സ്വന്തം മകളുടെ പേരു പോലും ഓർത്തെടുക്കാൻ കഴിയാത്ത അവസ്ഥ ! പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച രാജീവ് കളമശ്ശേരിയുടെ ഇപ്പോഴത്തെ ജീവിതം !

മിമിക്രി വേദികളിൽ കൂടിയും ടെലിവിഷൻ പരിപാടികളിൽ കൂടിയും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ആളാണ് രാജീവ് കളമശ്ശേരി. എകെ ആന്റണിയുടെ വേഷത്തില്‍ നമ്മളെ ഏറെ രസിപ്പിച്ച ആ കലാകാരന്റെ ഇന്നത്തെ ജീവിതമാണ് ഏവരെയും വേദനിപ്പിക്കുന്നത്. തനറെ സ്വന്തം മക്കളുടെ പേര് പോലും ഓര്‍ത്തെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ് അദ്ദേഹമിന്ന്. കലാരംഗത്ത് തിളങ്ങി നില്‍ക്കുമ്പോള്‍ വിധിയുടെ പരീക്ഷണത്തില്‍ പിന്‍വലിയേണ്ടി വന്ന രാജീവിനയെ ജീവിതത്തിൽ സംഭവിച്ചത് ഇതാണ്..

അദ്ദേഹത്തിന് മറവിരോഗമാണ് ബാധിച്ചിരിക്കുന്നത്. തനറെ മനസും നാവും അദ്ദേഹം ആഗ്രഹിക്കുന്ന വഴിയേ എത്തുന്നില്ല. അദ്ദേഹം തനറെ 12-ാം വയസ്സിലാണ് കലാരംഗത്തേക്ക് എത്തുന്നത്. ശേഷം സ്‌കൂൾ തല പരിപാടികളിൽ തിളങ്ങിനിന്ന രാജീവ് അന്ന് തന്നെ തീരുമാനിച്ചിരുന്നു ഇനി തന്റെ ജീവിതവും കലയോടൊപ്പമായിരിക്കുമെന്ന്. ശേഷം സിനിമയിലും അദ്ദേഹം തിളങ്ങിയിരുന്നു. 25 ഓളം സിനിമകളില്‍ വലുതും ചെറുതുമായ വേഷങ്ങളില്‍ അഭിനയിച്ചു. ഡോക്യൂമെന്ററികളില്‍ അസിസ്റ്റന്റ് ആയും സീരിയലുകളിലും പ്രവര്‍ത്തിച്ചിരുന്നു. മിമിക്രി വേദികളിൽ എ.കെ ആന്റണി, വെള്ളാപ്പള്ളി നടേശന്‍, ഒ. രാജഗോപാല്‍ എന്നിവരെ അനുകരിച്ചും രാജീവ് കലാരംഗം പിടിച്ചടക്കിയിരുന്നു.

കലാരംഗത്ത് ഒന്ന് തിളങ്ങി വരുന്ന സമയത്താണ് അദ്ദേഹത്തിനെ മറവി രോഗം പിടിപെടുന്നത്. അത് ഒരു ദിവസം കുളിമുറിയിൽ തലയിടിച്ച് വീണതിന് ശേഷമാണ് തനിക്ക് പക്ഷാഘാതം എന്ന രോഗം പിടിപെട്ടത് എന്നും അദ്ദേഹം പറയുന്നു.   പതിയെ അദ്ദേഹം എല്ലാം മറന്ന് തുടങ്ങി.. ഇപ്പോൾ അദ്ദേഹം പഴയ കാര്യങ്ങൾ ഒന്നും കൃത്യമായി ഓർത്തെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഭാര്യയും നാലു പെണ്‍കുട്ടികളുമടങ്ങിയ കുടുംബം ജപ്തി ഭീഷണിയിലായി. ഇപ്പോഴുള്ളത് രണ്ടാമത്തെ ഭാര്യയാണ്. ആദ്യ ഭാര്യ ഈ രോഗം അദ്ദേഹത്തെ ബാധിച്ചപ്പോൾ രാജീവിനെ ഉപേക്ഷിച്ച് പോയിരുന്നു. ഇപ്പോൾ രണ്ടാമത്തെ ഭാര്യയാണ് ആദ്യ ഭാര്യയയിലെ മക്കളെയും നോക്കുന്നത്.

എങ്കിലും പഴയതെല്ലാം ഓര്ത്തെടുത്ത് പതിയെ ജീവിതത്തിലേക്ക് വരാനുള്ള ശ്രമത്തിലാണ് അദ്ദേഹം.  വേദികളില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിട്ടുള്ള തനിക്ക് ഇനിയും അതിനു കഴിയണേ എന്നാണ് രാജീവിന്റെ പ്രാര്‍ത്ഥന. കുട്ടികളെ നന്നായി വളര്‍ത്തണം. അതാണ് ഏറ്റവും വലിയ ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. ആദ്യ ഭാര്യ ഉപേക്ഷിച്ചപ്പോൾ  തന്റെ മൂന്ന് മക്കളെയും നോക്കിയിരുന്നത് ഉമ്മ ആയിരുന്നു, പക്ഷെ അവിടയേയും വിധി ചതിച്ചു. ഉമ്മ ക്യാന്‍സര്‍ രോഗബാധിതയായി. വീട് പണയം വെക്കേണ്ടി വന്നു. പിന്നീടുള്ള ജീവിതം തന്റെ കൂടെപിറപ്പുകള്‍ക്കൊപ്പമായിരുന്നു. സഹോദരി സജിദയുടെയും സഹോദരന്‍ നജീബിന്റെയും വീടുകളിലായിട്ടാണ് ഞാനും മക്കളും താമസിച്ച് പോന്നിരുന്നതെന്നും രാജീവ് വെളിപ്പെടുത്തുന്നു. കൂടാതെ രണ്ടുതവണ ഹൃദയാഘാതം ഉണ്ടായെന്നും. യൂസഫലി സാർ തന്നെ സഹായിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *