
ഞാൻ ഒരാൾ പ്രതികരിച്ചത്കൊണ്ട് ഇവിടിപ്പോൾ ഒരു മാറ്റവും സംഭവിക്കാൻ പോകുന്നില്ല ! ആ സത്യം ഞാൻ ഇപ്പോൾ പഠിക്കുകയാണ് ! ഗോപി സുന്ദറിന്റെ ഭാര്യ പ്രിയ പറയുമ്പോൾ !
മലയാള സംഗീത ലോകത്ത് വളരെ ചുരുങ്ങിയ സമയം കൊണ്ട് ഏറെ ഹിറ്റ് ഗാനങ്ങൾ ശ്രിട്ടിച്ച് ജനപ്രിയനായ മാറിയ സംഗീത സംവിധായകനാണ് ഗോപി സുന്ദർ. ഇപ്പോൾ അദ്ദേഹം തെന്നിന്ത്യൻ സിനിമയുടെ തന്നെ ഏറെ തിരക്കുള്ള സംഗീത സംവിധായകനാണ്, പക്ഷെ വ്യക്തിപരമായി അദ്ദേഹത്തിന്റെ ജീവിതത്തെ വിമർശിച്ച് പലരും രംഗത്ത് വരാറുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ പ്രിയയെയും രണ്ടു മക്കളെയും ഉപേക്ഷിച്ചാണ് അദ്ദേഹം അഭയ ഹിരണ്മയ്ക്ക് ഒപ്പം 12 വർഷങ്ങളോളം ലിവിങ് ടുഗെതർ ആയിരുന്നു.
ശേഷം ഈ ബന്ധം ഉപേക്ഷിച്ചിട്ടാണ് അദ്ദേഹം ഗായിക അമൃതാ സുരേഷുമായി ഒന്നിച്ച് ജീവിക്കാൻ തുടങ്ങുകയാണ് എന്ന് പറഞ്ഞത്. ആ ബന്ധം കൃത്യം ഒരു വർഷം പൂർത്തിയായപ്പോഴേക്കും ഇരുവരും വേർപിരിഞ്ഞത് പോലെയാണ് കാണുന്നത്, അതിനു ശേഷം തന്റെ കരിയറിൽ ശ്രദ്ധ കൊടുത്ത ഗോപി സുന്ദർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗായിക പ്രിയ നായർ എന്ന മയോനിയുമായി ചേർന്നുള്ള ചിത്രങ്ങളും വർത്തകളുമാണ് സമൂഹ മാധ്യമങ്ങളിൽശ്രദ്ധ നേടുകയും അതും ഏറെ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

ഇപ്പോഴിതാ അമൃതയുമായി ഒന്നിച്ച് ജീവിക്കാൻ പോകുന്നു എന്ന് ഗോപി സുന്ദർ പറഞ്ഞതിന് ശേഷം നിയമപരമായി ഇപ്പോഴും അദ്ദേഹത്തിന്റെ ഭാര്യ പ്രിയ ഗോപി സുന്ദർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ആ വാക്കുകൾ ഇങ്ങനെ, പ്രിയയുടെ വാക്കുകൾ ഇങ്ങനെ, ഞാൻ ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരിച്ചാലും ഇവിടെ അത് ഒരു മാറ്റവും ഉണ്ടാകില്ല എന്ന കാര്യം ഞാൻ പതിയെ പഠിക്കുകയാണ്. അതുകൊണ്ടൊന്നും ആളുകൾ എന്നെ പെട്ടെന്ന് സ്നേഹിക്കാനോ ബഹുമാനിക്കാനോ പോകുന്നില്ല, അത് അവരുടെ മനസ്സുകളെ മായാജാല വിദ്യ പോലെ മാറ്റാനും പോകുന്നില്ല.
ചിലപ്പോഴൊക്ക നമ്മൾ എല്ലാവരും ചില കാര്യങ്ങളൊക്കെ അങ്ങ് വെറുതെ വിടുന്നതാണ് നല്ലത്. ആളുകൾ അങ്ങനെ പോകട്ടെ, അടച്ചുപൂട്ടിയിടാനായി ശ്രമിക്കാനോ വിശദീകരണങ്ങൾ ചോദിക്കാനോ ഉത്തരങ്ങൾക്കായി പിറകേ നടക്കുകയോ നമ്മളുടെ അവസ്ഥ അവർ മനസിലാക്കുമെന്ന് ശാഠ്യം പിടിക്കുകയോ ചെയ്യേണ്ടതില്ല. നിങ്ങൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാത പകരം നിങ്ങളുടെ ഉള്ളിൽ സംഭവിക്കുന്ന കാര്യങ്ങൾക്കായി ശ്രദ്ധിക്കുമ്പോഴാണ് ജീവിതം നന്നായി ജീവിക്കാൻ കഴിയുക എന്ന വസ്തുത ഞാൻ പതിയെ പഠിക്കുകയാണ്. നിങ്ങളും നിങ്ങളുടെ ആന്തരിക സമാധാനത്തിനായി വേണം ഓരോ കാര്യങ്ങൾ ചെയ്യാൻ. എന്നും പ്രിയ കുറിച്ചിരുന്നു.. നിങ്ങളോട് ഒരുപാട് ബഹുമാനം എന്നാണ് പ്രിയക്ക് ലഭിക്കുന്ന കമന്റുകൾ.
Leave a Reply