എൻ്റെ ആദ്യ ഭാര്യ ഞങ്ങളോടൊപ്പമുള്ളതിൽ എൻ്റെ രണ്ടാമത്തെ ഭാര്യക്ക് ഒരു അസ്വസ്ഥതയും അനുഭവപ്പെടുന്നില്ല എന്നതാണ് വസ്തുത ! ഇപ്പോഴത്തെ ജീവിതത്തെ കുറിച്ച് ശരത് കുമാർ !

മലയാളികൾക്ക് വളരെ ഇഷ്ടമുള്ള തമിഴ് നടന്മാരിൽ ഒരാളാണ് ശരത് കുമാർ. അദ്ദേഹം നിരവധി മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രാധികയാണ് അദ്ദേഹത്തിന്റെ ഭാര്യ. ആദ്യ വിവാഹം ഛായ ദേവിയുമായുള്ള ബന്ധം വേർപ്പെടുത്തിയശേഷമാണ് രാധിക ശരത്കുമാറിന്റെ ജീവിതത്തിലേക്ക് എത്തുന്നത്. രാധികയുടെ മൂന്നാമത്തെ ഭർത്താവാണ് ശരത്കുമാർ. ശരത്കുമാറിന് ഛായയിൽ പിറന്ന മക്കളാണ് നടി വരലക്ഷ്മിയും സഹോദരി പൂജയും. രാധികയ്ക്ക് ശരത്കുമാറിൽ രാഹുൽ എന്നൊരു മകനുണ്ട്. രണ്ടാം ഭർത്താവ് റിച്ചാർഡ് ഹാർഡിയിൽ രാധികയ്ക്ക് റീന ഹാർഡി എന്നൊരു മകളുമുണ്ട്. ഈ മകളും രാധികയുടെ സംരക്ഷണയിലാണ്.

അത്തരത്തിൽ ഇപ്പോൾ വലിയ കുടുംബമാണ് ശരത് കുമാറിന്റേത്. താൻ ഇപ്പോൾ തന്റെ രണ്ടു ഭാര്യമാരുടെയും ഒപ്പം സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് പറയുകയാണ് ശരത് കുമാർ, അടുത്തിടെ മകൾ വരലക്ഷ്മിയുടെ വിവാഹം നടന്നിരുന്നു. ഇത് തന്റെ രണ്ടു ഭാര്യമാർക്കൊപ്പം നിന്നാണ് വിവാഹം നടത്തിയത്. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കുകയാണ് ശരത് കുമാർ.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, നമ്മുടെ സമൂഹം ഇപ്പോൾ ഒരുപാട് മാറി, മുമ്പ് വിവാഹമോചനം ഒരു കുറ്റം എന്നതുപോലെയാണ് പലരും കണ്ടിരുന്നത്. വിവാഹമോ വിവാഹമോചനമോ വിവാഹമോചനത്തിന് ശേഷം പുനർവിവാഹമോ എന്തുമാകട്ടെ… അത് എങ്ങനെ മുന്നോട്ട് കൊണ്ടുപോകുന്നു എന്നതാണ് പ്രധാനം. ഞാൻ എൻ്റെ ആദ്യ ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്തി രണ്ടാമതും വിവാഹം കഴിച്ചു. ഞങ്ങൾ സൗഹാർദ്ദപരമായിട്ടാണ് പിരിഞ്ഞത്. രാധികയെ വിവാഹം കഴിച്ചെങ്കിലും ആദ്യ ഭാര്യയും മക്കളും ഞങ്ങളും എല്ലാം ഒരുമിച്ചാണ്.

എന്നാൽ ഇതിൽ എടുത്തുപറയേണ്ടത് രാധികയുടെ മനസാണ്, എൻ്റെ ആദ്യ ഭാര്യ ഞങ്ങളോടൊപ്പമുള്ളതിൽ എൻ്റെ രണ്ടാമത്തെ ഭാര്യ രാധികക്ക് ഒരു അസ്വസ്ഥതയും അനുഭവപ്പെടുന്നില്ല എന്നതാണ് വസ്തുത. സത്യത്തിൽ രാധിക എന്നെ ഒരുപാട് സഹായിച്ചു. ശരത്കുമാറിന് മക്കളുണ്ടെങ്കിൽ അവർ എൻ്റെയും മകളാണെന്നാണ് രാധിക പറയാറുള്ളത്. വരലക്ഷ്മിയുടെ വിവാഹത്തിലും ഞങ്ങൾ എല്ലാവരും ഒരുമിച്ച് പങ്കെടുത്തു. രാധിക പൂർണ സഹകരണം നൽകിയിട്ടുണ്ട്. എല്ലാം രാധിക മനസിലാക്കി. അം​ഗങ്ങളെല്ലാം തമ്മിൽ അണ്ടർസ്റ്റാന്റിങുണ്ട്. ജീവിക്കുന്നത് വരെ നന്നായി ജീവിക്കണം. എല്ലാവരും സന്തോഷമായിരിക്കണം. നല്ലൊരു ഫാമിലിയുടെ ഭാ​ഗമായി എന്നതിൽ നന്ദി പറയുന്നു.

എന്റെ മറ്റു മക്കൾ എല്ലാവരും പറയുന്നത് എനിക്ക് വരലക്ഷ്മിയെയാണ് കൂടുതൽ ഇഷ്ടം എന്നാണ്, പക്ഷെ അത് അങ്ങനെയല്ല, എനിക്ക് എല്ലാ മക്കളും ഒരുപോലെയാണ്. മക്കളാരും സ്റ്റാർ കിഡ്ഡിനെ പോലെ പെരുമാറാറില്ല. സാധാരണ ലൈഫ് നയിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഓട്ടോയിലും ബസ്സിലും എല്ലാം യാത്ര ചെയ്യുന്നവരാണ് എന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *