നിങ്ങൾക്ക് എങ്ങനെ സമാധാനത്തോടെ ഈ പതാക ഉയർത്താൻ കഴിയുന്നു ! എനിക്ക് അതിന് കഴിയുന്നില്ല ! കുറിപ്പ് പങ്കുവെച്ച് പ്രകാശ്‌രാജ് !

ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ഏറെ തിളങ്ങി നിൽക്കുന്ന നടനാണ് പ്രകാശ് രാജ്. വില്ലൻ വേഷങ്ങളിൽ കൂടുതൽ തിളങ്ങിയിട്ടുള്ള അദ്ദേഹം ദേശിയ പുരസ്‌കാരം വാങ്ങിയിട്ടുള്ള നടനാണ്. മലയാളികൾക്കും പ്രകാശ് രാജ് വളരെ പ്രിയങ്കരനാണ്. പാണ്ടിപ്പട എന്ന ഒരൊറ്റ സിനിമ തന്നെ ധാരാളമാണ് മലയാളികൾ എക്കാലവും പ്രകാശ് രാജിനെ ഓർത്തിരിക്കാൻ. ഒരു നടൻ എന്നതിലുപരി സാമൂഹ്യ വിഷയങ്ങളിൽ തന്റേതായ അഭിപ്രായം തുറന്ന് പറയാൻ ഒരു മടിയും കാണിക്കാത്ത ആളുകൂടിയാണ് പ്രകാശ് രാജ്.

ഇപ്പോഴിതാ രാജ്യം ഇന്ന് 77 മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ആഘോഷങ്ങളിൽ, ആ ആഘോഷത്തിൽ പങ്കുചേരാനാകുന്നില്ലെന്ന് പറയുകയാണ് നടൻ പ്രകാശ് രാജ്. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളും മണിപ്പൂർ കലാപവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം തന്റെ വിയോജിപ്പ് പറയുന്നത്. രാജ്യം ക,ത്തി,ക്കൊണ്ടിരിക്കുമ്പോള്‍ തനിക്ക് സ്വാതന്ത്ര്യദിനം ആഘാഷിക്കാന്‍ കഴിയില്ലെന്ന് പ്രകാശ് രാജ് പറയുന്നു.

സമൂഹ മാധ്യമങ്ങളിൽ അദ്ദേഹം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ക്ഷമിക്കണം, നിങ്ങളുടെ ആഘോഷങ്ങളിൽ എനിക്ക് പങ്കുചേരാൻ കഴിയില്ല. വീടുകളിൽ മരിച്ചവരുടെ സംസ്‌കാരത്തിനായി പ്രിയപ്പെട്ടവർ കാത്തിരിക്കുമ്പോൾ, കൊള്ളക്കാരുടെ ഘോഷയാത്ര വീടിന്റെ മുറ്റത്തുകൂടി കടന്നുപോകുമ്പോൾ എനിക്ക് നിങ്ങളോടൊപ്പം ആഘോഷത്തിൽ പങ്കെടുക്കാൻ കഴിയില്ല. ഓരോ വീടും ശ്മശാനമാകുമ്പോൾ, നിങ്ങൾക്ക് പതാക ഉയർത്താൻ കഴിയുമോ.. ബുൾഡോസറുകൾ ദേശഭക്തി ഉണർത്തുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ.. ക്ഷമിക്കണം, എന്റെ രാജ്യത്തോടൊപ്പം കരഞ്ഞുകൊണ്ടിരിക്കുമ്പോൾ ഞാൻ എങ്ങനെയാണ് നിങ്ങളോടൊപ്പം ആഘോഷിക്കുക്കുക.

ക്ഷമിക്കണം, മ,രി,ച്ചു കിടക്കുന്ന ഒരാൾക്ക് മാത്രമേ ഒരു കൊ,ല,പാ,ത,കി,യുടെ പ്രസംഗത്തിന് കയ്യടിക്കാൻ സാധിക്കൂ, ഞാൻ മരിച്ചിട്ടില്ല. അതുകൊണ്ട് ഞാൻ നിങ്ങളുടെ ആഘോഷത്തിന്റെ ഭാഗമാകില്ല. എന്നുമാണ് അദ്ദേഹം കുറിച്ചത്. ഏറെ പേരാണ് അദ്ദേഹത്തിന്റെ വാക്കുകളെ പിന്തുണച്ച് എത്തിയത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇതുപോലെ അദ്ദേഹം ബിജെപി നേതാവ് സ്മൃതി ഇറാനിയെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ഗാന്ധി ഫ്ലൈയിംഗ് കിസ് നല്‍കിയെന്ന ബിജെപി നേതാവ് സ്മൃതി ഇറാനിയുടെ ആരോപണത്തിനോടായിരുന്നു പ്രകാശ് രാജ് പ്രതികരിച്ചത്.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ”മുന്‍ഗണനകള്‍… ‘ഫ്ലൈയിംഗ് കിസ് മാഡം ജിയെ അസ്വസ്ഥയാക്കി, എന്നാല്‍ മണിപ്പൂരിലെ സ്ത്രീകള്‍ക്ക് സംഭവിക്കുന്നത് അലോസരപ്പെടുത്തുന്നില്ല” എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *