
‘ഇദ്ദേഹത്തെ വിട്ടുള്ള കളിയില്ല.. അങ്ങിനെ ആരും ധരിക്കയും വേണ്ട..! സുരേഷ് ഗോപി മുഖ്യമന്ത്രിയാക്കണം ! അലി അക്ബറിന്റെ ആ വാക്കുകൾ !
സംവിധായകൻ എന്നതിലുപരി രാമസിംഹൻ ഏറെ പ്രശസ്തിനേടിയത് അദ്ദേഹത്തിന്റെ ചില ശക്തമായ നിലപാടുകൾ കൊണ്ടാണ്. അതിൽ ഏറ്റവും പ്രധാനം. അലി അക്ബർ എന്ന അദ്ദേഹം മതം മാറി ഹിന്ദു മതം സ്വീകരിച്ചതും ശേഷം, ബിജെപിയിൽ ചെന്നതുമെല്ലാം ആയിരുന്നു. എന്നാൽ ഇന്ന് ഏവരെയും ഞെട്ടിച്ചുകൊണ്ട് അദ്ദേഹം ബി ജെ പി വിട്ടെന്ന വാർത്ത പങ്കുവെച്ചിരുന്നു. സ്വതന്ത്ര അഭിപ്രായങ്ങൾക്ക് പാർട്ടിയിൽ സ്ഥാനം ഇല്ലാത്തതിനാലാണ് ബി ജെ പി വിട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഒരു കലാകാരൻ എന്ന നിലയിൽ പലപ്പോഴും എനിക്ക് എന്റെ സ്വന്തം അഭിപ്രായം തുറന്നു പറയേണ്ടിവരും. ബിജെപിയിലെത്തിയ ശേഷം ഇത് പലപ്പോഴും പറ്റുന്നില്ലെന്നും രാമസിംഹൻ [പറയുന്നു. ഇനി ഒരു രാഷ്ട്രീയ പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കാനില്ലെന്നും ഹിന്ദു ധർമ്മത്തോടൊപ്പം നിൽക്കുമെന്നും രാമസിംഹൻ പറയുന്നു. ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറുകയും, പല കമന്റുകളും അഭിപ്രായങ്ങളുമായി നിരവധി പേര് എത്തുകയുമായിരുന്നു.
ഇപ്പോഴിതാ തന്റെ നിലപാടിന് വ്യക്തത വരുത്തിക്കൊണ്ട് അദ്ദേഹം വീണ്ടും ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്, മോദിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹം കുറിച്ചത്. ‘ഇദ്ദേഹത്തെ വിട്ടുള്ള കളിയില്ല.. അങ്ങിനെ ആരും ധരിക്കയും വേണ്ട.. എന്നാണ് രാമസിംഹൻ കുറിച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. ഈ ഭൂരിഭാഗം കമന്‍റുകള്‍ക്കും സംവിധായകന്‍ മറുപടിയും നല്‍കിയിട്ടുണ്ട്.
ഇതിന് മുമ്പ് ഇദ്ദേഹം സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളും ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്, സുരേഷ് ഗോപിയെ പാർട്ടി നേതൃത്വം ഏൽപ്പിക്കണം എന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അണികള്‍ അറിയാതെയുള്ള നീക്കങ്ങളും അണികളെ ഒതുക്കലും അവസാനിപ്പിക്കണമെന്ന് കേന്ദ്രനേതൃത്വത്തിന് തോന്നി കാണും. മനുഷ്യത്വമുള്ള ആരെങ്കിലും ആ കമ്മിറ്റിയില്‍ വേണമെന്ന് കേന്ദ്രത്തിന് തോന്നിയിട്ടുണ്ടാകും.

മനുഷ്യരുടെ മനസ് തിരിച്ചറിയാൻ കഴിവുള്ള സുരേഷ് ഗോപിയെ പോലെ ഉള്ളൊരു ആളെ കേന്ദ്രം കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതില്‍ ഞാന്‍ സന്തോഷിക്കുന്നു. സുരേഷ് ഗോപിയിലൂടെ പാ,ര്‍,ട്ടിയുടെ ഇപ്പോഴത്തെ ഈ മുരടിപ്പില്‍ നിന്നൊരു മോചനമുണ്ടാകും. എല്ലാ പ്രവര്‍ത്തകരും അദ്ദേഹത്തിനൊപ്പമുണ്ടാകും. സമൂഹം അംഗീകരിക്കുന്നവര്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരണം. ചേരി തിരിഞ്ഞ് ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുന്നവര്‍ അല്ല, മനുഷ്യന്റെ പ്രശ്‌നങ്ങള്‍ അറിയുന്നവര്‍ നേതൃനിരയിലേക്ക് വരണം.
സുരേഷ് ഗോപിയെ എനിക്ക് വർഷങ്ങൾക്ക് മുമ്പ്തന്നെ അറിയാം, എം ജി ആറും ജയലളിതയും ഉൾപ്പടെ എത്രയോ പേര് രാഷ്‌ടീയത്തിൽ എത്തി മുഖ്യമന്ത്രിയായ ചരിത്രമുണ്ട്, അതുപോലെ സിനിമയില്‍ നിന്ന് വന്നത് കൊണ്ട് മുഖ്യമന്ത്രി ആകാൻ പറ്റില്ലെന്ന് പറയാന്‍ സാധിക്കില്ല. അദ്ദേഹത്തെ ഞങ്ങള്‍ ഇപ്പോഴും മുഖ്യമന്ത്രിയായിട്ടാണ് കാണുന്നത്. അദ്ദേഹം ഭാവിയിലൊരു മുഖ്യമന്ത്രിയായാല്‍ എന്താണ് കുഴപ്പമുള്ളത്. ഞങ്ങള്‍ ആഗ്രഹിക്കുന്നത് അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നാണ്. നല്ല വിശ്വാസമുണ്ട്. എല്ലാവരും അദ്ദേഹത്തെ പിന്തുണയ്ക്കും എന്നും രാമസിംഹൻ അബൂബക്കർ പറയുന്നു… ഈ വാക്കുകളെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേരാണ് രംഗത്ത് എത്തുന്നത്.
Leave a Reply