വില്ലനും വില്ലത്തിയും ആരുമറിയാതെയുള്ള പ്രണയവും, വിവാഹവും ! താരജോഡികളുടെ വ്യത്യസ്തമായ ജീവിത കഥ !!
നായികയായി നിൽക്കാൻ അവസരം കിട്ടാതെ സഹതാരമായി സിനിമയിൽ ഒതുങ്ങിപോയ അഭിനേത്രിയാണ് പൂർണിമ ആനന്ദ്, ചെറുതും വലുതുമായ, നിരവധി മനോഹരമായ കഥാപത്രങ്ങൾ ചെയ്തിരുന്ന പൂർണിമ സീരിയലുകളൂം ചെയ്തിരുന്നു, ഇപ്പോഴും പലർക്കും പൂർണിമ ആനന്ദ് എന്ന പേരുകേട്ടാൽ അത്ര പരിചയമായി തോന്നാറില്ല, പൂർണിയയുടെ ഭർത്താവ് ആനന്തും നമുക്ക് വളരെ പരിചിതനായ അഭിനേതാവാണ്…
വില്ലനായും സഹതാരമായും മലയാളത്തിലും അന്യ ഭാഷ ചിത്രങ്ങളിലും തിളങ്ങിയ നടനാണ് ആനന്ദ്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു, മലയാള സിനിമയിൽ പ്രണയിച്ച് വിവാഹിതരായ നിരവധി ജോഡികൾ ഉണ്ടെങ്കിലും ഇവരുടെ പ്രണയം അല്പം വ്യത്യസ്തമായിരുന്നു.. സാധാരണ സിനിമ ലോകത്ത് ഒരു പ്രണയം മോട്ടിട്ടാൽ അതിന്റെ തുടക്കം മുതൽ ഒടുക്കം വരെ വളരെ പരസ്യമായിരിക്കും…
എന്നാൽ ഇവരുടെ കാര്യത്തിൽ അത് സംഭവിച്ചിരുന്നുല്ല.. ഇരുവരും അവരുടെ അധിക സിനിമകളിലും സീരിയലുകളിലും വില്ലൻ വില്ലത്തി വേഷങ്ങളായിരുന്നു ചെയ്തിരുന്നത്.. പിന്നീട് ഇവർ ജീവിതത്തിൽ ഒന്നിച്ചപ്പോൾ അത് പ്രേക്ഷകർക്കിടയിൽ ഒരു തരംഗമായിരുന്നു…. എന്നിരുന്നാലും അവരുടെ കുടുംബ ജീവിതവും വളരെ സ്വകര്യമായി തന്നെ അവർ മുന്നോട്ട് കൊണ്ടുപോയി….
കുടുംബ ജീവിതത്തെ കുറിച്ച് ഇരുവരും അധികമൊന്നും പുറത്തുവിട്ടിരുന്നില്ല, എന്നാൽ അടുത്തിടെ ചില കാര്യങ്ങൾ അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു.. ആനന്ദ് ഭാരതി എന്നാണ് അദ്ദേത്തിന്റെ പൂർണ പേര്, അദ്ദേഹം ഒരു മലയാളി അല്ല തമിഴ് നടനായ അദ്ദേഹം ഇവിടെ സിനിമകളും സീരിയലുകളും ചെയ്തു തുടങ്ങിയപ്പോൾ മലയാളി ആണെന്ന് പലരും കരുതിയിരുന്നു….
എന്നാൽ ഇവരുടെ പ്രണയം തുടങ്ങുന്നത് തമിഴിൽ അഭിനയിച്ച ഒരു ഷോട്ട് ഫിലിമിലാണ്, അവിടെനിന്നും ഉണ്ടായ പരിചയം പിന്നീട് സൗഹൃദം ആകുകയും, പിന്നീടത് പ്രണയമാകുകയും ആയിരുന്നു, വളരെ പെട്ടന്ന് വിവാഹിതരായ ഇവർ സിനിമയിലെ വില്ലത്തരം ജീവിതത്തിൽ കാണിച്ചിരുന്നില്ല, വളരെ സന്തോഷകരമായി മുന്നോട്ട് പോകുന്ന കുടുംബ ജീവിതമാണ് ഇവരുടേത്, ഇവർക്കൊരു മകനുണ്ട്..
വിവാഹ ശേഷം ഇവർ ചെന്നൈയിലായിരുന്നു താമസം, ഏറെ നാൾ അവിടെ കഴിഞ്ഞ ഇരുവരും ഇപ്പോൾ അടുത്തിടെ തിരുവനതപുരത്ത് സ്ഥിര താമസമാക്കിയിരുന്നു, അവിടെ ഇരുവരും ചേർന്ന് ഒരു ബിസിനെസ്സ് സംരംഭം തുടങ്ങുകയും ചെയ്തിരുന്നു, തിരുവനന്തപുരത്തെ സെൻസീറോ എന്ന പ്രശസ്തമായ റെസ്റ്റോറന്റ് ഇവരുടേതാണ്…
ഒളിമ്പ്യൻ അന്തോണി ആദം, സേതുരാമയ്യർ സി ബി ഐ, ചിന്താമണി കൊലക്കേസ് മാഞ്ഞുപോലൊരു പെൺകുട്ടി തുടങ്ങിയ ചിത്രങ്ങളിൽ ശ്രേദ്ധേയ വേഷങ്ങൾ പൂർണിമ ചെയ്‌തിരുന്നു.. തൊമ്മനും മക്കളും എന്ന ചിത്രത്തിൽ ആനന്ദ് ചെയ്ത വില്ലൻ വേഷമവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.. കടമറ്റത്തു കത്തനാർ എന്ന സീരിയലിൽ യക്ഷിയായി പൂർണിമ എത്തിയതും വളരെ ഹിറ്റായിരുന്നു.. ഇപ്പോൾ അഭിനയ ജീവിതത്തിൽനിന്നും ഇടവേള എടുത്ത് കുടുംബ ജീവിതത്തിലും ബിസ്നെസ്സിലും തിരക്കിലാണ് നടി…
Leave a Reply