‘ഒരു പല്ലുവേദനയിലായിരുന്നു എല്ലാം തുടങ്ങിയത്’ ! ഇപ്പോള്‍ ഒരു ട്യൂമര്‍ ചുമന്നാണ് ജീവിതം! വേദന ജനകമായ പ്രകാശ് പോളിന്റെ ഇപ്പോഴത്തെ ജീവിതം !

ശക്തമായ ഒരു കഥാപാത്രം മതി നമ്മൾ ആ അഭിനേതാവിനെ ജീവിത കാലം ഓർത്തിരിക്കാൻ. അത്തരത്തിൽ ഏഷ്യനെറ്റിൽ വളരെ ഹിറ്റായായിരുന്ന പരമ്പര കടമറ്റത്ത് കത്തനാർ എന്ന ജനപ്രിയ സീരിയലിലൂടെ പ്രേക്ഷക ഇഷ്ടം നേടിയെടുത്ത കലാകാരനാണ് നടൻ പ്രകാശ് പോൾ. അദ്ദേഹമായിരുന്നു അന്ന് കത്തനാരായി അഭിനയിച്ചിരുന്നത്.. കത്തനാരിന് പുറമെ നിരവധി ടെലിഫിലിമുകളിലും പ്രകാശ് പോള്‍ വേഷമിട്ടിട്ടുണ്ട്. ഷാജിയെമ്മിന്‌റെ നക്ഷത്രങ്ങള്‍, ശ്യാമപ്രസാദിന്‌റെ ശമനതാളം തുടങ്ങിയവ അദ്ദേഹം അഭിനയിച്ച മറ്റു പരമ്ബരകളാണ്. തിരുവനന്തപുരം സ്വദേശിയാണ് പ്രകാശ് പോള്‍.

താനൊരു അഭിനയ പരാമപ്പര്യമൊന്നും ഉള്ള ആളല്ല, പബ്ലിഷിങ് സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്ത ശേഷമാണ് താൻ അഭിനയ രംഗത്ത് എത്തിയത് എന്നും അതിൽ കടമറ്റത്ത് കത്തനാർ എന്ന സീരിയലിന്റെ വിജയം തനിക്ക് ജീവിതത്തിൽ ഒരുപാട് സന്തോഷം തന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഹൊറര്‍ പരമ്ബരയായ കടമറ്റത്ത് കത്തനാറിന്‌റെതായി 267 എപ്പിസോഡുകളാണ് സംപ്രേക്ഷണം ചെയ്തത്. പരമ്ബരയുടെ തുടര്‍ഭാഗങ്ങള്‍ പിന്നീട് മറ്റ് ചാനലുകളിലും സംപ്രേക്ഷണം ചെയ്തിരുന്നു.

ഇപ്പോൾ അദ്ദേഹം ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് തന്റെ ദുരിത ജീവിതത്തെ കുറിച്ച് അദ്ദേഹം പറയുന്നത്. തലച്ചോറില്‍  ട്യൂമർ ബാധിച്ച് താൻ ഒരുപാട് വേദനകൾ സഹിച്ചിരുന്നു എന്നും, 2016ല്‍ ഒരു പല്ല് വേദന വന്നതോടെയാണ് തുടക്കമെന്ന് അദ്ദേഹം പറയുന്നു. ‘പല്ലുവേദന വന്നശേഷം നാടന്‍ മരുന്നുകള്‍ ചെയ്തുനോക്കി. എന്നാല്‍ നാക്കിന്‌റെ ഒരു വശം പൊളളി, മരവിച്ചുപോയി. എന്നാൽ അത്  മരുന്നിന്‌റെ പ്രശ്‌നമാണെന്ന് കരുതി ഒരു മാസം ഒന്നും താൻ ചെയ്തില്ല’.

പിന്നീട്  ഡോക്ടറെ കാണിച്ചപ്പോള്‍ ഒരു  ന്യൂറോളജിസ്റ്റിനെ കാണിക്കാൻ  പറഞ്ഞു. പിന്നാലെ സ്‌കാനും കുറെ ടെസ്റ്റുകളുമൊക്കെ നടത്തി. സ്‌ട്രോക്കായിരുന്നു എന്ന് പിന്നീട് അറിഞ്ഞു. വീണ്ടും സ്‌കാന്‍ ചെയ്തപ്പോഴാണ് തലച്ചോറില്‍ ട്യൂമറുണ്ടെന്ന് കണ്ടെത്തിയത്. അങ്ങനെ ആര്‍സിസിയില്‍ എത്തുകയായിരുന്നു.

എന്റേത് ഒരു സാധാരണ ട്യൂമറല്ല.  തലച്ചോറിനുളളില്‍ ആഴത്തിൽ  താഴെയായിട്ടാണ് ട്യൂമറുളളത്. സര്‍ജറി ചെയ്യുന്നത് അത്ര എളുപ്പമല്ല. അല്ലെങ്കിൽ പിന്നെ  കഴുത്തുവഴി ഡ്രില്‍ ചെയ്ത് ചെയ്യേണ്ടി വരുമെന്ന് ഡോക്ടർ പറഞ്ഞപ്പോള്‍ ഞാൻ അതങ്ങ്  വേണ്ടെന്ന് വെച്ചു. തേങ്ങാപ്പിണാക്ക് പോലെയാണ് ട്യൂമര്‍ തലയിലുളളതെന്ന് ഡോക്ടര്‍മാര്‍എന്നോട് പറഞ്ഞത്..

അങ്ങനെ കുറേ  ദിവസം അവിടെ ഒബ്‌സര്‍വേഷനില്‍ കഴിഞ്ഞ ശേഷം ഞാൻ വീട്ടിലേക്ക്  തിരിച്ചുപോരുകയായിരുന്നു. പിന്നെ താന്‍ ട്രിറ്റമെന്റ് ഒന്നും ചെയ്തിട്ടില്ലെന്നും ഇപ്പോൾ തന്റെ ജീവിതം അതും ചുമന്നുകൊണ്ടുള്ളതാന്നെന്നും .  പ്രകാശ് പോള്‍ അഭിമുഖത്തില്‍ പറയുന്നു. ഭാര്യയും മക്കളുമൊക്കെ ഹോസ്പിറ്റലിൽ പോകാൻ  എപ്പോഴും  നിര്‍ബന്ധിക്കാറുണ്ടെങ്കിലും ഞാന്‍ വേണ്ടെന്ന് പറഞ്ഞു. ഡോക്ടര്‍മാരും വിളിച്ചിരുന്നു. ഇപ്പോള്‍ നാല് വര്‍ഷമായി’.

ഇടക്കൊക്കെ സംസാരിക്കാനുളള ബുദ്ധിമുട്ട് ഇടയ്ക്ക് ഉണ്ടാവാറുണ്ട്. പിന്നെ ഇനിയുള്ള ജീവിതത്തിൽ  രണ്ട് സാധ്യതകളാണ് ഉളളത് ഒന്നുകില്‍ മരിക്കും അല്ലെങ്കില്‍ അതിജീവിക്കും. എന്തായാലും ഇനി ആശുപത്രിയില്‍ പോവില്ലെന്ന് ഞാൻ  തീരുമാനിച്ചു’. ഇനി ബാക്കി വിധിപോലെ നടക്കട്ടെ എന്നും അദ്ദേഹം  അഭിമുഖത്തില്‍പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *