
ഭക്ഷണം ഒന്നുമില്ലാതെ വിഷമിച്ചിരുന്ന എന്റെ അരികിലേക്ക് ഒരു വെളുത്ത് മെലിഞ്ഞ ചെറുപ്പക്കാരൻ വന്നു ! സുരേഷ് ഗോപി എന്നായിരുന്നു അയാളുടെ പേര് ! ആ ഇഷ്ടം സുരേഷ് ഗോപി ഉപേക്ഷിക്കാൻ ഒരു കാരണമുണ്ട് ! മണിയൻപിള്ള രാജു പറയുന്നു !
മലയാള സിനിമ രംഗത്ത് ഒരു നടൻ എന്നതിലുപരി ഏവരും ഒരുപാട് സ്നേഹിക്കുന്ന ഒരു നടനാണ് സുരേഷ് ഗോപി. അതിനു കാരണം അദ്ദേഹത്തിന്റെ വ്യക്തിത്വം തന്നെയാണ്. സമൂഹ സേവന കാര്യത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ആളാണ് സുരേഷ് ഗോപി. സുരേഷ് ഗോപി എന്ന വ്യക്തിയെ പരിചയപെട്ടതിനെ കുറിച്ച് നടൻ മണിയൻ പിള്ള രാജു ‘ചിരിച്ചും ചിന്തിപ്പിച്ചും’ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.
സിനിമ തിരക്കിനിടെയാണ് താൻ സുരേഷ് ഗോപിയെ പരിചയപ്പെടുന്നത്. കൊല്ലത്തെ ഷൂട്ടിംഗ് കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. രാവിലെ ഷൂട്ട് തീരുമെന്ന് പറഞ്ഞിരുന്നു എങ്കിലും അത് കഴിഞ്ഞപ്പോൾ ഉച്ച കഴിഞ്ഞിരുന്നു. മദ്രാസ് മെയിലിലെ യാത്രക്കിടെയാണ് ഞാൻ സുരേഷിനെ കാണുന്നത്. ട്രെയിനിൽ ഭക്ഷണം ഒന്നും ലഭിക്കാതെ ആകെ വിശന്ന് വളഞ്ഞ് ഇരിക്കുന്ന എന്റെ അരികിലേക്ക് ഒരു വെളുത്ത് മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ കയറിവന്നു.
സുരേഷ് ഗോപി എന്നാണ് പേര് എന്ന് പറഞ്ഞ് പരിചയപ്പെടുത്തി. രാജാവിന്റെ മകൻ എന്ന ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി പോകുകയാണ് എന്ന് പറഞ്ഞു. പക്ഷെ സംസാരിക്കുന്നതിനിടെ എന്റെ കൈ വിറകുനത് സുരേഷ് കണ്ടു, കാര്യം തിരക്കിയപ്പോൾ ഞാൻ പറഞ്ഞു. ആ നിമിഷം തന്നെ തനറെ കൈയിൽ ഉണ്ടായിരുന്ന ഭക്ഷണ പൊതി അദ്ദേഹം എനിക്ക് വെച്ച് നീട്ടി. അമ്മ വൈകുന്നേരം എനിക്ക് കഴിക്കാൻ തന്നു വിട്ടതാണ് എന്നും ഇനി വൈകുന്നേരം നമുക്ക് പുറത്തുനിന്ന് എന്തെങ്കിലും കഴിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ആ ഭക്ഷണം ഞാൻ കഴിച്ചു, ചപ്പാത്തിയും ആടിന്റെ ബ്രെയിനുമായിരുന്നു അത്. അദ്ദേഹത്തോട് അന്ന് തുടങ്ങിയ അടുപ്പമാണ്. അതുപോലെ പള്ളിപ്പുറം എന്ന സ്ഥലത്ത് വെച്ചാണ് സുരേഷിന്റെ മകൾ ലക്ഷ്മി മ,ര,ണ,പെടുന്നത്. തലക്ക് ഏറ്റ ക്ഷതമായിരുന്നു മ,ര,ണ കാരണം. കണ്ടാൽ ഉറങ്ങി കിടക്കുന്ന ആണെന്നെ തോന്നുകയുള്ളൂ. ഒരുമുറിവുകളും ഇല്ലയിരുന്നു. അവൾക്ക് ഏറ്റവും പ്രിയപ്പെട്ട മഞ്ഞ ഫ്രോക്കും വാങ്ങിയാണ് ഞാൻ തിരുവന്തപുരം മെഡിക്കൽ കോളജിലേക്ക് പോകുന്നത്. ആ ഫ്രോക്കും ഇട്ടായിരുന്നു അവളെ കൊല്ലത്തേക്ക് കൊണ്ടുപോയത്.
മകളുടെ മരണ ശേഷം അദ്ദേഹം ബ്രെയിൻ ഫ്രൈ കഴിച്ചിട്ടില്ല. ഇനി ഒരിക്കലും കഴിക്കില്ലന്നും സുരേഷ് ഗോപി പറഞ്ഞതായി മണിയൻ പിള്ള രാജു പറയുന്നു. ആ മകളുടെ ഓർമകളിലാണ് സുരേഷ് ഗോപി ഇന്നും ജീവികുനത് , ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റ് വഴി ഒരുപാട് പേർക്ക് സുരേഷ് സഹായം എത്തിക്കുണ്ടെന്നും മണിയൻപിള്ള രാജു പറയുന്നു.
Leave a Reply