
വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നു, നാല് മാസം ഗർഭിണിയാണ് ! സന്തോഷം പങ്കുവെച്ച് താരം ! ആശംസകൾ അറിയിച്ച് ആരാധകർ !
ഏവർക്കും വളരെ പരിചിതമായ ആളാണ്, അവതാരക, വ്ളോഗർ, അഭിനേത്രി എന്നീ നിലകളിൽ എല്ലാം തന്റെ കഴിവ് തെളിയിച്ച ആളാണ് പേർളി മാണി. നിരവധി ആരാധകരുള്ള താര ജോഡികളാണ് ശ്രീനിഷും പേർളിയും, ഇവരുടെ ഓരോ വിശേഷങ്ങളും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്, ഇവർക്ക് ഫാൻസ് പേജുകളും ധാരാളമുണ്ട്. ഇവരുടെ യുട്യൂബ് ചാനലിൽ പേളി പങ്കുവെക്കുന്ന ഓരോ വിഡിയോയും മണിക്കൂറുകൾക്ക് ഉള്ളിലാണ് മില്യൺ കാഴ്ചക്കാർ ആകുന്നത്.
അത്തരത്തിൽ കഴിഞ്ഞ ദിവസം ഇവരുടെ മകൾ നിലയുടെ രണ്ടാം പിറന്നാൾ ആയിരുന്നു. വളരെ വിപുലമായി ആഘോഷിച്ചിരുന്നു. ഇവരുടെ കുടുംബത്തിലേക്ക് വീണ്ടും കുഞ്ഞ് എത്താൻ പോകുന്ന സന്തോഷവാർത്തയാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. പിറന്നാളാഘോഷത്തിന്റെ ഇടയ്ക്ക് പേളി മാണിയുടെ സഹോദരി ഒരു സർപ്രൈസും പ്രേക്ഷകർക്ക് നൽകുന്നുണ്ട്. പ്രേക്ഷകർക്ക് എന്ന് മാത്രമല്ല നില മോൾക്ക് ഒരു ഗിഫ്റ്റ് എന്ന രൂപത്തിലാണ് പേളിയുടെ സഹോദരി റേച്ചൽ ഇക്കാര്യം അറിയിക്കുന്നത്.

നില ബേബിയുടെ ആദ്യ പിറന്നാളിന് ഞാൻ എട്ടുമാസം ഗർഭിണിയായിരുന്നു. അന്ന് ഞാൻ അവൾക്കൊരു സമ്മാനം നൽകാൻ ഒരുങ്ങി നിൽക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഇതാ നില മോളുടെ രണ്ടാം പിറന്നാൾ ആണ്. ഈ പിറന്നാളിൽ നില മോൾക്ക് മറ്റൊരു സമ്മാനം കൂടി ഞാൻ നൽകാൻ ഒരുങ്ങുന്നു. ഞാനിപ്പോൾ നാലുമാസം ഗർഭിണിയാണ് എന്നാണ് റേച്ചൽ പറഞ്ഞത്.
ഈ വാർത്ത ഇവരുടെ കുടുംബം വളരെ സന്തോഷത്തോടെ നിറകണ്ണുകളോടെയാണ് സ്വീകരിച്ചത്. റേച്ചലിന് ആദ്യം ഒരു മകനാണ് ജനിച്ചത്, മകന് ഒരു വയസ് തികയുന്നതിന് മുമ്പ് തങ്ങൾക്ക് വീണ്ടും ഒരു കുഞ്ഞിനെ കൂടെ കിട്ടാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ റേച്ചലും കുടുംബവും. നിരവധിപേരാണ് ഇവർക്ക് ആശംസകൾ അറിയിച്ച് എത്തുന്നത്.
Leave a Reply