
ക്രിഞ്ച് അഭിനയമാണ് രശ്മികയുടേത്, നടിയെ ഒരു കിണറ് വെ,ട്ടി കു,ഴി,ച്ച് മൂ,ട,ണം ! സംഭവിച്ച അബദ്ധം മനസിലാകാതെ സന്തോഷം പങ്കുവെച്ച് അല്ലു അർജുൻ !
അടുത്തിടെ വളരെയധികം ചർച്ചയായ സിനിമയായിരുന്നു പുഷ്പ 2. ഇപ്പോഴിതാ ‘പുഷ്പ 2’ വിന്റെ വിജയാഘോഷ വിഡിയോയിൽ അണിയറപ്രവര്‍ത്തകര്‍ക്ക് സംഭവിച്ച അബദ്ധം ചര്‍ച്ചയാകുന്നു. 1800 കോടിയിലധികം രൂപ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയ ചിത്രത്തിന് വളരെ മികച്ച പ്രതികരണങ്ങളാണ് വിവിധ കോണുകളില്‍ നിന്നും ലഭിച്ചത്. പക്ഷെ കേരളത്തില്‍ നിന്നും അത്ര നല്ല പ്രതികരണങ്ങള്‍ ആയിരുന്നില്ല ലഭിച്ചത് എന്ന് മാത്രമല്ല. താരങ്ങളെ വലിയ രീതിയിൽ വിമർശിക്കാനും മലയാളികൾ മടിച്ചില്ല എന്നതാണ്. വിജയാഘോഷത്തിന്റെ ഭാഗമായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട വീഡിയോയില്‍ കേളരത്തില്‍ നിന്നുള്ള മോശം പ്രതികരണങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.
ഇത് ഭാഷ അറിയാത്തതിന്റെ പേരിൽ അബദ്ധം പറ്റിയത് ആയിരിക്കാം എന്നാണ് നിഗമനം. വിഡിയോയിൽ എല്ലാ ഭാഷകളിൽ നിന്നുമുള്ള പ്രേക്ഷക പ്രതികരണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ മലയാളത്തിലെ വിഡോയിൽ രശ്‌മികയെ വിമർശിക്കുന്ന വാക്കുകളാണ് കാണുന്നത്. “ക്രിഞ്ച് അഭിനയമാണ് രശ്മികയുടേത്, നടിയെ ഒരു കിണറ് വെട്ടി കുഴിച്ച് മൂടണം” എന്ന് പറയുന്ന ഒരു പ്രേക്ഷപ്രതികരണമാണ് മലയാളത്തിൽ കാണിക്കുന്നത്. ഇത് ചിത്രത്തെ അഭിനന്ദിച്ചുള്ളതാണെന്ന് തെറ്റിദ്ധരിച്ചാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സിനിമയുടെ വിജയാഘോഷത്തിൻറെ ഭാഗമായി പുറത്തുവിട്ട ഈ വിഡിയോയിൽ പ്രേക്ഷക പ്രതികരണം കണ്ടു കണ്ണുനിറഞ്ഞ് അഭിമാനത്തോടെ ഇരിക്കുന്ന അല്ലു അര്‍ജുനെയും സംവിധായകന്‍ സുകുമാറിനെയും വീഡിയോയില്‍ കാണാം. ഉടന്‍ തന്നെ വീഡിയോ വൈറലാകുകയും ചെയ്തിട്ടുണ്ട്. നിരവധി ട്രോളുകളും ഇതിനോടകം വന്നുകഴിഞ്ഞു. അതേസമയം, ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിങ് തുടരുന്നുണ്ട്. മലയാളത്തിൽ ഇപ്പോഴും പുഷ്പക്ക് ട്രോളുകൾ സജീവമാണ്.
Leave a Reply