‘എങ്ങനെയാണ് ചുണ്ട് ഇങ്ങനെ കിടന്ന് വിറപ്പിക്കുന്നത്’ ! ഇത്രയധികം എന്നെ ആരും കെട്ടിപിടിച്ചിട്ടില്ല !! പ്രണവിനെ കുറിച്ച് സിദ്ധിഖ് പറയുന്നു !

പ്രണവ് മോഹൻലാൽ എന്ന താര പുത്രനെ കുറിച്ചുള്ള പലരുടെയും തുറന്ന് പറച്ചിലിൽ നിന്നും അദ്ദേഹം എത്ര സാധാരണ സിംപിളായ മനുഷ്യനാണ് എന്ന് പലപ്പോഴും തെളിഞ്ഞതാണ്. യാതൊരു ആർഭാടവും, ഒരു നടൻ അല്ലെങ്കിൽ സൂപ്പർ സ്റ്റാറിന്റെ മകൻ, അതുമല്ലെങ്കിൽ കോടീശ്വരൻ ഇതൊന്നും പ്രണവ് മോഹനലാൽ എന്ന വ്യക്തിയെ ബാധിച്ചിട്ടേയില്ല. അപ്പു എന്നാണ് എല്ലാവരും സ്നേഹത്തോടെ അദ്ദേഹത്തെ വിളിക്കുന്നത്.

അദ്ദേഹത്തിന് ചുറ്റും എന്താണ് നടക്കുന്നത് എന്നുപോലും പ്രണവ് ശ്രദ്ധിക്കാറില്ല, സമൂഹ മാധ്യങ്ങളിൽ ഒന്നും താരം ആക്റ്റീവ് അല്ല, അപ്പുവിന് ഹിമാലയം പോലെ ഒരുപാട്  മലകളും കുന്നുകളും കയറി ഇറങ്ങി നടക്കുക. സ്വന്തമായി ചില ജോലികൾ ചെയ്ത് അതിനുള്ള വരുമാനം കണ്ടെത്തുക. അതും സാധാരണ താരങ്ങൾ പോകുന്നപോലെ ഫ്‌ളൈറ്റ് ചാർട്ട് ചെയ്‌തൊന്നുമല്ല പ്രണവിന്റെ യാത്രകൾ, ബസ് മുതൽ കാളവണ്ടിയിൽ വരെയാണ് യാത്രകൾ…

പല സിനിമകളിലും അസ്സിസ്റ്ററ് ആയി ജോലി നോക്കിയിരുന്നു വരുമാനത്തിനായി.. ഒരിക്കൽ വിനീത് ശ്രീനിവാസൻ ഏറെ രസകരമായി പറഞ്ഞിരുന്നു, ചാർളി എന്ന സിനിമയിൽ ദുൽഖർ ചെയ്ത കഥാപാത്രമാണ് ശെരിക്കും പ്രണവിന്റെ ജീവിതം എന്ന്. ഇപ്പോൾ നടൻ സിദ്ധിഖ് പ്രണവിനെ കുറിച്ചുള്ള ചില ഓർമ്മകൾ പങ്കുവെക്കുകയാണ്. ആദി എന്ന സിനിയിൽ അപ്പുവിന്റെ അച്ഛനായി അഭിനയിച്ചത് ഇദ്ദേഹമായിരുന്നു.  സിദ്ധിഖിന്റെ വാക്കുകളിലേക്ക്..

ആദി എന്ന ചിത്രത്തിൽ വളരെ  ഇമോഷണലായ ഒരു സീനുണ്ട്. ആ രംഗത്തിൽ  ഞാനാണ്  സംസാരിക്കുന്നത്. വളരെ വൈകാരികമായിട്ടാണ് ഞാൻ സംസരിക്കുന്നത്. ഷോട്ട് എടുത്ത് കഴിഞ്ഞ ശേഷം അപ്പു എന്നോട് വളരെ കൗതുകത്തോടെ ചോദിച്ചു, ‘എങ്ങനെയാണ് സാറിന്റെ ചുണ്ട് ഇങ്ങനെ കിടന്ന് വിറപ്പിക്കുന്നതെന്ന് എന്ന്…

പിന്നീട് അതിലെ ഒരു രംഗം ഞാൻ അപ്പുവിനെ കെട്ടിപ്പിടിച്ചിട്ടൊക്കെ നിൽക്കുന്ന സീൻ മറ്റൊരു രീതിയിലൊക്കെ അവർ എടുത്തിരുന്നു.. അത് കഴിഞ്ഞപ്പോൾ പ്രണവ് കുറെ നേരം എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അപ്പോൾ ഞാൻ കാര്യം തിരക്കി എന്താ മോനെ നീ അങ്ങനെ നോക്കി നിൽക്കുന്നത് എന്ന്. ഇതുവരെ തന്നെ ആരും ഇത്രയധികം കെട്ടിപ്പിടിച്ചിട്ടില്ലെന്ന് വളരെ കൂളായി ആ പ്രണവ്   പറഞ്ഞു. കുറച്ചുനേരം ഞാൻ എന്താണ് അവനോട് പറയേണ്ടത് എന്നറിയാതെ അങ്ങനെ തന്നെ നിന്നും പോയി…  എല്ലാം വളരെ ലളിതമായി കാണുന്ന ആളാണ്. ഈ തലമുറയിൽ അങ്ങനെയൊരാളെ കാണാൻ പ്രയാസമാന്നെനും സിദ്ധിഖ് പറയുന്നു…

ഇതിനു മുമ്പ് നടി അനുശ്രീയും പറഞ്ഞിരുന്നു, ഞാന്‍ സിനിമയില്‍ വന്നത് എങ്ങനെയാണ് എന്ന് പ്രണവ്  ചോദിച്ചിരുന്നു. റിയാലിറ്റി ഷോയിലൂടെ വന്നതാണ്‌ എന്ന് പറഞ്ഞപ്പോള്‍ ‘എന്താണ് ഈ റിയാലിറ്റി ഷോ’ എന്നാണ് അദ്ദേഹം എന്നോട് ചോദിച്ചത് ആ ചോദ്യം എന്നെ ശെരിക്കും ഞെട്ടിച്ചു. റിയാലിറ്റി ഷോ എന്താണെന്ന് ചോദിക്കുന്ന ആദ്യത്തെ നടനായിരിക്കും പ്രണവ് എന്നാണ് തനിക്ക് തോന്നുന്നത് എന്നും അനുശ്രീ പറഞ്ഞിരുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *