
മഴ നനയുന്നത് മനോഹരമാണ്, പക്ഷെ ദയവായി 2014 ന് ശേഷം നിർമ്മിച്ചതോ ഉദ്ഘാടനം ചെയ്തതോ ആയ കെട്ടിടങ്ങളുടെ അടുത്ത് പോകാതിരിക്കുക ! പരിഹാസ പോസ്റ്റുമായി പ്രകാശ് രാജ് !
ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ വളരെ പ്രശസ്തനായ നടനാണ് പ്രകാശ് രാജ്, വില്ലൻ വേഷങ്ങളിലാണ് അദ്ദേഹം കൂടുതലും തിളങ്ങുന്നത്. ഒരു നടൻ എന്നതിനപ്പുറം അദ്ദേഹം തന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ചും മറ്റും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്ന കുറിപ്പുകൾ വളരെയധികം ശ്രദ്ധ നേടാറുണ്ട്. കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിമർശിച്ചും പരിഹസിച്ചും പലപ്പോഴും അദ്ദേഹം പങ്കുവെക്കകുന്ന പോസ്റ്റുകൾ വളരെയധികം ശ്രദ്ധ നേടാറുണ്ട്.
അത്തരത്തിൽ അദ്ദേഹം പങ്കുവെച്ച ഒരു പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്,രാജ്യത്ത് പാലങ്ങളും കെട്ടിടങ്ങളും തകർന്നുണ്ടായ നിരവധി അപകടവാർത്തകൾ ഈയിടെ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ ബിജെപി സർക്കാരിനെതിരെ വിമർശനവും ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രകാശ് രാജ് ട്വിറ്ററിൽ കുറിപ്പ് പങ്കുവച്ചത്. വാക്കുകൾ ഇങ്ങനെ, ‘മൺസൂൺ മുന്നറിയിപ്പുകൾ… മഴയിൽ നനയുന്നത് അതിമനോഹരമാണ് പക്ഷെ ദയവായി 2014 ന് ശേഷം നിർമ്മിച്ചതോ ഉദ്ഘാടനം ചെയ്തതോ ആയ കെട്ടിടങ്ങൾ, പാലങ്ങൾ, വിമാനത്താവളങ്ങൾ, ഹൈവേകൾ, ആശുപത്രികൾ, ട്രെയിനുകൾ എന്നിവയ്ക്ക് സമീപം പോകരുത്… ശ്രദ്ധിക്കുക’ എന്നാണ് പ്രകാശ് രാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രകാശ് രാജിന്റെഇത്തരത്തിലുള്ള പല പോസ്റ്റുകളും ഏറെ വിവാദമാകുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളവയാണ്. പിണറായി സർക്കാരിനെ വളരെയധികം പുകഴ്ത്തി സംസാരിക്കുന്ന പ്രകാശ് പല പാർട്ടി പരിപാടികൾക്കും അതിഥിയായി കേരളത്തിൽ എത്താറുണ്ട്, അത്തരത്തിൽ അടുത്തിടെ സാര്‍വദേശീയ സാഹിത്യോത്സവത്തിന്റെ ‘കലയും ജനാധിപത്യവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദ പരിപാടിയിലാണ് പ്രകാശ് രാജ് സംസാരിച്ചിരുന്നത് ഇങ്ങനെ…

അദ്ദേഹത്തിന്റെ വാക്കുകൾ.. എന്റെയും നിങ്ങളുടേയും വീടായ പാര്‍ലമെന്റ് മന്ദിരത്തില്‍ പോലും ക്ഷേത്രത്തിലേത് പോലെ പൂജകള്‍ നടന്ന രാജ്യത്ത്, പ്രധാനമന്ത്രി സ്ഥാനം പോലും മറന്ന് പൂജാരിയായ രാജ്യത്ത് ഇനിയും നിശബ്ദരായിരിക്കാന്‍ സാധിക്കുന്നത് എങ്ങനെയാണ്.. രാജ്യത്തെ നിശബ്ദമാക്കുന്നത് ഭാവിതലമുറയോട് ചെയ്യുന്ന തെറ്റാണ്. ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരിക്കേണ്ടതുണ്ട്. നിശ്ശബ്ദരായിരുന്നവര്‍ക്ക് ചരിത്രം മാപ്പ് തരില്ല. അതേസമയം എന്നെ പോലെ ഉള്ളവർക്ക് സംസാരിക്കാന്‍ ഒരു വേദി ലഭിക്കുന്നത് കേരളത്തില്‍ മാത്രമാണെന്നും പ്രകാശ് രാജ് പറഞ്ഞു. ഇവിടെ എന്നെ കേള്‍ക്കാനും സംവദിക്കാനും വിവരമുള്ള ഒരുകൂട്ടം സാഹിത്യകാരും സമൂഹവുമുണ്ട്.
ഈ ലോകത്ത്, ഒരിടത്തും വലതുപക്ഷം വിജയിച്ച ചരിത്രമില്ല. ഒന്നിച്ചുള്ള പ്രതിരോധമാണ് കാലഘട്ടത്തിന്റെ ആവശ്യം. മണിപ്പൂരും പലസ്തീനും നമ്മെ വേദനിപ്പിക്കാതായിരിക്കുന്നു. അത് അവരുടെ പ്രശ്നം മാത്രമായി കാണാതെ, ഒരു സ്ഥലത്തെ പ്രശ്നമായി കാണാതെ രാജ്യത്തിന്റെ പ്രശ്നമായി കാണണം, മനുഷ്യന്റെ ദുഃഖമായി കാണണം. അതുപോലെ ഇന്ന് ഞാൻ ദൈവത്തിന്റെ സ്വന്തം നാട് എന്ന് കേരളത്തെ വിശേഷിപ്പിക്കാന്‍ കാരണം കേരളത്തിലെ രാഷ്ട്രീയത്തില്‍ ദൈവം ഇല്ല എന്നതു തന്നെയാണ് എന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു.
Leave a Reply