കഴിഞ്ഞ മൂന്നു നാല് വർഷമായി ഞാൻ ഇത് അനുഭവിക്കാൻ തുടങ്ങിയിട്ട് ! എന്റെ മകളെ പോലും അയാൾ വെറുതെവിടുന്നില്ല ! ദുരനുഭവത്തെ കുറിച്ച് പ്രവീണ !

കഴിഞ്ഞ കുറെ വർഷങ്ങളായി മലയാളികൾക്കു വളരെ സുപരിചിതയായ അഭിനേത്രിയാണ് പ്രവീണ. ഒരുപാട്  സിനിമകൾ ഒന്നും ചെയ്തിരുന്നില്ല എങ്കിലും ചെയ്ത സിനിമകൾ എല്ലാം ശ്രദ്ധിക്കപെട്ടവയായിരുന്നു. ഇപ്പോൾ സിനിമയിൽ ഉപരി സീരിയലിലാണ് നടി കൂടുതലും സജീവം, പക്ഷെ ഇപ്പോൾ കുറച്ച് നാളായി നടി സീരിയലുകളിൽ നിന്നും വിട്ടു നിൽക്കുകയാണ്. ഒരു സമയത്ത് പ്രമുഖ നടന്മാരോടൊപ്പം സിനിമകൾ ചെയ്തിരുന്ന പ്രവീണ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. പക്ഷെ നടിയുടെ കഴിവിന് അനുസരിച്ചുള്ള വേഷങ്ങൾ ലഭിച്ചിരുന്നില്ല എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം രണ്ട് തവണ സ്വന്തമാക്കിയിട്ടുള്ള ആളുകൂടിയാണ് പ്രവീണ.

ഇപ്പോഴിതാ മനോരമ ഓണ്ലൈന് നൽകിയ അഭിമുഖത്തിൽ പ്രവീണ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി തന്നെയും ഇപ്പോൾ അടുത്തിടെയായി മകളെയും ഒരാൾ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് പ്രവീണ പറയുനത്ത്. ഏകദേശം ഒരു മൂന്ന് വർഷം മുമ്പാണ് ഞാൻ ഈ കാര്യം ശ്രദ്ധിക്കാൻ തുടങ്ങിയത്. ഫേസ്ബുക്കിലും ഇൻസ്റ്റയിലും ഒരുപാട് ഫേക്ക് അക്കൗണ്ടുകളുണ്ടെന്ന് എന്നോട് പലരും വിളിച്ച് പറയാൻ തുടങ്ങി.

ആദ്യ സമയമൊക്കെ ഞാനിത് ഒരു സാധാരണ സംഭവം ആണല്ലോ എന്നുകരുതി വിട്ടു. എന്നാൽ പിന്നീട് ഒരുപാട് ഫേക്ക് ഐഡികളിലൂടെ എന്റെ സുഹൃത്തുക്കളെ അവനിലേക്ക് എത്തിക്കുകയായിരുന്നു. ഒരു തരം ഹരം പോലെയാണ് അവന് ഇത്. എന്തിനാണ് അവൻ എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത് എനിക്ക് അറിയില്ല, അവനെ ഒരിക്കൽ പോലും ഞാൻ കണ്ടിട്ടില്ല, എന്റെ പരാതിയുടെ പുറത്ത് പോ,ലീ,സ് പിടിക്കുമ്പോഴാണ് അവനെ ആദ്യമായി കാണുന്നത്. അവന്റെ ഏറ്റവും വലിയ ക്രൂമായ വിനോദം എന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് മോശം ചിത്രങ്ങളാക്കി എല്ലാവർക്കും അയക്കുക എന്നതാണ്.

പോ,ലീ,സു,കാർ ചെന്ന് അവന്റെ ഫോൺ പിടിച്ചെടുത്തപ്പോൾ, അതിൽ മുഴുവൻ എന്റെ ചിത്രങ്ങളാണ്. എന്റെ കഷ്ടകാലം എന്നല്ലേ പറയേണ്ടൂ. വേറെ ആർക്കെങ്കിലും ഉപദ്രവമുണ്ടോയെന്ന് അറിയില്ല. പക്ഷെ ഞാൻ ഇത് വർഷങ്ങളായി അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ഞാനൊരു ഫാമിലി ഗേൾ ആണ്, ഇതിപ്പോൾ എന്റെ വീട്ടുകാർക്ക് അറിയാവുന്നത്കൊണ്ട് അവർക്ക് അറിയാം, പക്ഷെ മറ്റുള്ളവർ അത് യാഥാർഥ ചിത്രങ്ങൾ ആണെന്നല്ല കരുത്തുകയുള്ളു. എവിടെ നിന്നൊക്കെ വളരെ മോശം പിടിച്ച ചിത്രങ്ങൾ എടുത്തുകൊണ്ട് വന്നിട്ടാണ് എന്റെ ചിത്രം മോർഫ് ചെയ്ത് കയറ്റുന്നത്.

സ,ത്യം പറഞ്ഞാൽ മനസമാധാനത്തോടെ ഇന്ന് ഉറങ്ങാൽ പോലും പറ്റാറില്ല, അവനെ എത്ര പരാതി കൊടുത്താലും അവൻ പിന്നെയും ഇത് തന്നെ ചെയ്യും. ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു. ഒരുതരം വാശിയോടെയാണ് അവൻ എന്റെ ചിത്രങ്ങൾ മോശമായി പ്രചരിപ്പിക്കുന്നത്. ഇപ്പോൾ കുറച്ച് കാലയമായി എന്നെ മാത്രമല്ല മകളെയും ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്. മകൾ ഫോളോ ചെയ്യുന്ന ആളുകളെ തേടിപിടിച്ചുകൊണ്ട് അവർക്കും വളരെ വൾഗറായ ചിത്രങ്ങൾ മോർഫ് ചെയ്ത് അയച്ചുകൊടുക്കുന്നതാണ് അവന്റെ രീതി എന്നും പ്രവീണ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *