ആദ്യം വിവാഹം കഴിച്ചത് പ്രതാപ് പോത്തനെ, ശേഷം ബ്രിട്ടീഷുകാരനെ കെട്ടി, പിന്നീട് ശരത് കുമാറിന്റെ പ്രിയ പത്നി, നടി രാധികയുടെ അറിയാകഥകൾ
രാധിക ശരത് കുമാർ മലയാളികൾക് ഏറെ സുപരിചിതയാണ് 1962 ൽ ജനിച്ച താരം ഒരു സമയത്ത് സൗത്ത് സിനിമ മേഖലയിലെ മിന്നുന്ന താരമായിരുന്നു, 1978 ൽ പുറത്തിറങ്ങിയ ‘കിഴക്കേ പോകും റെയിൽ’ എന്ന തമിഴ് ചിത്രമായിരുന്നു രാധികയുടെ ആദ്യ സിനിമ, അതിനു ശേഷം ഇന്നുവരെ അവർ അഭിനയ മേഖലയിൽ വളരെ തിരക്കുള്ള താരമാണ്, രാധിക എന്ന അഭിനേത്രിയുടെ വളരെ വലിയൊരു പ്രത്യേകത അവർ വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ ‘അമ്മ വേഷങ്ങൾ ചെയ്തു തുടങ്ങി എന്നതാണ്..
ഏത് വേഷങ്ങളും ചെയ്യാൻ തയ്യാറായ താരം ഒരുപക്ഷെ അതുകൊണ്ടാവാം ഇപ്പോഴും ഈ ഇൻഡസ്ട്രിയിൽ അവസരങ്ങൾ തേടിവരുന്നത് എന്ന് തന്നെ പറയാം, ഒരേ സമയം ‘അമ്മ വേഷങ്ങളും ഒപ്പം നയികാ വേഷങ്ങളും രാധിക ചെയ്തിരുന്നു, തമിഴിൽ മാത്രം ഏകദേശം 160 ൽ കൂടുതൽ ചിത്രങ്ങൾ ചെയ്തിരുന്നു, കൂടാതെ തെലുങ്കിലും കന്നടയിലും മലയാളത്തിലും, ബോളിവുഡിലും സജീവമായിരുന്നു രാധിക…. മലയാളത്തിൽ അവസാനമായി മോഹൻലാൽ ചിത്രം ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്ന ചിത്രമാണ് ചെയ്തിരുന്നത്…
താരത്തിന്റെ വ്യക്തി ജീവിതവും ഒരു സമയത്ത് വലിയ വാർത്തായിരുന്നു, ഇപ്പോൾ അവർ പ്രശസ്ത നടൻ ശരത് കുമാറിന്റെ ഭാര്യയാണ്, ഇവർക്ക് ഒരു മകനുമുണ്ട്, പേര് രാഹുൽ എന്നാണ്.. എന്നാൽ ശരത് കുമാറിനെ വിവാഹം ചെയ്യുന്നതിന് മുമ്പ് അവർ രണ്ടു വിവാഹങ്ങൾ കഴിച്ചിരുന്നു, ആദ്യത്തേത് 1985 ൽ മലയാളത്തിൽ നിരവധി ശക്തമായ കഥാപത്രങ്ങൾ ചെയ്ത പ്രതാപ് പോത്തൻ ആയിരുന്നു, പക്ഷെ ആ വിവാഹ ബന്ധം അതികം നീണ്ടുനിന്നില്ല. വെറും ഒരുവർഷം മാത്രമായിരുന്നു ആ വിവാഹ ജീവിതത്തിനു ആയുസുണ്ടായിരുന്നത്.
അതിനു ശേഷം 1990 ൽ അവർ റിച്ചാർഡ് ഹാർഡി എന്ന ബ്രിട്ടിഷുകാരനെ വിവാഹം കഴിക്കുന്നത്. എന്നാൽ ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകൾ പിറന്നു എങ്കിൽ കൂടിയും ആ വിവാഹ ജീവിതവും വെറും 2 വർഷം മാത്രം ആണ് നീണ്ടു നിന്നത്. മകൾ രാധികയോടൊപ്പമാണ് ഉള്ളത് മകളുടെ പേര് ‘റയാനി’ മകളുടെ വിവാഹം അടുത്തിടെ കഴിഞ്ഞിരുന്നു ഇപ്പോൾ അവർക്കൊരു കുഞ്ഞും ഉണ്ട് … പിന്നീട് 2001 ലാണ് രാധിക ശരത് കുമാറിനെ വിവാഹം ചെയ്യുന്നത്, ശരത് കുമാറിന്റെയും ഇത് രണ്ടാമത്തെ വിവാഹം ആയിരുന്നു, ആദ്യ വിവാഹത്തിൽ അദ്ദേത്തിനു രണ്ടു മക്കൾ ഉണ്ടായിരുന്നു, വരലക്ഷ്മിയും, പൂജയും,
രണ്ടു വിവാഹങ്ങളും പരാജയമായ താൻ എന്തുകൊണ്ടാണ് മൂന്നാമതും ഒരു വിവാഹത്തിനു തയ്യാറായെന്നു തുറന്നു പറയുകയാണ് രാധിക, ശരത്തും താനും എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കുന്നവരാണ് വിശേഷങ്ങളെല്ലാം പരസ്പരം പങ്കുവെക്കും അതുകൂടാതെ ഞങ്ങൾ ഒരുമിച്ച് യാത്രകൾ പോകും അങ്ങനെ ഞങ്ങളുടെ സൗഹൃദം വളർന്നപ്പോൾ നമുക്ക് ഒരുമിച്ചു ജീവിച്ചൂടെ എന്ന് ചിന്തിക്കുകയായിരുന്നു. മകളുടെ ഭവിക്കും അതാണ് നല്ലതെന്ന് തോന്നിയിരുന്നു… എന്നും താരം പറയുന്നു……
Leave a Reply