പപ്പടവും ഇല്ലാതെ ഇരിക്കുകയാണല്ലോ’ സഹായമഭ്യർത്ഥിച്ച് വിളിക്കുകയാണെന്ന് കരുതി എടുക്കാതിരിക്കുന്നവരും ഉണ്ട്. ഞാൻ ഇന്നുവരെ ആരോടും സഹായം അഭ്യർത്ഥിച്ചിട്ടില്ല. മേനക-സുരേഷിന്റെ ഒരുപാട് പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അവരെയും വിളിച്ചാൽ എടുക്കാറില്ല.
ചിലപ്പോൾ മേനകയും അങ്ങനെയാകും ചിന്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. പുതുതലമുറയോട് എനിക്ക് പറയാനുള്ളത് ഒരേ ഒരു കാര്യമാണ്. നമ്മൾ ചെയ്യുന്ന സിനിമയുടെ സംവിധായകരോടും നിർമ്മാതാക്കളോടും മാക്സിമം സഹകരിക്കുക. പണ്ടൊക്കെ നസീർ സർ അങ്ങനെയാണ് ചെയ്തിരുന്നത്. ആറ് മണിക്ക് ഷൂട്ട് എന്ന് പറഞ്ഞാൽ അഞ്ചേ മുക്കാലിന് അദ്ദേഹം റെഡി ആയിരിക്കും. വണ്ടി വരേണ്ട താമസം, ചാടിക്കയറും. അതുപോലെ തന്നെ രാത്രി പത്ത് മണിക്ക് ഷെഡ്യൂൾ തീർന്നാലും രണ്ട് ഷോട്ട് കൂടെ ഉണ്ടെന്ന് പറഞ്ഞാൽ അതിനെന്താ എടുത്ത് പോവാം എന്ന് പറയും. ഇത് നമ്മുടെ തൊഴിൽ ആണെന്നും ഈ തൊഴിൽ കൊണ്ടാണ് ജീവിക്കുന്നതെന്നും. അത് കൊണ്ടാണ് പത്ത് പേർ അറിയുന്നതെന്നുമുള്ള ബോധം എല്ലാവർക്കും ഉണ്ടായാൽ അത് നിങ്ങളുടെ ഭാവിക്ക് ഗുണം ചെയ്യും എന്നും അദ്ദേഹം പറഞ്ഞിരുന്നു.
Leave a Reply