
വർഷങ്ങളായി പ്രവീണയും കുടുംബവും അനുഭവിച്ച വിഷമത്തിന് ഒറ്റ നിമിഷം കൊണ്ട് പരിഹാരം കണ്ടു സുരേഷ് ഗോപി ! നന്ദി പറഞ്ഞ് കൂടുബം !
മലയാള സിനിമ സീരിയൽ രംഗത്ത് ഏറെ ശ്രദ്ധ നേടിയിട്ടുള്ള അഭിനേത്രിയാണ് പ്രവീണ. മറ്റു ഭാഷകളിലും പ്രവീണ ഇപ്പോൾ സജീവമാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താൻ അനുഭവിക്കുന്ന പ്രശനങ്ങൾ പല അഭിമുഖങ്ങളിലും പ്രവീണ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരു യുവാവ് വര്‍ഷങ്ങളായി തന്റെ ചിത്രം മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി തന്റെ തന്നെ സുഹൃത്തുക്കൾക്കും കുടുംബത്തിനുമെല്ലാം അയക്കുകയാണ്. ഇയാളെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിയെ ഒരു തവണ പിടികൂടി ജാമ്യത്തില്‍ വിട്ടയച്ചെന്നും കുറ്റകൃത്യം ഇയാള്‍ ഇപ്പോഴും ആവര്‍ത്തിക്കുക ആണെന്നും പ്രവീണ പറയുന്നു. തമിഴ്നാട് സ്വദേശിയായ ഭാഗ്യരാജ് ആണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നത്.
താൻ പരാതികൾ പറഞ്ഞ് മടുത്തു എന്നും അയാളെ ഒരു തവണ പോലീസ് അറസ്റ്റ് ചെയ്യുകയും ശേഷം വിട്ടയക്കുകയായിരുന്നു, എന്നാൽ വീണ്ടും ഇയാൾ ഇത് തന്നെയാണ് ചെയ്യുന്നത്, തന്റെ ചിത്രങ്ങൾ കൂടാതെ മകളുടെ ചിത്രങ്ങളും ഇത്തരത്തിൽ മോർഫ് ചെയ്യുന്നതാണ് തനിക്ക് സഹിക്കാൻ കഴിയാത്തത് എന്നും പ്രവീണ പറയുന്നു. എന്നാൽ ഇപ്പോഴിതാ സുരേഷ് ഗോപി പ്രവണയുടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. സുരേഷ് ഗോപി തന്റെ മകളുടെ കല്യാണം ക്ഷണിക്കാന്‍ വിളിച്ചപ്പോഴാണ് പ്രവീണ ഇക്കാര്യം സുരേഷ് ഗോപിയെ അറിയിച്ചത്. ഉടനെ പരാതി നല്കാന് ആവശ്യപ്പെടുകയും ചെയ്തു.

ശേഷം സുരേഷ് ഗോപിയുടെ ഓഫീസിൽ നിന്നും ഈ പരാതി നേരിട്ട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തി. നേരത്തെ സൈബര്‍ പോലീസില്‍ പല തവണ ഇതേക്കുറിച്ച് പരാതി നല്‍കിയിരുന്നു. കേസെടുത്ത കേരള പോലീസ് പ്രതി ഡല്‍ഹിയിലാണെന്ന് അറിഞ്ഞയുടന്‍ നിസ്സഹായരാവുകയായിരുന്നു. കാരണം ഡല്‍ഹിയില്‍ പോയി അറസ്റ്റ് ചെയ്യാനുള്ള ഫണ്ട് ഡിജിപിയോ എസ്പിയോ അനുവദിച്ചെങ്കില്‍ മാത്രമേ കേരള പോലീസിന് പോകാന്‍ കഴിയൂ. എന്നാല്‍ ഫണ്ട് ക്ഷാമം ഉള്ളതിനാല്‍ പ്രവീണയുടെ പരാതിയില്‍ നടപടിയില്ലാതെ പോയി.
ഇനി ഇത്തരം പ്രശനങ്ങൾ പ്രവീണക്ക് നേരിടേണ്ടി വരുത്തില്ല എന്ന് പോലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിട്ടുണ്ട്.തന്റെ അവസ്ഥ ആദ്യമായാണ് പ്രവീണ സുരേഷ് ഗോപിയ്ക്ക് മുന്പില് അവതരിപ്പിച്ചത്. തുടർന്ന് പ്രവീണയുടെ പരാതി സുരേഷ് ഗോപി പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കുകയായിരുന്നു. ഉടനെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു . സൈബർ ക്രിമിനലിനെ അറസ്റ്റ് ചെയ്ത ആശ്വാസത്തിലാണ് ഇപ്പോൾ പ്രവീണയും കുടുംബവും.
Leave a Reply