
ആ ഒരൊറ്റ കാര്യത്തിലാണ് എനിക്ക് ദുൽഖറിനോട് അസൂയ ! മമ്മൂക്കക്ക് വേണ്ടി ദുൽഖർ അത് അഭിമാനത്തോടെ ചെയ്യുന്നത് കാണുമ്പോൾ സങ്കടമാണ് !
സുകുമാരൻ എന്ന അനശ്വര നടൻ എന്നും മലയികളുടെ ഉള്ളിൽ മായാതെ നിലനിൽക്കും, അദ്ദേഹം ആഗ്രഹിച്ചത് പോലെ തന്റെ രണ്ടു ആണ്മക്കളും ഇന്ന് മലയാള സിനിമയിലെ മുൻ നിര നായകന്മാരാണ്. അതിലുപരി ഇളയ മകൻ പൃഥ്വിരാജ് ഇന്ന് മലയാള സിനിമ നിയന്ത്രിക്കാൻ കഴിവുള്ള ഒരു മികച്ച നിർമാതാവും സംവിധായകനും ഒപ്പം ഡിസ്ട്രിബൂട്ടറുമാണ്. കരിയറിൽ ഒരുപാട് നേട്ടങ്ങൾ ഇതിനോടകം പൃഥ്വിരാജ് സ്വന്തമാക്കി കഴിഞ്ഞു. പലതരം പ്രതിസന്ധികൾ തരണം ചെയ്താണ് പൃഥ്വി ഇന്ന് ഈ കാണുന്ന നിലയിൽ എത്തിയത്.
എന്നാൽ ഈ വിജയങ്ങൾക്കിടയിലും ഉള്ളു പുകയുന്ന ഒരു നീറ്റലുണ്ട് പൃഥ്വിയുടെ ഉള്ളിൽ. ആ തുറന്ന് പറച്ചിലാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. സിനിമ രംഗത്ത് ഒരുപാട് സൗഹൃദങ്ങൾ ഉള്ള ആളാണ് പൃഥ്വി. അതുപോലെ നടനുമായി വളരെ അടുത്ത സൗഹൃദം പുലർത്തുന്ന ഒരാളാണ് നടൻ ദുൽഖർ സൽമാൻ, ഇവരുടെ കുടുംബങ്ങൾ തമ്മിലും നല്ല അടുപ്പമാണ്. ഇപ്പോഴിതാ, വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോൾ സുകുമാരന്‍ എന്ന അച്ഛന് കൂടെയില്ലാത്തതു പറഞ്ഞ് അറിയിക്കാൻ കഴിയാത്ത അത്ര വലിയ ദുഖമാണ് എന്നുള്ളത് തുറന്ന് പറയുകയാണ് പൃഥ്വി.

അക്കാര്യത്തിൽ എന്നെപ്പോലെ ദുഖിക്കുന്നവരാണ് ചേട്ടനും അമ്മയും. നല്ല വിഷമമുണ്ട്. എന്റെ നേട്ടത്തിൽ സന്തോഷം പങ്കിടാൻ അച്ഛനില്ല, ഞങ്ങളുടെ വിജയങ്ങള്‍ കാണാൻ അദ്ദേഹം ഇല്ലല്ലോ എന്നത് ഒരു വലിയ ദുഖമാണ്, ഒരു പക്ഷെ അച്ഛന് ഇന്നുണ്ടായിരുന്നെങ്കില്‍ ഈ നിമിഷങ്ങൾ അദ്ദേഹം ഒരുപാട് ആസ്വദിച്ചേനെ. അദ്ദേഹം ഒരുപാട് സന്തോഷിക്കുമായിരുന്നു എന്നും പൃഥ്വിരാജ് പറയുന്നു. സഹപ്രവർത്തകരായ സുഹൃത്തുക്കൾ ആ കാര്യത്തിൽ സന്തോഷിക്കുന്നത് കാണുമ്പൊൾ എനിക്ക് സങ്കടം തോന്നാറുണ്ട്. ദുല്‍ഖര്‍ എന്ന മകന് നേടുന്ന വിജയങ്ങള്‍ കണ്ട് മമ്മൂട്ടി എന്ന പിതാവിന് ആസ്വദിക്കാനും അഭിമാനിക്കാനും കഴിയുന്നുണ്ട്. അതുപോലെ തന്നെ തന്റെ അച്ഛനായ മമ്മൂട്ടിക്ക് വേണ്ടി ഒരു സമ്മാനം വാങ്ങി നല്കുമ്പോഴൊക്കെ ദുല്‍ഖറിനും വലിയ അഭിമാനവും സന്തോഷവുമാണ്.
എന്നാൽ ഇന്ന് എനിക്കതിന് കഴിവ് ഉണ്ടായിട്ടും അത്തരമൊരു ഭാഗ്യം ഇല്ലാത്തതിൽ വലിയ ഒരു വേദനയാണ് എന്നും താരം പറയുന്നു, ഒരു പക്ഷെ അദ്ദേഹം ഇന്ന് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ ആഗ്രഹിക്കുന്ന എന്തും ആ കാൽച്ചുവട്ടിൽ എത്തിച്ചുകൊടുക്കാൻ കഴിവുള്ള ഒരു നടനാണ് ഇന്ന് പൃഥ്വിരാജ്. ഷാജി കൈലാസ് സംവിധനത്തിൽ പുറത്തിറങ്ങാൻ പോകുന്ന പൃഥ്വിയുടെ കടുവയുടെ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്, വളരെ പ്രതീക്ഷയുള്ള ചിത്രമാണ് ഇത്, കൂടാതെ ബ്രോ ഡാഡിയും റിലീസിനൊരുങ്ങുകയാണ്.
Leave a Reply