തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്റെ ചിത്രങ്ങൾ ഉപയോഗിക്കരുത് ! അങ്ങനെ ഉണ്ടായിട്ടുള്ളത് എന്റെ അറിവോടെയല്ല ! ‘നിഷ്പക്ഷവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ആശംസിക്കുന്നു’ !

കേരളത്തിൽ പോൽ തിരഞ്ഞെടുപ്പ് ചൂടാണ്, സിനിമ രംഗത്തുനിന്നും ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് നേരിടാൻ നടൻ സുരേഷ് ഗോപിയും മുകേഷും രംഗത്തുണ്ട്. കഴിഞ്ഞ തവണ കോൺഗ്രസ്സ് പ്രചാരണത്തിന് നടൻ രമേശ് പിഷാരടി മുന്നിൽ ഉണ്ടായിരുന്നു അതുപോലെ മുകേഷിനെ സപ്പോർട്ട് ചെയ്ത് നടൻ ആസിഫ് അലിയും ഉണ്ടായിരുന്നു, എന്നാൽ ഇപ്പോഴിതാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്കൊപ്പമുള്ള ചിത്രങ്ങളോ തന്റെ ഫോട്ടോയോ ഉപയോഗിക്കരുതെന്ന് ടോവിനോ തോമസ്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപേഷന്‍’ അംബാസിഡര്‍ ആയതിനാലാണ് ഇതെന്നും താരം വ്യക്തമാക്കി.

ടോവിനോ സമൂഹ മാധ്യമങ്ങളിൽ കുറിച്ചത് ഇങ്ങനെയാണ്, ആരെങ്കിലും ഫോട്ടോ ഉപയോഗിക്കുന്നുണ്ടെങ്കില്‍ എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. എല്ലാവര്‍ക്കും നിഷ്പക്ഷവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ആശംസിക്കുന്നു’ എന്നാണ് ടോവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.’എല്ലാ ലോക്‌സഭാ സ്ഥാനാര്‍ത്ഥികള്‍ക്കും എന്റെ ആശംസകള്‍. ഞാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപേഷന്‍ അംബാസിഡര്‍ ആയതിനാല്‍ എന്റെ ഫോട്ടോയോ എനിക്കൊപ്പമുള്ള ഫോട്ടോയോ പ്രചാരണത്തിന് ഉപയോഗിക്കരുത്. അത് നിയമ വിരുദ്ധമാണ് എന്നും ടോവിനോ കുറിച്ചു.

അതുപോലെ  തൃശ്ശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിഎസ് സുനില്‍കുമാര്‍ ടോവിനോക്ക് ഒപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതാണ് ഇപ്പോൾ നടൻ രംഗത്ത് വരാൻ കാരണമായത്. ഇതോടെ നടന്‍ ടൊവിനോ തോമസിനൊപ്പമുള്ള തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റ് ഫേസ്‌ബുക്കില്‍ നിന്ന് വിഎസ് സുനില്‍കുമാര്‍നീക്കം ചെയ്യുകയായിരുന്നു. അതേസമയം, ടൊവിനോ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ബ്രാൻഡ് അംബാസഡർ ആന്നെന്ന കാര്യം അറിയില്ലായിരുന്നുവന്നും അദ്ദേഹത്തിനൊരു ബുദ്ധിമുട്ടുണ്ടാകേണ്ട എന്നതിനാൽ കാര്യം അറിഞ്ഞപ്പോൾതന്നെ ഫോട്ടോ പിൻവലിക്കുകയും ചെയ്തെന്നുമാണ് അനുവാദമില്ലാതെ ടോവിനോയുടെ ചിത്രം ഉപയോഗിച്ചെന്ന വിവാദത്തിൽ വിഎസ് സുനിൽകുമാർ പ്രതികരിച്ചത്.

ഖേദം പ്രകാശിപ്പിച്ചുകൊണ്ട് വിഎസ് സുനില്‍കുമാര്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, തെന്നിന്ത്യൻ സിനിമാരംഗത്തെ യുവ നടന്മാരിൽ തനിക്കേറ്റവും പ്രിയപ്പെട്ടയാളാണെന്ന് പറഞ്ഞായിരുന്നു സുനിൽ കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. ‘കേവലം നടൻ എന്ന വിശേഷണത്തിൽ ഒതുക്കാവുന്ന ആളല്ല ടൊവിനോ. മനുഷ്യസ്നേഹത്തിന്‍റെയും ജീവകാരുണ്യത്തിന്‍റെയും മുൻനിരയിലാണ് ടൊവിനോയുടെ സ്ഥാനം. താൻ തൃശൂർ എംഎൽഎ ആയിരിക്കുമ്പോൾ, മണ്ഡലത്തിലെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ടൊവിനോ നടത്തിയ പ്രസംഗം വൈറലായിരുന്നു. വ്യക്തിപരമായി വളരെ അടുപ്പം പുലർത്തുന്നയാളാണ് അദ്ദേഹമെന്നും’ സുനിൽ കുമാർ കുറിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *