“അയോധ്യയിൽ നിന്നുള്ള അക്ഷതം“ എന്ന പ്രധാനമന്ത്രിയുടെ ചിന്താപൂർവ്വമായ സമ്മാനം ! ഇതൊരു അനുഗ്രഹമാണ്, പുണ്യ നിമിഷം ! രചന നാരായണൻകുട്ടി !

ഇന്നലെ കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒന്നായിരുന്നു സുരേഷ് ഗോപിയുടെ മകൾ ഭാഗ്യാ സുരേഷിന്റെ വിവാഹം, പ്രധാനമന്ത്രിയെ കൂടാതെ താര സമ്പന്നമായിരുന്ന വിവാഹ ചടങ്ങുകൾ ഇതിനോടകം ഏറെ ശ്രദ്ധ നേടി കഴിഞ്ഞു, ഇപ്പോഴിതാ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷം അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടിയും നർത്തകിയുമായിരുന്ന രചന നാരായണൻ കുട്ടി. അതിനൊപ്പം മോദിയുടെ കൈയിൽ നിന്നും നേരിട്ട് അക്ഷതം സ്വീകരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും രചന പങ്കുവെച്ചു.

രചന സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ഇന്നൊരു ശുഭദിനം ആയിരുന്നു. ഗുരുവായൂരപ്പന്റെ സന്നിധിയിൽ വച്ച് സുരേഷേട്ടന്റെ മകൾ ഭാഗ്യയുടെയും, ശ്രേയസിന്റെയും വിവാഹ ചടങ്ങ് ഭംഗിയായി കഴിഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സാന്നിധ്യം ചടങ്ങിന് പ്രൗഢി പകർന്നു. ഓരോ കലാകാരനെയും പ്രധാനമന്ത്രിക്ക് പരിചയപ്പെടുത്തുന്നതിൽ സുരേഷേട്ടൻ കാണിച്ച പരിഗണന അദ്ദേഹത്തിന്റെ ഊഷ്മളതയും ആതിഥ്യമര്യാദയും പ്രകടമാക്കുന്ന ഒന്നായിരുന്നു. ഒരു പൊതു വ്യക്തിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്ഥാനം മാത്രമല്ല, കലാപരമായ സമൂഹത്തോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥമായ വിലമതിപ്പും ഇതിൽ പ്രകടമായിരുന്നു. അത്തരം വ്യക്തിപരമായ ഇടപെടലുകൾ ആഘോഷത്തെ കൂടുതൽ ഹൃദ്യവും അവിസ്മരണീയവുമാക്കി.

അയോധ്യയിൽ, നിന്നുള്ള അക്ഷതം, എന്ന പ്രധാനമന്ത്രിയുടെ ചിന്താപൂർവ്വമായ സമ്മാനം, ശുഭകരമായ സംഭവത്തിന് ഒരു ദൈവിക സ്പർശം നൽകുന്നതായിരുന്നു. അദ്ദേഹം ആ പ്രസാദം ഞാനുൾപ്പടെ അവിടെ നിന്ന എല്ലാ കലാകാരന്മാർക്കും, ഇന്ന് വിവാഹിതരായ മറ്റു ദമ്പതികൾക്കും കൈമാറിയത് ദൈവീക അനുഭൂതിയായി മാറി. ഇത്രയും സന്തോഷകരമായ നിമിഷങ്ങളെ കുറിച്ചോർക്കുമ്പോൾ, ഇതൊരു അനുഗ്രഹമാണ്, എന്റെ കണ്ണൻ, ഭഗവാൻ കൃഷ്ണൻ, അനുഗ്രഹിച്ചു തന്ന ഒരു പുണ്യ നിമിഷം.

സത്സംഗം! ഞാൻ എന്നും വിലമതിക്കുന്ന സത്സംഗം, ഗുരുവായൂരുമായുള്ള ദൈവിക ബന്ധവും ഈ സത്സംഗത്തിലൂടെ ലഭിച്ച അനുഗ്രഹങ്ങളും ഭൗതിക ആഘോഷങ്ങളെ മറികടക്കുന്ന ആത്മീയ പ്രാധാന്യത്തിന്റെ ഒരു ബോധം എന്നിൽ സൃഷ്ടിച്ചു… വീണ്ടും അമൃത് നുകരുന്ന അനുഭൂതി ഭഗവാൻ സമ്മാനിച്ചു. ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹത്താൽ നയിക്കപ്പെടുന്ന സ്നേഹവും, വിവേകവും, ദൈവിക കൃപയും നിറഞ്ഞ ഒരു യാത്ര ഭാഗ്യക്കും ശ്രേയസ്സിനും ഉണ്ടാകട്ടെ. ഭാഗ്യവും ശ്രേയസ്സും വർദ്ധിക്കട്ടെ. പ്രാർത്ഥന. എന്നും രചന പറയുന്നു. ഇതിന് മുമ്പും രചന സമാനായ രീതിയിൽ മോദിയെ സപ്പോർട്ട് ചെയ്‌തും, സനാതന ധർമ്മത്തെ കുറിച്ചും എല്ലാം സംസാരിച്ചിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *