
‘കാരവനില്‍ കാമറ വെച്ചത് എന്റെ സെറ്റിലാണോ’; മോഹന്‍ലാല്‍ വിളിച്ചു ! അദ്ദേഹത്നുള്ള എന്റെ മറുപടി ഇതായിരുന്നു ! രാധിക ശരത് കുമാർ !
മലയാള സിനിമ ഇപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യൂന്ന ഒന്നാണ് ഹേമ കമ്മറ്റി റിപ്പോർട്ട്, തമിഴ് സിനിമ രംഗത്തും അതിപ്പോൾ വലിയ ചർച്ചകൾക്ക് കാരണമാകുകയാണ്, നടി രാധിക ശരത് കുമാറിന്റെ വാക്കുകളാണ് ഇപ്പോൾ വലിയ ശ്രദ്ധ നേടുന്നത്, തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് രാധികയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു, ലൊക്കേഷനില്‍ കുറച്ച് പുരുഷന്മാരിരുന്ന് മൊബെെലില്‍ വീഡിയോ കണ്ട് ചിരിക്കുന്നുണ്ടായിരുന്നു. ഒരാളെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് കാരവാനില്‍ ഒളിക്യാമറ വെച്ച് പകർത്തിയ നടിമാർ വ,സ്ത്രം, മാ,റു,ന്ന ദൃശ്യങ്ങളാണ് അവർ കണ്ടതെന്ന് മനസിലായത്. ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി സൂക്ഷിക്കുന്നുണ്ട്. നടിയുടെ പേര് അടിച്ചുകൊടുത്താല്‍ അത് കിട്ടും എന്നും രാധിക വെളിപ്പെടുത്തി.
ഇത് മനസിലാക്കിയ താൻ ഉടൻ തന്നെ അവിടെ ബഹളം വെച്ചു. ഇനി ഇങ്ങനെ ഉണ്ടായാല്‍ ചെരുപ്പൂരി അടിക്കുമെന്ന് പറഞ്ഞു. ഈ സംഭവത്തിന് ശേഷം ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ താൻ ഉപയോഗിച്ചില്ല എന്നും രാധിക പറഞ്ഞു ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറയുന്നത് ശെരിയായ കാര്യങ്ങളാണ്. നടിമാരുടെ കതകില്‍ മുട്ടുന്നത് ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്. ഒരുപാട് പെണ്‍കുട്ടികള്‍ എന്റെ മുറിയില്‍ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ട് എന്നും രാധിക പറഞ്ഞിരുന്നു.

രാധികയുടെ തുറന്ന് പറച്ചിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു, ഇപ്പോഴിതാ ഇത് വർത്തയായതിന് ശേഷം തന്റെ സിനിമയുടെ സെറ്റിലാണോ മോശം അനുഭവം ഉണ്ടായതെന്ന് ചോദിച്ചാണ് മോഹന്‍ലാല്‍ വിളിച്ചു ചോദിച്ചു എന്നാണ് രാധിക പറയുന്നത്. തന്റെ സിനിമയുടെ സെറ്റിലാണോ ഇത്തരത്തിലൊരു സംഭവമുണ്ടായതെന്നു ചോദിച്ച് മോഹന്‍ലാല്‍ വിളിച്ചിരുന്നു. പക്ഷെ അദ്ദേഹത്തോട് പറഞ്ഞത്, അത് ഇനി ഏത് സിനിമ ആര് എന്നൊക്കെ പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷെ അന്ന് ആ സംഭവം നടക്കുമ്പോൾ പ്രധാന താരങ്ങളാരും അവിടെ ഉണ്ടായിരുന്നില്ല. ഒളിക്യാമറ ദൃശ്യങ്ങളാണ് സെറ്റിലുണ്ടായിരുന്നവര്‍ കണ്ടതെന്നു ബോധ്യമായതോടെ ഞാന്‍ ബഹളം വെച്ചു. നിര്‍മാണ കമ്പനി അധികൃതരെ വിളിച്ച് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു,’ രാധിക പറഞ്ഞു.
അതേസമയം ആരോപണത്തിനു പിന്നാലെ പൊലീസ് രാധികയുമായി ബന്ധപ്പെട്ടിരുന്നു. ചില കാര്യങ്ങളില്‍ വ്യക്തത തേടിയാണ് അന്വേഷണ സംഘം വിളിച്ചതെന്നും താന്‍ അതിനു മറുപടി നല്‍കിയെന്നും രാധിക പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കാര്യങ്ങള്‍ വിളിച്ചു പറഞ്ഞ് വിവാദം ഉണ്ടാക്കുന്നത് എന്തിനാണെന്ന് പലരും ചോദിക്കുന്നത് കേട്ടു. എന്റെ ജീവിതത്തില്‍ എനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് അപ്പോള്‍ തന്നെ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. അനാവശ്യ വിവാദം ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടില്ല എന്നും രാധിക പ്രതികരിച്ചു. മലയാള സിനിമയിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ട്
Leave a Reply