
എന്റെ ഭാഗ്യമായിരുന്നു അത് ! അദ്ദേഹത്തിനോടുള്ള ആരാധന കാരണം ഞാൻ അതിനും തയാറായിരുന്നു ! ഇഷ്ട താരത്തെ കുറിച്ച് പാർവതി !
പാർവതി ജയറാം എന്നും മലയാളികളുടെ പ്രിയങ്കരിയാണ്, അഭിനയിച്ച നിരവധി ഹിറ്റ് ചിത്രങ്ങൾ ഇപ്പോഴും മലയാളികൾ ഓർത്തിരിക്കുന്നു, ഹിറ്റ് നായകന്മാരുടെ ഒപ്പം തകർത്തഭിനയിച്ച പാർവതി നടൻ ജയറാമുമായി പ്രണയത്തിലാവുകയും ശേഷം വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു, ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും പാർവതിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും താല്പര്യമാണ്..
സമൂഹ മാധ്യമങ്ങളിൽ സജീവമായ പാർവതി തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്, എന്നാൽ ഇപ്പോൾ തനറെ പഴയ സിനിമ ഓർമ്മകൾ പങ്കുവെക്കുകയാണ് പാർവതി, ഒരു സമയത്ത് താൻ വളരെ ആരാധനയോടെ കണ്ട നടന്റെയൊപ്പം ഒരുമിച്ച് സിനിമ ചെയ്യാൻ സാധിച്ചത് വലിയ ഭാഗ്യമായിട്ടാണ് താൻ കാണുന്നത് എന്നുമാണ് പാർവതി പറയുന്നത്.
നടിയുടെ വാക്കുകൾ ഇങ്ങനെ.. ഓണത്തിന് ഞങ്ങൾ കുടുംബമായി അന്ന് സിനിമകൾ കാണാൻ പോയിരുന്നു, ഞാൻ സിനിമയിൽ എത്തുന്നതിന് മുമ്പ്. ഒരിക്കല്‍ കാണാന്‍ പോയത് ലാലേട്ടന്റെ ശ്രീകൃഷ്ണ പരുന്ത് എന്ന ചിത്രമാണ്. തിയേറ്ററില്‍ ചെല്ലുമ്‌ബോള്‍ ടിക്കറ്റ് കിട്ടാനില്ല. സീറ്റെല്ലാം ഫുള്‍ ആയി. പിന്നെയുള്ളത് തറ ടിക്കറ്റ് ആണ്. ഏതായാലും മതിയെന്നുള്ള അവസ്ഥയായിരുന്നു അങ്ങനെ നിലത്തിരുന്ന് ലാലേട്ടന്റെ സിനിമ ആസ്വദിച്ചു.

ആ ഇരിപ്പുകാരണം പിടലി നന്നായി വേദനിക്കുണ്ടായിരുന്നു കാരണം നല്ലതുപോലെ സിനിമ കാണാൻ തലയൊക്കെ ഉയര്‍ത്തിപ്പിടിച്ചാണ് സ്‌ക്രീനിനു മുന്നില്‍ ഇരുന്നത്. ലാലേട്ടന്റെ ചിത്രങ്ങൾ അങ്ങനെ ഇരുന്നു സിനിമ കണ്ട എനിക്ക് കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സിനിമയില്‍ നായികയായി അഭിനയിക്കാന്‍ അവസരം കിട്ടിയത്, അതൊരു മഹാ ഭാഗ്യമാണ്. അമൃതം ഗമയ എന്ന സിനിമയിലേക്ക് എന്നെ വിളിക്കുമ്ബോള്‍ ഞാന്‍ ഏറെ സന്തോഷിച്ചിരുന്നു.
ആ സിനിമയിൽ എനിക്കൊരു വേഷം ഉണ്ടന്ന് ഹരന്‍ സാര്‍ പറഞ്ഞപ്പോൾ മുതൽ ഞാൻ ആകെ ത്രില്ലടിച്ചിരുന്നു, ആദ്യമായി ലാലേട്ടന്റെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു. ആ അവരത്തിനായി ഞാൻ കാത്തിരുന്നു. പക്ഷേ പിന്നീട് വിളിയൊന്നും കണ്ടില്ല. പിന്നെ ഞാന്‍ അറിയുന്നത് എനിക്ക് പകരം മറ്റാരെയോ ഹരന്‍ സാര്‍ കണ്ടെത്തി എന്നാണ്. ആ സമയത്ത് എനിക്ക് ഒരുപാട് സങ്കടം തോന്നിയിരുന്നു.. പക്ഷേ ആ വിഷമത്തിന് അധികം ആയുസ്സ് ഉണ്ടായില്ല. ആ നടി എന്തോ കാരണത്താൽ ശരിയാകാതെ വരികയും വീണ്ടും ആ റോളിലേക്ക് എന്നെ തന്നെ കാസ്റ്റ് ചെയ്യാനും തീരുമാനിച്ചു എന്നും പാര്‍വതി പറയുന്നു.
എന്നാൽ സിനിമകളിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടെങ്കിൽ അത് മമ്മൂട്ടിയുടെ നായികയായി വരണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും പാർവതി പറയുന്നു.. താരം ഇതിനുമുമ്പും മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്, ആ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു, ഇനിയും ഒരു സിനിമ ചെയ്യുന്നുണ്ട് എങ്കിൽ അത് മമ്മൂട്ടിയുടെ കൂടെ ആയിരിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നാണ് പാർവതി പറഞ്ഞിരിക്കുന്നത്…
Leave a Reply