
‘മലയാള സിനിമയില്‍ കാരവാനില്‍ ഒ,ളി,ക്യാ,മറ വച്ച് നടിമാരുടെ ന,ഗ്ന,ദൃ,ശ്യ,ങ്ങള്‍ പകര്‍ത്തി ! ദൃശ്യങ്ങള്‍ ലൊക്കേഷനില്‍ വെച്ച് കൂട്ടമായി കാണുന്നത് ഞാൻ കണ്ടു ! ആരോപണവുമായി നടി രാധിക ശരത് കുമാർ !
മലയാള സിനിമ ലോകം ഇപ്പോൾ സാംസ്‌കാരിക ലോകത്തിനു തന്നെ അപമാനമായി മാറുന്ന കണ്ടുവരുന്നത്, ഹേമ കമ്മറ്റി റിപ്പോർട്ട് വന്നതിന് ശേഷം ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ മലയാള സിനിമക്കെതിരെ ഗുരുതര ആരോപണവുമായി നടി രാധിക ശരത് കുമാർ രംഗത്ത് വന്നിരിക്കുകയാണ്. മലയാള സിനിമയില്‍ കാരവാനില്‍ ഒ,ളി,ക്യാ,മറ വെച്ച് നടിമാരുടെ ന,ഗ്ന,ദൃ,ശ്യ,ങ്ങള്‍ പ,ക,ർ,ത്തിയെന്ന ഗുരുതര ആരോപണമാണ് രാധിക ഉന്നയിച്ചിരിക്കുന്നത്. മലയാള സിനിമയില്‍ അഭിനയിക്കാൻ വന്നപ്പോളാണ് അനുഭവം ഉണ്ടായതെന്നും നടി വ്യക്തമാക്കി. ഈ ദൃശ്യങ്ങള്‍ ലൊക്കേഷനിലിരുന്ന് കൂട്ടമായി കാണുന്നതിന് താൻ ദൃക്സാക്ഷിയാണെന്നും നടി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് നടിയുടെ ആരോപണം.
രാധികയുടെ വാക്കുകൾ ഇങ്ങനെ, ലൊക്കേഷനില്‍ കുറച്ച് പുരുഷന്മാരിരുന്ന് മൊബെെലില്‍ വീഡിയോ കണ്ട് ചിരിക്കുന്നുണ്ടായിരുന്നു. ഒരാളെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് കാരവാനില്‍ ഒളിക്യാമറ വെച്ച് പകർത്തിയ നടിമാർ വ,സ്ത്രം, മാ,റു,ന്ന ദൃശ്യങ്ങളാണ് അവർ കണ്ടതെന്ന് മനസിലായത്. ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി സൂക്ഷിക്കുന്നുണ്ട്. നടിയുടെ പേര് അടിച്ചുകൊടുത്താല്‍ അത് കിട്ടും എന്നും രാധിക വെളിപ്പെടുത്തി.

ഇത് മനസിലായ ഞാൻ തന്നെ ഉടൻ തന്നെ അവിടെ ബഹളം വെച്ചു. ഇനി ഇങ്ങനെ ഉണ്ടായാല്‍ ചെരുപ്പൂരി അടിക്കുമെന്ന് പറഞ്ഞു. ഈ സംഭവത്തിന് ശേഷം ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ താൻ ഉപയോഗിച്ചില്ല എന്നും രാധിക പറഞ്ഞു ഹേമ കമ്മറ്റി റിപ്പോർട്ടിൽ പറയുന്നത് ശെരിയായ കാര്യങ്ങളാണ്. നടിമാരുടെ കതകില്‍ മുട്ടുന്നത് ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്. ഒരുപാട് പെണ്‍കുട്ടികള്‍ എന്റെ മുറിയില്‍ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ട്.
എന്നാൽ അതേസമയം മലയാളത്തിലെ ഏത് ചിത്രത്തിന്റെ ലൊക്കേഷനിലാണ് കാരവനില്‍ ഒളികാമറ വെച്ച് രംഗങ്ങള്‍ ചിത്രീകരിച്ചത് എന്ന് നടി വെളിപ്പെടുത്തിയിട്ടില്ല. ദിലീപ് ചിത്രങ്ങളായിരുന്ന രാമലീല, പവി കെയർടേക്കർ, മോഹൻലാൽ ചിത്രം ഇട്ടിമാണി, സംവിധായകൻ വിനയൻ്റെ മകനെ നായകനാക്കി നവാഗതനായ ഗിരീഷ് പണിക്കര്‍ സംവിധാനം ചെയ്യുന്ന ഗാംബിനോസ് എന്നിവയാണ് രാധിക ശരത്കുമാർ സമീപകാലത്ത് അഭിനയിച്ച മലയാള ചിത്രങ്ങള്‍. രാധിക ശരത് കുമാറിന്റെ ഈ തുറന്ന് പറച്ചിൽ ഇപ്പോൾ ദേശിയ തലത്തിൽ വരെ ചർച്ചയാകുകയാണ്.
Leave a Reply