
മറിയവും അല്ലിയുമായി നല്ല അടുപ്പമാണ് ! നസ്രിയയാണ് ഈ സൗഹൃദത്തിന്റെ രഹസ്യം ! അല്ലിയെ അകറ്റി നിർത്തുന്നതിന് കാരണമുണ്ട് ! പൃഥ്വിരാജ്
മലയാള സിനിമയുടെ യുവ രാജാവാണ് നടൻ പൃഥ്വിരാജ്, തന്റെ പ്രൊഫെഷനെപോലെ പൃഥ്വി വളരെ പ്രാധാന്യം നൽകുന്ന ഒന്നാണ് കുടുംബവും സൗഹൃദങ്ങളും. ഇപ്പോൾ തന്റെ അമ്മയെ കുറിച്ചും സൗഹൃദങ്ങളെ കുറിച്ചും പൃഥ്വി പറയുന്ന വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. അമ്മയാണ് തന്റെ ശക്തി എന്നാണ് പൃഥ്വി പറയുന്നത്, ഇന്ന് മല്ലിക സുകുമാരന്റെ ജന്മദിനമാണ്, അമ്മക്ക് ആശംസകൾ നേർന്നുകൊണ്ട് മക്കളും മരുമക്കളും കൊച്ചു മക്കളും രംഗത്ത് വന്നിരുന്നു.
അച്ഛൻ ഉണ്ടായിരുന്ന സമയത്തും അമ്മയാണ് ഞങ്ങളെ നോക്കിയിരുന്നത്. അച്ഛൻ എപ്പോഴും തിരക്കുകൾ ആയിരുന്നു, അപ്പോഴും ഞങ്ങളുടെ ഒരു കാര്യങ്ങൾക്കും കുറവ് വരാതെ അമ്മ ഒപ്പമുണ്ടായിരുന്നു. ഇന്ന് നിങ്ങൾ പൃഥ്വിക്കും ഇന്ദ്രനും എന്തെങ്കിലും ഗുണങ്ങള്‍ ഉണ്ടെന്ന് കരുതുന്നുണ്ടെങ്കില്‍ അത് അമ്മയുടേയും അച്ഛന്റേയും ഗുണങ്ങളാണ്. പക്ഷെ എന്റെയും ചേട്ടന്റെയും നേട്ടങ്ങളൊക്കെ കാണാന്‍ അച്ഛന് കൂടെയുണ്ടായിരുന്നുവെങ്കില്‍ എന്ന് പലപ്പോഴും ആഗഹിച്ചിരുന്നു.
അതുപോലെ തന്നെ സിനിമ രംഗത്തെ യുവ താര നിരയായ ഫഹദ്, ദുൽഖർ ഇവരുമായും ഇവരുടെ കുടുംബമാണ് വളരെ നല്ല സൗഹൃദമാണ് പൃഥ്വിക്കും സുപ്രിയക്കും ഉള്ളത്, അതുപോലെ ഇവരുടെ മകൾ അല്ലിയും ദുൽഖറിന്റെ മകൾ മറിയവും തമ്മിലും വളരെ അടുപ്പമാണ്. അതിനെ കുറിച്ച് പൃഥ്വി പറയുന്നത് ഇങ്ങനെ, ഫഹദും ദുല്‍ഖറും ഇവിടെ അടുത്ത് തന്നെയാണ് താമസിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് ഇവരെല്ലാം ഇടയ്ക്കിടയ്ക്ക് ഒത്തുചേരാറുമുണ്ടായിരുന്നു. നസ്രിയയാണ് ഞങ്ങള്‍ക്കിടയിലെ കണക്റ്റിവിറ്റിയെന്ന് പൃഥ്വി പറയുന്നത്. ചിലപ്പോള്‍ ഞങ്ങള്‍ അങ്ങോട്ടേക്ക് പോവും, അല്ലെങ്കില്‍ അവരിഞ്ഞോട്ട് വരും. സിനിമ ഞങ്ങള്‍ക്കിടയിലെ സംസാര വിഷയമേ ആയിരിക്കില്ല എന്നും പൃഥ്വി പറയുന്നു.

അതുപോലെ സമൂഹ മാധ്യമങ്ങളിലെ തനിക്കെതിരെയുള്ള വിമർശനങ്ങൾ ശ്രദ്ധിക്കാറില്ല എന്നും, അതൊന്നും തന്നെ ബാധിക്കാറില്ല എന്നും പൃഥ്വി പറയുന്നു. അതുപോലെ മകൾ അല്ലിയെ പൊതു ഇടങ്ങളിൽ നിന്നും സമൂഹ മാധ്യമങ്ങളിൽ നിന്നും മാറ്റി നിർത്തുന്നതിനെ കുറിച്ചും പൃഥ്വി പറയുന്നു, തിരിച്ചറിയപ്പെടുന്ന തരത്തിലുള്ളൊരു പബ്ലിക് പ്രൊഫൈല്‍ അവള്‍ക്ക് ഇപ്പോള്‍ വേണ്ടെന്ന് വെച്ചതാണ്. അതൊന്നും ഉള്‍ക്കൊള്ളാനുള്ള പ്രായം അവള്‍ക്കായിട്ടില്ല. അവളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നവിധം തല്ക്കാലം തിരിച്ചറിയേണ്ടതില്ല എന്നാണ് ഞങ്ങളുടെ തീരുമാനം. കുട്ടിയായിരിക്കുന്ന സമയത്ത് പബ്ലിക് ഫെയിമില്‍ നിന്നും അവളെ മാറ്റി നിര്‍ത്തിയാല്‍ കൊള്ളാമെന്ന് തോന്നി. ഇതേക്കുറിച്ച് അവള്‍ക്ക് തന്നെ തിരിച്ചറിവ് വന്ന് തുടങ്ങിയിട്ടുണ്ട്.
അച്ഛന്റെയും അമ്മയുടെയും ജോലി ഇതാണ്, പ്ലബിക് ലൈഫിലെ കാര്യങ്ങള്‍ ഇങ്ങനെയാണെന്നും എല്ലാം പതിയെ അവൾ മനസിലാക്കി എടുക്കട്ടേ, ഇപ്പോൾ അവൾ അനുഭവിക്കുന്ന സ്വാതന്ദ്ര്യം അത് ഞങ്ങൾക്ക് വളരെ വലുതാണ്, ആലിക്ക് വായന ഏറെ ഇഷ്ടമുള്ള കാര്യമാണ്. അക്ഷരങ്ങള്‍ കൂട്ടി വായിച്ചതിന് ശേഷം പുസ്തക വായന കൂടിയിട്ടുണ്ട്. ഈ ഹോബി എപ്പോഴും കൂടെയുണ്ടാവുമോയെന്ന് അറിയില്ല. ഏത് തരം പുസ്തകങ്ങളാണ് അവള് വായിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് ഞങ്ങളാണെന്നും പൃഥ്വി പറയുന്നു…
Leave a Reply