ആറു വർഷമായി ഞാൻ ഇത് അനുഭവിക്കുന്നു ! ഇതിനൊരു അവസാനം ഇല്ലേ ! മനസമാധാനത്തോടെ ഉറങ്ങാൻ പോലും കഴിയുന്നില്ല ! പ്രവീണ പറയുന്നു !

വളരെ നാളുകളായി തനിക്ക് എതിരെ സൈബർ ആക്രമണം നടത്തുന്ന യുവാവിനെ കുറിച്ച് പറഞ്ഞുകൊണ്ട് പ്രവീണ രംഗത്ത് വന്നിരുന്നു, എന്നാൽ വർഷങ്ങൾക്ക് ശേഷവും താൻ അത് തന്നെയാണ് അനുഭവിക്കുന്നത് എന്നാണ് ഇപ്പോഴും പ്രവീണ പറയുന്നത്. ഒരു യുവാവ് വര്ഷങ്ങളായി തന്റെ ചിത്രം മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി തന്റെ തന്നെ സുഹൃത്തുക്കൾക്കും കുടുംബത്തിനുമെല്ലാം അയക്കുകയാണ്. ഇയാളെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിയെ ഒരു തവണ പിടികൂടി ജാമ്യത്തില്‍ വിട്ടയച്ചെന്നും കുറ്റകൃത്യം ഇയാള്‍ ഇപ്പോഴും ആവര്‍ത്തിക്കുക ആണെന്നും പ്രവീണ പറയുന്നു.

തമിഴ്‌നാട് സ്വദേശിയായ ഭാഗ്യരാജ് ആണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നത്. തന്റെ മകളെ പോലും അയാൾ വെറുതെ വിടുന്നില്ല, മകളുടെ ചിത്രങ്ങള്‍ അടക്കം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്ന വ്യക്തിക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് പ്രവീണ ഇപ്പോള്‍. ഏകദേശം ഒരു മൂന്ന് വർഷം മുമ്പാണ് ഞാൻ ഈ കാര്യം ശ്രദ്ധിക്കാൻ തുടങ്ങിയത്. ഫേസ്ബുക്കിലും ഇൻസ്റ്റയിലും ഒരുപാട് ഫേക്ക് അക്കൗണ്ടുകളുണ്ടെന്ന് എന്നോട് പലരും വിളിച്ച് പറയാൻ തുടങ്ങി. ആദ്യ സമയമൊക്കെ ഞാനിത് ഒരു സാധാരണ സംഭവം ആണല്ലോ എന്നുകരുതി വിട്ടു. എന്നാൽ പിന്നീട് ഒരുപാട് ഫേക്ക് ഐഡികളിലൂടെ എന്റെ സുഹൃത്തുക്കളെ അവനിലേക്ക് എത്തിക്കുകയായിരുന്നു. ഒരു തരം ഹരം പോലെയാണ് അവന് ഇത്.

ഇത് എന്ത് ചെയ്തിട്ടാണ് അവൻ എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത് എനിക്ക് അറിയില്ല, അവനെ ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ല, എന്റെ പരാതിയുടെ പുറത്ത് പോ,ലീ,സ് പിടിക്കുമ്പോഴാണ് അവനെ ആദ്യമായി കാണുന്നത്. അവന്റെ ഏറ്റവും വലിയ ക്രൂമായ വിനോദം എന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് മോശം ചിത്രങ്ങളാക്കി എല്ലാവർക്കും അയക്കുക എന്നതാണ്. പോ,ലീ,സു,കാർ ചെന്ന് അവന്റെ ഫോൺ പിടിച്ചെടുത്തപ്പോൾ, അതിൽ മുഴുവൻ എന്റെ ചിത്രങ്ങളാണ്. എന്റെ കഷ്ടകാലം എന്നല്ലേ പറയേണ്ടൂ. വേറെ ആർക്കെങ്കിലും ഉപദ്രവമുണ്ടോയെന്ന് അറിയില്ല. പക്ഷെ ഞാൻ ഇത് വർഷങ്ങളായി അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ഞാനൊരു ഫാമിലി ഗേൾ ആണ്, ഇതിപ്പോൾ എന്റെ വീട്ടുകാർക്ക് അറിയാവുന്നത്കൊണ്ട് അവർക്ക് അറിയാം, പക്ഷെ മറ്റുള്ളവർ അത് യാഥാർഥ ചിത്രങ്ങൾ ആണെന്നല്ല കരുത്തുകയുള്ളു. കഴിഞ്ഞ ആറ് വർഷമായി ഞാൻ സൈബര്‍ സെല്ലില്‍ കയറി ഇറങ്ങിയിട്ടും തനിക്ക് നീതി കിട്ടിയിട്ടില്ലെന്നും പ്രവീണ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *