
ആർക്കും സാധിക്കാത്ത കാര്യങ്ങൾ ചെയ്തുകാണിക്കുന്ന ആളാണ് ബാലയ്യ! എനിക്കോ അമിതാഭ് ബച്ചനോ ഒന്നും കഴിയാത്ത പല കാര്യങ്ങളും ബാലയ്യക്ക് സാധിക്കും ! രജനികാന്ത് പറയുന്നു !
തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ട്രോൾ നേരിട്ടിട്ടുള്ള നടനാണ് നന്ദമൂരി ബാകൃഷ്ണ. തെലുങ്ക് സിനിമയുടെ സൂപ്പർ സ്റ്റാറായ അദ്ദേഹത്തിന്റെ ചിത്രങ്ങൾ എല്ലാം അവിടെ വൻ വിജയമാണ്. മറ്റാർക്കും അംഗീകരിക്കാൻ പോലും കഴിയാത്ത ഫൈറ്റ് രംഗങ്ങളാണ് അദ്ദേഹത്തിന്റെ സിനിമകളിൽ കൂടുതലും. എങ്കിലും ആ സിനിമകൾ മികച്ച കളക്ഷൻ നേടി അവിടെ വിജയിക്കുന്നു. ഇപ്പോഴിതാ ബാലയ്യയെ കുറിച്ച് നടൻ രജനികാന്ത് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
രജനികാന്തിന്റെ വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടുകയാണ്, എന്‍ടിആറിന്റെ നൂറ് വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായുള്ള പരിപാടിയിലാണ് രജനികാന്ത് സംസാരിച്ചത്. ആ വാക്കുകൾ ഇങ്ങനെ, ബാലയ്യയുടെ ഒറ്റം നോട്ടം മതി എല്ലാം അടിപൊളിയാക്കാന്‍. ഒരു ചെറിയ കണ്ണിറുക്കല്‍ കൊണ്ട് വാഹനം പൊട്ടിത്തെറിപ്പിക്കാനും അതു മുപ്പതടി ഉയരത്തിലേക്ക് പറപ്പിക്കാനും അദ്ദേഹത്തിനു സാധിക്കും. അത് രജിനികാന്ത്, അമിതാഭ്, ഷാരൂഖ് ഖാന്, സല്മാന് ഖാന് ഇവര്‍ ആരെ കൊണ്ടും സാദ്ധ്യമായ കാര്യമല്ല. അഥവാ ഇനി അങ്ങനെ എങ്ങാനും ഞങ്ങൾ ചെയ്താൽ അത് ആരും ഒട്ട് അംഗീകരിക്കാനും പോകുന്നില്ല.

പക്ഷെ ബാലയ്യ ചെയ്യുന്നതെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കും. തെലുങ്കു പ്രേക്ഷകര്‍ ബാലയ്യയെയല്ല മറിച്ച് എന്‍ടിആറിനെയാണ് അദ്ദേഹത്തില്‍ കാണുന്നത്. അദ്ദേഹം ഒരു നല്ല ഹൃദയത്തിനുടമയാണ്. ബാലയ്യ ചെയ്യുന്ന കാര്യങ്ങള്‍ പ്രേക്ഷകര്‍ അംഗീകരിക്കും കാരണം അവര്‍ സ്ക്രീനില്‍ കാണുന്നത് അദ്ദേഹത്തിന്റെ അച്ഛന് എന്‍ടിആര്‍ നെയാണ്. രാഷ്ട്രീയത്തിലും സിനിമയിലും ഒരുപോലെ അദ്ദേഹത്തിനു ശോഭിക്കാന്‍ കഴിയട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു” എന്നാണ് രജനികാന്ത് പറഞ്ഞത്.
രജനികാന്ത് അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട് പുകഴ്ത്തിയതാണ് എന്നും ആരാധകർക്ക് അഭിപ്രായമുണ്ട്. അതേസമയം, ‘വീരസിംഹ റെഡ്ഡി’ ആണ് ബാലയ്യയുടേതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. മലയാളി താരം ഹണി റോസ് ആയിരുന്നു ചിത്രത്തിലെ നായിക. 100 കോടിയില്‍ അധികം കളക്ഷന്‍ നേടിയ ചിത്രം ഗംഭീര വിജയമായിരുന്നു. അനില്‍ രവിപുടിയ്ക്കൊപ്പം 108-ാമത്തെ ചിത്രത്തിന്റെ തിരക്കിലാണ് ബാലയ്യ ഇപ്പോള്‍. അതിലും നായിക ഹണി റോസ് ആണെന്ന രീതിയിലും വാർത്തകൾ ഉണ്ട്. അദ്ദേഹത്തെ ദൈവത്തെ പോലെ കണ്ടു ആരാധിക്കുന്നവരാണ് അവിടെ കൂടുതലും. 62 വയസുള്ള അദ്ദേഹം ഇപ്പോഴും അവിടുത്തെ സൂപ്പർ സ്റ്റാർ പദവിയിൽ തന്നെയാണ് ഉള്ളത്..
Leave a Reply