പ്രശസ്ത നടിയും മോഡലുമായ പൂനം പാണ്ഡെ വിടപറഞ്ഞു ! ഞെട്ടലോടെ സിനിമ ലോകം ! ആദരാഞ്ജലികൾ അർപ്പിച്ച് താരങ്ങൾ !

ബോളിവുഡിലെ പ്രശതശ നടിയും മോഡലുമായ പൂനം പാണ്ഡെ വിടപറഞ്ഞു എന്ന വാർത്ത ഒരു ഞെട്ടലോടെയാണ് സിനിമ ലോകവും ആരാധകരും കേട്ടത്. ക്യാൻസർ ബാധിതയായി ചികിത്സയിൽ ഇരിക്കവെയാണ് മരണം. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് പൂനം പാണ്ഡെയുടെ പിആർ ടീം വ്യക്തമാക്കിയിട്ടുണ്ട്.

നടിയുടെ വേർപാടിൽ നിരവധി പ്രമുഖരാണ് ദുഃഖം പങ്കുവെച്ച് എത്തുന്നത്. വിനോദ വ്യവസായത്തെ ഞെട്ടിച്ചും ദുഃഖത്തിലാഴ്ത്തിയും പ്രിയ നടിയും സോഷ്യൽ മീഡിയ വ്യക്തിത്വവുമായ പൂനം പാണ്ഡെ സെർവിക്കൽ ക്യാൻസർ ബാധിച്ച് ഇന്ന് രാവിലെ അന്തരിച്ചു. മോഡലിംഗിനും ശക്തമായ സോഷ്യൽ മീഡിയ സാന്നിധ്യത്തിനും പേരുകേട്ട 32 കാരിയായ പൂനം മരിക്കുന്നതിന് മുമ്പ് രോഗത്തിനെതിരെ ധീരമായി പോരാടി. പൂനം പാണ്ഡെ സിനിമാ മേഖലയിലെ ഒരു മിടുക്കി മാത്രമല്ല, കരുത്തിൻ്റെയും കരുത്തിൻ്റെയും വിളക്കുമാടം കൂടിയായിരുന്നുവെന്ന് വ്യക്തമാക്കി പൂനത്തിൻ്റെ മാനേജർ നികിത ശർമ്മ ഹൃദയഭേദകമായ വാർത്ത കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, “ഈ പ്രഭാതം ഞങ്ങളെ സംബന്ധിച്ച് വളരെ അധികം ബുദ്ധിമുട്ടേറിയതാണ്. പ്രിയപ്പെട്ട പൂനത്തെ സെർവിക്കൽ ക്യാൻസർ ബാധിച്ച് ഞങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ അഗാധമായ സങ്കടമുണ്ട്. ബന്ധപ്പെടുന്ന ഓരോ വ്യക്തിയും ശുദ്ധമായ സ്നേഹത്തോടും ദയയോടും കൂടിയായിരുന്നു അവളോട് പെരുമാറിയിരുന്നത്. ഇത് വേദനയുടെ ടൈം ആണ്, അവളെ ഓർക്കുന്ന ഈ സമയത്ത് സ്വകാര്യത മാനിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.” എന്നാണ് ഇന്‍സ്റ്റഗ്രാമിലെ കുറിപ്പ്.

പ്രശസ്തയായ അഭിനേത്രി എന്നതുപോലെ ഏറെ വിവാദങ്ങളിൻ പൂനം പേരുകേട്ടിരുന്നു, 2011-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യൻ ടീം സ്വന്തമാക്കുകയാണെങ്കിൽ നഗ്നയായി ആളുകള്‍ക്ക് മുമ്പില്‍ എത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് പൂനം പാണ്ഡെ കൂടുതല്‍ ശ്രദ്ധേയയാകുന്നത്. ആ വർഷം ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൊതുജനങ്ങളിൽ നിന്നും ബി സി സി ഐ യിൽ നിന്നുമുണ്ടായ എതിർപ്പിനെത്തുടർന്ന് പൂനം പാണ്ഡെയ്ക്കു വാക്കുപാലിക്കാൻ സാധിച്ചിരുന്നില്ല. അതേസമയം, 2012-ലെ ഐ പി എൽ 5-ആം പതിപ്പിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയികളായപ്പോൾ പൂനം പാണ്ഡെ തന്റെ നഗ്നചിത്രങ്ങൾ പങ്കുവച്ചിരുന്നു. തങ്ങളുടെ പ്രിയ താരത്തിന്റെവേർപാടിൽ ദുഃഖം പങ്കുവെച്ച് ആരാധകരും എത്തുന്നുണ്ട്. .

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *