നമ്മൾ ഒരുമിച്ചുള്ള 22 വർഷം ! എല്ലാ സാഹചര്യങ്ങളെയും അതിജീവിച്ച് വിധിയുടെ കെട്ടുറപ്പ് എല്ലാത്തിനെയും ഒരുമിച്ച് നിർത്തി ! കുറിപ്പുമായി ശരത് കുമാർ !

ഇന്ന് തമിഴ് സിനിമ രംഗത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള തറ ജോഡികളാണ് രാധികയും ശരത് കുമാറും. ഇരുവരും ഇപ്പോഴും സിനിമ രംഗത്ത് വളരെ സജീവമാണ്. രാധിക ശരത് കുമാർ മലയാളികൾക് ഏറെ സുപരിചിതയാണ് 1962 ൽ ജനിച്ച താരം ഒരു സമയത്ത് സൗത്ത് സിനിമ മേഖലയിലെ മിന്നുന്ന താരമായിരുന്നു, 1978 ൽ പുറത്തിറങ്ങിയ ‘കിഴക്കേ പോകും റെയിൽ’ എന്ന തമിഴ് ചിത്രമായിരുന്നു രാധികയുടെ ആദ്യ സിനിമ, അതിനു ശേഷം ഇന്നുവരെ അവർ അഭിനയ മേഖലയിൽ വളരെ തിരക്കുള്ള താരമാണ്, രാധിക എന്ന അഭിനേത്രിയുടെ വളരെ വലിയൊരു പ്രത്യേകത അവർ വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ ‘അമ്മ വേഷങ്ങൾ ചെയ്തു തുടങ്ങി എന്നതാണ്..

ഒരേ സമയം അവർ  വേഷങ്ങളും ഒപ്പം നയികാ വേഷങ്ങളും തിളങ്ങി, തമിഴിൽ മാത്രം ഏകദേശം 160 ൽ കൂടുതൽ ചിത്രങ്ങൾ ചെയ്തിരുന്നു, കൂടാതെ തെലുങ്കിലും കന്നടയിലും മലയാളത്തിലും, ബോളിവുഡിലും സജീവമായിരുന്നു രാധിക…. മലയാളത്തിൽ അവസാനമായി മോഹൻലാൽ ചിത്രം ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്ന ചിത്രമാണ് ചെയ്തിരുന്നത്… ശരത് കുമാറിനെ വിവാഹം ചെയ്യുന്നതിന് മുമ്പ് അവർ രണ്ടു വിവാഹങ്ങൾ കഴിച്ചിരുന്നു,  ആദ്യത്തേത് 1985 ൽ  മലയാളത്തിൽ നിരവധി ശക്തമായ കഥാപത്രങ്ങൾ ചെയ്ത പ്രതാപ് പോത്തൻ ആയിരുന്നു, പക്ഷെ ആ വിവാഹ ബന്ധം അതികം നീണ്ടുനിന്നില്ല. വെറും ഒരുവർഷം മാത്രമായിരുന്നു ആ വിവാഹ ജീവിതത്തിനു ആയുസുണ്ടായിരുന്നത്.

ശേഷം റിച്ചാർഡ് ഹാർഡി എന്ന ബ്രിട്ടിഷുകാരനെ വിവാഹം കഴിക്കുന്നത്. എന്നാൽ ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകൾ പിറന്നു എങ്കിൽ കൂടിയും ആ വിവാഹ ജീവിതവും വെറും 2 വർഷം മാത്രം ആണ് നീണ്ടു നിന്നത്. മകൾ രാധികയോടൊപ്പമാണ് വളർന്നത്. ശേഷമാണ് അവർ ശരത് കുമാറുമായി വിവാഹിതയായത്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകനുണ്ട്. രാഹുൽ. ഇപ്പോഴിതാ രാധികയും ശരത്തും തങ്ങളുടെ 22 മത് വിവാഹ വാർഷികമഹോഷിക്കുകയാണ്.

അദ്ദേഹം പങ്കുവെച്ച കുറിപ്പ് ഇങ്ങനെ ആയിരുന്നു. 22 വർഷം, ഇത് ജീവിതത്തിലെ ആനന്ദകരമായ യാത്രയാണ്. സ്നേഹത്തിന്റെയും മനസ്സിലാക്കലിന്റെയും യാത്ര. ആനന്ദകരമായ ഈ യാത്ര സന്തോഷം, സങ്കടം, കൊടുങ്കാറ്റ് തുടങ്ങി എല്ലാ വികാരങ്ങളും കണ്ടു പക്ഷെ ഞങ്ങളുടെ വിധിയുടെ കെട്ടുറപ്പ് എല്ലാത്തിനെയും ഒരുമിച്ച് നിർത്തി. മനസ്സിലാക്കിയതിനും ത്യാ​​ഗങ്ങൾക്കും ജീവിതത്തിന്റെ അർത്ഥം മനസ്സിലാക്കിത്തന്നതിനും നന്ദി. ഭാവിയിലും നമ്മളെ ഒരുമിച്ച് നിർത്താൻ സർവശക്തനോട് പ്രാർത്ഥിക്കുന്നു,’ ശരത് കുമാർ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചതിങ്ങനെ. ഇനിയും സന്തോഷമായി മുന്നോട്ട് പോകാനാണ് ആരാധകർ ആശംസിക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *