ഹിറ്റ് ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി എത്തിയ പ്രേമ വീണ്ടും വിവാഹത്തിനൊരുങ്ങുന്നു !!
മലയാളികൾക്ക് ഏറെ പരിചിതയായ അഭിനേത്രിയാണ് പ്രേമ. മോഹൻലാലിന്റേയും ജയറാമിന്റെയും നായികയായി മലയാളത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച നടിയായിഉർന്നു പ്രേമ. സവ്യസാചി എന്ന കന്നഡ സിനിമയിലൂടെ അഭിനയരംഗത്ത് എത്തിയ പ്രേമ മോഹന്‍ലാലിന്റെ നായികയായി ‘ദ പ്രിന്‍സ്’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. ശേഷം 2000ൽ പുറത്തിറങ്ങിയ ജയറാം നായകനായ ‘ദൈവത്തിന്റെ മകനിലും’ മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന കഥാപാത്രത്തെയാണ് താരം പ്രേക്ഷർക്ക് സമ്മാനിച്ചത്.
ഇപ്പോഴിതാ പ്രേമയുടെ പുതിയ വാർത്തകളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. താരം വീണ്ടും വിവാഹിതയാകാൻ പോകുന്നു, അര്‍ബുദത്തെ അതിജീവിച്ചുവെന്നുമെല്ലാമാണ് വാർത്ത ഇപ്പോൾ ഇതിനോട് പ്രകരിച്ചിരിക്കുകയാണ് നടി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് പ്രേമ.
മലയാളത്തിൽ വെറും രണ്ടു ചിത്രങ്ങൾ മാത്രമേ നടത്തി ചെയ്തിരുന്നുള്ളു എങ്കിലും മലയാളികൾ ഇപ്പോഴും പ്രേമ എന്ന അഭിനേത്രിയെ ഓർത്തിരിക്കുന്നു.. മികച്ച നടിക്കുള്ള കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട് പ്രേമ. ധര്‍മ്മ ചക്രത്തിലൂടെയാണ് പ്രേമ തെലുങ്കിലെത്തുന്നത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായി എത്തിയിരുന്നു. 2006ലായിരുന്നു പ്രേമയുടെ വിവാഹം. സോഫ്റ്റ് വെയര്‍ വ്യവസായിയും കമ്പ്യൂട്ടര്‍ എഞ്ചിനീയറുമായ ജീവന്‍ അപ്പാച്ചുവായിരുന്നു നടിയുടെ ഭര്‍ത്താവ്.
എന്നാൽ പത്ത് വർഷത്തെ ദാമ്പത്യ ജീവിത്തിനൊടുവിൽ ആ ബദ്ധം അവസാനിപ്പിച്ചു. അന്ന് അത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. ഇപ്പോൾ . 44കാരിയായ പ്രേമ രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നുവെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് പ്രേമ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. അര്‍ബുദ ബാധിതയായിരുന്നുവെന്നതും വ്യാജ വാര്‍ത്തയായിരുന്നുവെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്..
മോഹനലൈനോടൊപ്പമുള്ള ‘ദ പ്രിന്‍സ്’ അക്കാലത്തെ മികച്ച വിജയമായിരുന്നു, അതുകൊണ്ടു തന്നെ നടി പ്രേമയും ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹൻലാലും പ്രേമയും തമ്മിലുള്ള പ്രണയ രംഗങ്ങളും ഗാനങ്ങളും ഇപ്പോഴും പ്രേക്ഷകരുടെ ഓർമയിൽ നിറഞ്ഞു നിൽക്കുന്നു, 90കളിലെ തിരക്കേറിയ നടിയായിരുന്ന പ്രേമ. കന്നട സിനിമയിലെ മിന്നും താരമായിരുന്നു.
ഒരു സമയത്ത് മിക്ക സൂപ്പർ നായകന്മാരുടെയും കൂടെ അഭിനയിച്ച പ്രേമ കന്നട ചിത്രമായ സവ്യസാച്ചിയായിരുന്നു അരങ്ങേറ്റ്റം . പിന്നീട് ഓമിലൂടെ മികച്ച നടിക്കുള്ള കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. അവസാനമായി അഭിനയിച്ചത് 2017 ല്‍ പുറത്തിറങ്ങിയ ഉപേന്ദ്ര മാട്ടെ ബാ ആയിരുന്നു. ചിത്രത്തില്‍ ചെറിയൊരു വേഷമായിരുന്നു പ്രേമയുടേത്. അവസാനമായൊരു മുഴുനീള വേഷം ചെയ്തത് 2009ലായിരുന്നു. ഇപ്പോഴും കാഴ്ച്ചയിൽ അതെ സൗന്ദര്യം തന്നെയാണ് നടിക്ക് എന്നാണ് ആരാധകർ പറയുന്നത്….
Leave a Reply