
സുരേഷ് ഗോപി മുഖ്യമന്ത്രിയാകണം ! ഭാവിയിൽ അദ്ദേഹം ഒരു മുഖ്യമന്ത്രി ആയാൽ എന്താണ് കുഴപ്പം ! നരസിംഹന്റെ വാക്കുകൾ ചർച്ചയാകുന്നു !
സുരേഷ് ഗോപി ഒരു നടൻ എന്നതിൽ ഉപരി ഒരു പൊതുപ്രവർത്തകൻ കൂടിയാണ്, അദ്ദേഹം നാടിനും നാട്ടുകാർക്കും വേണ്ടി ചെയ്യുന്ന സൽപ്രവർത്തികൾ ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു നേതാക്കളും ചെയ്യുന്നില്ല എന്നത് ഏവരും ഒരുപോലെ അംഗീകരിച്ച കാര്യമാണ്. പക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പരമായി സുരേഷ് ഗോപി ഏറെ വിമർശനങ്ങളും പരിഹാസങ്ങളും നേരിടുന്നുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തെ ബിജെപി പാർട്ടി നേതൃത്വം അദ്ദേഹത്തെ കോര്‍ കമ്മിറ്റിയിലേക്ക് ക്ഷണിച്ചിരിക്കുകയാണ്.
വരുന്ന ലോക്,സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന ബിജെപിയില്‍ പുതിയ ഒരുക്കങ്ങൾ തുടങ്ങുകയാണ്. രാജ്യസഭാ മുന്‍ എം പി ആയിരുന്ന സുരേഷ് ഗോപിയെ പാര്‍ട്ടിയുടെ കേരളത്തിലെ മുഖമാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. അതിന്റെ മുന്നോടി ആയിട്ടാണ് ഇപ്പോൾ അദ്ദേഹത്തെ പാർട്ടിയുടെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ബിജെപിയുടെ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് കോര്‍കമ്മിറ്റിയാണ്..
എന്നാൽ സുരേഷ് ഗോപി ആ കാര്യത്തിനോട് അതികം താല്പര്യം കാണിക്കാത്ത രീതിയാണ് കാണുന്നത്. നിലവിലെ സംസ്ഥാന അധ്യക്ഷനും മുന്‍ അധ്യക്ഷന്‍മാരും ജനറല്‍ സെക്രട്ടറിമാരുമാണ് സാധാരണ ബിജെപി കോര്‍കമ്മിറ്റി ഉണ്ടാകാറുള്ളത്. എന്നാല്‍ ഈ കീഴ്‌വഴക്കം തെറ്റിച്ചാണ് ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം ഉണ്ടായത്. വൈകാതെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹത്തെ കൊണ്ടുവരുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണിതിന്നാണ് സൂചന. എന്നാല്‍ പാര്‍ട്ടി നേതൃത്വപദവി ഏറ്റെടുക്കുന്നതില്‍ താരത്തിന് വിമുഖതയുള്ളതായാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

ഇപ്പോഴിതാ പാർട്ടയുടെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് സംവിധായകൻ രാമസിംഹൻ പറഞ്ഞ വാക്കുകളാണ് ഏറെ ചർച്ചയാകുന്നത്. അണികള്‍ അറിയാതെയുള്ള നീക്കങ്ങളും അണികളെ ഒതുക്കലും അവസാനിപ്പിക്കണമെന്ന് കേന്ദ്രനേതൃത്വത്തിന് തോന്നി കാണും. മനുഷ്യത്വമുള്ള ആരെങ്കിലും ആ കമ്മിറ്റിയില്‍ വേണമെന്ന് കേന്ദ്രത്തിന് തോന്നിയിട്ടുണ്ടാകും.
സുരേഷ് ഗോപിയെ പോലെ ഉള്ളൊരു ആളെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതില്‍ ഞാന്‍ സന്തോഷിക്കുന്നു. സുരേഷ് ഗോപിയിലൂടെ പാ,ര്‍,ട്ടിയുടെ ഇപ്പോഴത്തെ ഈ മുരടിപ്പില്‍ നിന്നൊരു മോചനമുണ്ടാകും. എല്ലാ പ്രവര്‍ത്തകരും അദ്ദേഹത്തിനൊപ്പമുണ്ടാകും. സമൂഹം അംഗീകരിക്കുന്നവര്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരണം. ചേരി തിരിഞ്ഞ് ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുന്നവര്‍ അല്ല, മനുഷ്യന്റെ പ്രശ്‌നങ്ങള്‍ അറിയുന്നവര്‍ നേതൃനിരയിലേക്ക് വരണം.
വളരെ വർഷങ്ങൾക്ക് മുമ്പ് തന്നെ എനിക്ക് അറിയാവുന്ന ആളാണ് സുരേഷ് ഗോപി, എം ജി ആറും ജയലളിതയും ഉൾപ്പടെ എത്രയോ പേര് രാഷ്‌ടീയത്തിൽ എത്തി മുഖ്യമന്ത്രിയായ ചരിത്രമുണ്ട്, അതുപോലെ സിനിമയില്‍ നിന്ന് വന്നത് കൊണ്ട് മുഖ്യമന്ത്രി ആകാൻ പറ്റില്ലെന്ന് പറയാന്‍ സാധിക്കില്ല. അദ്ദേഹത്തെ ഞങ്ങള്‍ ഇപ്പോഴും മുഖ്യമന്ത്രിയായിട്ടാണ് കാണുന്നത്. അദ്ദേഹം ഭാവിയിലൊരു മുഖ്യമന്ത്രിയായാല്‍ എന്താണ് കുഴപ്പമുള്ളത്. ഞങ്ങള്‍ ആഗ്രഹിക്കുന്നത് അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നാണ്. നല്ല വിശ്വാസമുണ്ട്. എല്ലാവരും അദ്ദേഹത്തെ പിന്തുണയ്ക്കും എന്നും രാമസിംഹൻ അബൂബക്കർ പറയുന്നു… ഈ വാക്കുകളെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേരാണ് രംഗത്ത് എത്തുന്നത്.
Leave a Reply