പ്രശ്നങ്ങൾക്ക് എല്ലാം കാരണമായത് ആ സംഭവമാണ് ! യേശുദാസ് ഇറക്കി വിട്ടതോടെ എംജി ശ്രീകുമാറിന് പാട്ട് കൊടുത്തു ! നടന്ന സംഭവത്തെ കുറിച്ച് പ്രിയദർശൻ !

സിനിമ മോഹവുമായി നടന്ന ഒരുകൂട്ടം ചെറുപ്പക്കാർ, അവർ അവരുടെ സ്വപ്‌നങ്ങൾ നേടിയെടുക്കാൻ ഒരുപാട് കഷ്ടപ്പെട്ടു, ഇന്ന് ആ സുഹൃത്തുക്കൾ എല്ലാം സിനിമ ലോകത്ത് തിളങ്ങുന്ന താരങ്ങൾ, മോഹൻലാൽ, പ്രിയദർശൻ, സുരേഷ് കുമാർ, എംജി ശ്രീകുമാർ എന്നിങ്ങനെ നീളുന്നു ആ സുഹൃത്തുക്കൾ. ഇന്ത്യൻ സിനിമ തന്നെ അറിയപ്പെടുന്ന പ്രശസ്ത സംവിധായകനാണ് പ്രിയദർശൻ. പ്രിയദർശൻ സിനിമകളിൽ കൂടിയാണ് എംജി ശ്രീകുമാർ മലയാള സിനിമയിലെ മുൻനിര ഗാനായകനായി മാറിയത്. എന്നാല്‍ സംവിധായകന്‍ പ്രിയദര്‍ശനും യേശുദാസും തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉള്ളതായി കഥകള്‍ പ്രചരിച്ചിട്ടുണ്ട്. യേശുദാസുമായിട്ടുള്ള പ്രശ്‌നത്തെ തുടര്‍ന്ന് പ്രിയദര്‍ശന്‍ പാട്ടുകള്‍ അദ്ദേഹത്തിന് കൊടുത്തില്ലെന്നാണ് പറയപ്പെടുന്നത്.

പ്രിയദർശനെ യേശുദാസ് ഇറക്കിവിട്ടതാണ് സംഭവത്തിന്റെ തുടക്കം എന്നുമാണ് ഇപ്പോഴും നിലനിൽക്കുന്ന കഥ. ഇപ്പോഴിതാ അതിനെ കുറിച്ച് പ്രിയദർശൻ തന്നെ കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ, ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ മലയാള സിനിമയില്‍ കേട്ടതും ചെവിയില്‍ ഇരമ്പി കൊണ്ടിരിക്കുന്ന പാട്ടും ദാസേട്ടന്റേത് തന്നെയാണ്. എന്റെ സിനിമകളിലും അദ്ദേഹം പാടിയിട്ടുള്ളതാണ്. എന്നാല്‍ ചെറിയൊരു സംഭവം ഇതിനിടയില്‍ ഉണ്ടായതാണ് പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന് പ്രിയദര്‍ശന്‍ പറയുന്നു. ബോയിങ് ബോയിങ് എന്ന സിനിമയുടെ പാട്ട് റെക്കോര്‍ഡ് ചെയ്യുന്നതിന് ഇടയിലാണ് പ്രശ്‌നമുണ്ടാവുന്നത്. അന്ന് സ്റ്റുഡിയോയില്‍ നിന്നും അദ്ദേഹം എന്നെ ഇറക്കി വിട്ടു.

അത് സത്യമാണ്, പക്ഷെ ഞാന്‍ ആ സിനിമയുടെ സംവിധായകനാണോ എന്ന് പോലും അറിയാതെ ഇറങ്ങി പോ എന്നാണ് പറഞ്ഞത്. അതൊന്നും മനഃപൂര്‍വ്വം ഉണ്ടായതല്ല. ആ സാഹചര്യത്തില്‍ വന്ന് പോയതാണ്. അതുകൊണ്ട് ദാസേട്ടനോട് എനിക്ക് യാതൊരു പ്രശ്‌നവുമില്ല. യേശുദാസ് എന്ന് പറയുന്നത് മലയാള സിനിമയ്ക്ക് ഒത്തിരി സംഭാവനകള്‍ നല്‍കിയിട്ടുള്ള അതുല്യ പ്രതിഭയാണ്. ലോകം മുഴുവൻ ആരാധിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ മുന്നില്‍ ഞാന്‍ വളരെ ചെറിയൊരു വ്യക്തിയാണ്. അന്നുണ്ടായ പ്രശ്‌നത്തില്‍ യേശുദാസിനോട് വൈരാഗ്യം ഉള്ളത് കൊണ്ടൊന്നുമല്ല എംജി ശ്രീകുമാര്‍ എന്റെ സിനിമകളില്‍ പാടി തുടങ്ങിയത്.

അതുപോലെ നിത്യ ഹരിത നായകൻ പ്രേം നസീര്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന കാലത്ത് അദ്ദേഹവുമായി പ്രശ്‌നം ഉള്ളത് കൊണ്ടല്ല മോഹന്‍ലാലുമായി സിനിമകള്‍ ചെയ്തത്. അതുപോലെയാണ് ഇവിടെയും സംഭവിച്ചത്. ശ്രീക്കുട്ടനും ഞാനുമൊക്കെ ഒന്നിച്ച് കളിച്ച് വളര്‍ന്ന കൂട്ടുകാരാണ്. അവന് എത്രത്തോളം കഴിവ് ഉണ്ടെന്ന് എനിക്ക് വ്യക്തമായി അറിയാവുന്നത് കൊണ്ടാണ് അവന് അവസരങ്ങൾ നൽകിയത് എന്നും പ്രിയൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *