
അഭിരാമി ഈ പറഞ്ഞത് ശുദ്ധ നന്ദികേടാണ് ! ഇത് ഞാൻ ചെയ്താൽ ശെരിയാകുമോ സാർ എന്ന് എന്നോട് ചോദിച്ച ആളാണ് ! നടിക്ക് എതിരെ വിമർശനവുമായി രാജസേനൻ !
ഒരു സമയത്ത് തെന്നിന്ത്യൻ സിനിമ രംഗത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു അഭിരാമി. മലയാള സിനിമയിൽ ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായിരുന്ന അഭിരാമി പത്രം എന്ന സിനിമയിൽ ചെറിയ വേഷം ചെയ്തുകൊണ്ടാണ് സിനിമ രംഗത്തേക്ക് വരുന്നത്, ശേഷം നായികയായി അരങ്ങേറിയത് രാജസേനൻ സംവിധാനം ചെയ്ത ഞങ്ങൾ സന്തുഷ്ട്ടരാണ് എന്ന സിനിമയിലൂടെ ആയിരുന്നു. ആ സിനിമയിൽ മികച്ച അഭിനയം കാഴ്ചവെച്ച താരം ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകുകയാണ്.
എന്നാൽ അടുത്തിടെ അഭിരാമി തന്റെ ചിത്രമായ ഞങ്ങൾ സന്തുഷ്ട്ടരാണ് എന്ന സിനിമയെ കുറിച്ച് പറഞ്ഞ ചില വാക്കുകളും അതിനു ഇപ്പോൾ രാജസേനൻ നൽകിയ മറുപടിയുമാണ് ഏറെ ശ്രദ്ധ നേടുന്നത്. അഭിരാമിയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.. ഒരുപക്ഷെ ഇപ്പോഴയായിരുന്നു എങ്കിൽ ഞാൻ ഈ ചിത്രത്തിൽ അഭിനയിക്കില്ലായിരുന്നു. കാരണം ആ സിനിമയിൽ സ്ത്രീവിരുദ്ധതയാണ് എടുത്ത് കാട്ടുന്നത്. കുറച്ച് തന്റേടമുള്ള സ്ത്രീയാണെങ്കില്‍ അവളെ നായകന് തല്ലണം.
അതുമല്ല അവൾ ഇനി ജീന്‍സിട്ട സത്രീ ആണെങ്കില്‍ എങ്ങനെയെങ്കിലും സാരി ഉടുപ്പിക്കണം. ഒരു പൊതുവേദിയില്‍ വെച്ച് ഭാര്യയെ അപമാനിക്കുന്നത് ശരിയായ കാര്യമല്ല. അതൊക്കെ അന്നത്തെ സിനിമകളില്‍ ധാരാളം ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ അഭിരാമിക്ക് ആ സിനിമയോട് യോജിക്കാനാകില്ല. ജീവിതത്തിലേക്ക് ഇത്തരം ആശയങ്ങള്‍ എടുക്കുകയും ചെയ്യരുത് എന്നായിരുന്നു അഭിരാമി പറഞ്ഞിരുന്നു. ഇതിന് ഇപ്പോൾ സംവിധായകൻ രാജസേനൻ നൽകിയ മറുപടിബി ഇങ്ങനെ.

സത്യത്തിൽ അഭിരാമിയുടെ ആ വാക്കുകളില്‍ സത്യം പറഞ്ഞാല്‍ ഒരു നന്ദിയില്ലായ്മ ഉണ്ട്. കാരണം ഏതോ ഒരു സിനിമയില്‍ ഒരു കുഞ്ഞ് വേഷം ചെയ്ത ഒരു ആര്‍ട്ടിസ്റ്റിന്റെ പേപ്പറില്‍ വന്ന ഫോട്ടോ കണ്ടിട്ട് അന്വേഷിച്ച് ചെന്ന ആളാണ് ഞാന്‍. അന്ന് ആ കഥ കേട്ടിട്ട് അഭിരാമി ചോദിച്ചത് എന്നെ കൊണ്ട് ഇത് ചെയ്യാന്‍ പറ്റുമോ എന്നാണ്. ചെയ്യിപ്പിക്കുന്നത് ഞാന്‍ അല്ലേ എന്നാണ് അന്ന് അതിന് ഞാന്‍ ഉത്തരം കൊടുത്തത്. ആ കുട്ടിയെ ഏറ്റവും സുന്ദരിയാക്കിയാണ് ആ സിനിമയിൽ അവതരിപ്പിച്ചത്.
കാരണം അന്ന് ആ സിനിമയുടെ സമയത്ത് ആ കുട്ടിയുടെ മുഖത്തെ താടി എല്ലിന് ഒരു നീട്ടകൂടുതൽ ഉണ്ടായിരുന്നു, അത് സ്ക്രീനിൽ വരാത്ത രീതിയിലുള്ള ലെൻസാണ് ഞാൻ ആ ആ കുട്ടിയുടെ ഷൂട്ടുകൾക്ക് വേണ്ടി മാത്രം ഉപയോഗിച്ചത്, അതുകൊണ്ട് സിനിമയിൽ അവരെ അത്രയും ഭംഗിയോടെ കാണിച്ചത് ഇപ്പോള്‍ അവർ പറയുന്നു ഇപ്പോഴത്തെ അഭിരാമി ആണെങ്കില്‍ ഞാനത് ചെയ്യില്ലായിരുന്നുവെന്ന്. ഇതിനെ ശുദ്ധ നന്ദികേടായിട്ടാണ് ഞാൻ കാണുന്നത് എന്നും രാജസേനൻ പറയുന്നു.
Leave a Reply